മൃദുലവും യുവത്വവുമുള്ള ചർമം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. മുഖക്കുരുവും പാടുകളും ചുളിവുകളുമില്ലാത്ത തിളങ്ങുന്ന ചർമത്തിനായി ഒഴിവുസമയങ്ങളിൽ പൊടിക്കൈകൾ പരീക്ഷിക്കുന്നവരാണോ നിങ്ങൾ? നിങ്ങളുടെ ചർമത്തിന് സംരക്ഷണം (Skin care) നൽകുന്നതും മുറത്തിന് നല്ല നിറം വയ്ക്കുന്നതിനും സവിശേഷമായ ഒരു എണ്ണയ്ക്ക് സാധിക്കും.
സൗന്ദര്യ സംരക്ഷണത്തിന് (Beauty care) വളരെ പ്രധാനപ്പെട്ട ഈ എണ്ണ മുഖത്തും ദേഹത്തും പുരട്ടിയാൽ നിങ്ങളുടെ ചർമത്തിനുണ്ടാകുന്ന അത്ഭുതമാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പഴമക്കാർ കൂടുതലായും എള്ളെണ്ണയും വെളിച്ചെണ്ണയുമായിരുന്നു മുഖത്തും ദേഹത്തും ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നത്തെ കാലത്ത് കൂടുതൽ സവിശേഷതകളുള്ള എണ്ണയിലേക്ക് ആളുകൾ കടന്നു കഴിഞ്ഞു. ഇങ്ങനെ ചർമത്തിന് പലവിധ ഗുണങ്ങൾ നൽകുന്ന എണ്ണകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒലീവ് ഓയില്‍ (Olive oil). ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുള്ള ഈ എണ്ണ പാചകത്തിന് ഉപയോഗിയ്ക്കാവുന്നതാണ്. കൂടാതെ, സൗന്ദര്യ സംരക്ഷണത്തിലും ഒറ്റമൂലി ആക്കാം.
ഒലീവ് ഓയിലിലെ ഘടകങ്ങൾ
ഒലീവ് ഓയിലിൽ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റമിന്‍ എ, ഡി, ഇ എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു.
1. തിളക്കവും മിനുക്കവും നൽകാൻ
തിളക്കവും മിനുക്കവും മൃദുലവുമായ ചർമത്തിന് ഒലീവ് ഓയിൽ അത്യധികം ഗുണകരമാണ്. ഇതിലുള്ള പോഷകങ്ങളും വിറ്റമിനുകളും മുഖത്തിലെ കേടായ കോശങ്ങളെ ഇല്ലാതാക്കി, തിളക്കമുള്ള ചർമം പ്രദാനം ചെയ്യുന്നു. ദിവസവും ഒലീവ് ഓയിൽ മുഖത്ത് പുരട്ടുന്നതിനായി തേനോ നാരങ്ങാനീരോ ചേര്‍ക്കുന്നതും നല്ലതാണ്.
2. കറുത്ത പാടുകൾ അഥവാ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാന്‍
മുഖത്തെ ബ്ലാക് ഹെഡ്‌സിനുള്ള പരിഹാരമാണിത്. മുഖത്ത് ഒലീവ് ഓയിൽ തേച്ച ശേഷം ആവി പിടിയ്ക്കുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും ബ്ലാക്ക് ഹെഡ്സിനെ ഒഴിവാക്കുന്നതിനും സഹായിക്കും.
3. മുഖക്കുരുവിന് പരിഹാരം
ആന്റി ബാക്ടീരിയല്‍ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒലീവ് ഓയില്‍ മുഖത്ത് പുരട്ടിയാൽ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ മറികടക്കാം. ഇതില്‍ അൽപം മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്താണ് പുരട്ടുന്നതെങ്കിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മുഖക്കുരു മാറുന്നതായി മനസിലാകും. മാത്രമല്ല, മുഖത്തുണ്ടാകുന്ന അലര്‍ജി, മറ്റ് ഇന്‍ഫെക്ഷനുകൾ എന്നിവയ്ക്കും ഒലീവ് ഓയിൽ മികച്ച പ്രതിവിധിയാണ്.
4. മുഖത്തിന് നിറം വയ്ക്കാൻ
മുഖത്തിലെ അഴുക്കുകളെ നീക്കം ചെയ്ത് നിറം വര്‍ധിപ്പിയ്ക്കുന്നതിനും ഒലീവ് ഓയിൽ ഉത്തമമാണ്. ഈ എണ്ണയിലുള്ള കൊഴുപ്പുകളാണ് ചർമത്തിന് നിറം നൽകുന്നത്. കുറച്ച് നാരങ്ങാനീരിനൊപ്പമാണ് നിങ്ങൾ ഒലീവ് ഓയിൽ മുഖത്ത് പുരട്ടുന്നതെങ്കിൽ അത് ചർമത്തിൽ ഒരു ബ്ലീച്ചിങ് പോലെ പ്രവർത്തിക്കും. നാരങ്ങയ്ക്ക് പകരം ആന്റി ഓക്‌സിഡന്റുകൾ ഉൾക്കൊള്ളുന്ന തേനും കലർത്തി ഒലീവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്.
5. കാലുകള്‍ വിണ്ടു കീറാതിരിക്കാൻ
മുഖത്തിന് നൽകുന്നത് പോലെ കാലുകളിലെ ചർമത്തിലും ഒലീവ് ഓയിൽ നന്നായി പ്രവർത്തിക്കുന്നു. കാലുകള്‍ വിണ്ടു കീറുന്നതിന് എതിരെ ഈ എണ്ണ ഉപയോഗിക്കാം.
ഇതിനായി ചെറുചൂടു വെള്ളത്തില്‍ നാരങ്ങാനീര് കലര്‍ത്തി അല്‍പം ഒലീവ് ഓയിൽ കൂടി ചേര്‍ത്താൽ വിണ്ടു കീറിയ പാദങ്ങളിൽ നിന്ന് ആരോഗ്യകരമായ ചർമം ലഭിക്കും. എന്നാൽ ഉപ്പൂറ്റിയിലെ വിണ്ടു കീറൽ മാറ്റാനായി ഒലീവ് ഓയിൽ പുരട്ടിയ ശേഷം സോക്സിടാം.
ബന്ധപ്പെട്ട വാർത്തകൾ: ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം
ഇതുകൂടാതെ, നഖത്തിന്റെ ആരോഗ്യത്തിനും ഒലീവ് ഓയിൽ നല്ലതാണ്. കാരണം നഖത്തിന് തിളക്കവും ബലവും നൽകാൻ ഇതിലെ വിറ്റമിൻ ഇയ്ക്ക് സാധിക്കും. ഇതുകൂടാതെ, മുഖത്തെ ചുളിവുകള്‍ മാറ്റാനും വരണ്ട ചര്‍മത്തിനും വളരെ മികച്ച പരിഹാരമാണ് ഒലീവ് ഓയിൽ.
Share your comments