<
  1. Environment and Lifestyle

Breath Problem: ഈ വിറ്റാമിൻ കുറയുന്നത് ശ്വാസംമുട്ടലുണ്ടാക്കും… എങ്ങനെ പരിഹരിക്കാം?

ഇത് ചില രോഗങ്ങളുടെ സാധ്യതയും കൂടാതെ ആവശ്യ പോഷകങ്ങളുടെ അഭാവവും സൂചിപ്പിക്കുന്നു. നമ്മുടെ ശരീരത്തിലുള്ള ഒരു വിറ്റാമിനിന്റെ അളവ് കുറയുന്നതാണ് ഇത്തരത്തിൽ ശ്വസന പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.

Anju M U

ശ്വാസം മുട്ടൽ ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് മിക്കവരിലും. കളിക്കുന്നതിനിടയിൽ, അല്ലെങ്കിൽ വേഗത്തിൽ നടക്കുമ്പോൾ, ഓടുമ്പോൾ, കയറ്റം കയറുമ്പോൾ എല്ലാം ശ്വാസതടസ്സം അനുഭവപ്പെടാം. ചിലരിൽ വളരെ കുറച്ച് പടികൾ മാത്രം കയറിയാലും ശ്വാസം മുട്ടലുണ്ടാകാം. ഇതിനെല്ലാം പുറമെ, ഇടയ്ക്കിടെ ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. ഇത് ചില രോഗങ്ങളുടെ സാധ്യതയും കൂടാതെ ആവശ്യ പോഷകങ്ങളുടെ അഭാവവും സൂചിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ അമിതമായി കഴിക്കരുത്; കാരണമറിയാം

നമ്മുടെ ശരീരത്തിലുള്ള ഒരു വിറ്റാമിനിന്റെ അളവ് കുറയുന്നതാണ് ഇത്തരത്തിൽ ശ്വസന പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. വിറ്റാമിൻ ഡി(vitamin D)യുടെ അഭാവമാണ് ഇതിന് കാരണം. ഈ വിറ്റാമിനെ സൺഷൈൻ വിറ്റാമിൻ എന്ന് വിളിക്കുന്നതിന് പിന്നിലെ കാരണവും ഇതാണ്.

വിറ്റാമിൻ ഡിയുടെ അഭാവത്തിന്റെ ഏറ്റവും വലിയ കാരണം ഇത് വളരെ കുറച്ച് ഭക്ഷണ പദാർഥങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എന്നതാണ്. വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. അതായത് ഭക്ഷണത്തിൽ വിറ്റാമിൻ ഡി ഇല്ലാത്തവരും സൂര്യപ്രകാശം ഏൽക്കാത്തവരുമായ ആളുകൾക്ക് ഈ വിറ്റാമിന്റെ അഭാവം മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നു. ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.

വിറ്റാമിൻ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളും ലക്ഷണങ്ങളും (Diseases and symptoms caused due to lack of vitamin D)

  • ശ്വാസതടസ്സം

  • പേശികളിൽ ബലഹീനത അനുഭവപ്പെടുന്നു

  • ദുർബലമായ അസ്ഥികളും വേദനയും

  • അസ്ഥികളുടെ സാന്ദ്രത കുറവായതിനാൽ സന്ധികളിൽ കഠിനമായ വേദന

  • മുറിവ് ഭേദമാകാൻ കൂടുതൽ സമയമെടുക്കുന്നു അല്ലെങ്കിൽ മുറിവ് ഉണങ്ങുന്നത് മന്ദഗതിയിലാക്കുന്നു

    കുട്ടികളിൽ പല്ലിന്റെ പ്രശ്നങ്ങൾ

  • ഇത്തരം രോഗങ്ങൾ ഉണ്ടാകാതെ അവയെ ഫലപ്രദമായി നേരിടുക എന്നതാണ് ഉത്തമമായ മാർഗം. ഇതിനായി വിറ്റാമിൻ ഡിയുടെ ഉറവിടങ്ങൾ ഏതെല്ലാമെന്ന് നോക്കണം.

വിറ്റാമിൻ ഡിയുടെ അഭാവം ഒഴിവാക്കുന്നതിനായി അതിന്റെ പ്രധാന ഉറവിടങ്ങൾ ഉള്ള ഭക്ഷണങ്ങൾ ശീലമാക്കണം. കൂടാതെ, കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏൽക്കണം. ആഴ്ചയിൽ 3 തവണയെങ്കിലും ചെയ്താലും നല്ലതാണ്. ഇതുമൂലം ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് മാറ്റാം. വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമായി മുട്ടയെ കണക്കാക്കുന്നു. ദിവസവും ഒരു മുട്ട മുഴുവൻ കഴിക്കുന്നത് അത്യധികം നല്ലതാണ്. വിറ്റാമിനുകൾ കൂടാതെ, പ്രോട്ടീൻ, കൊഴുപ്പ്, മറ്റ് ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്.

ശരീരത്തിന് നല്ല അളവിൽ വിറ്റാമിൻ ഡിയും കൂണിൽ നിന്ന് ലഭിക്കും. കറിക്ക് പുറമെ സാൻഡ്‌വിച്ചുകളിലും പാസ്തയിലും കൂൺ ഉൾപ്പെടുത്തുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിൻ ഡി ലഭിക്കുന്നതിന് സാൽമൺ മത്സ്യം നല്ലതാണ്.

നോൺ വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവർ ഇത് കഴിക്കുന്നത് ശീലമാക്കുക. ഇതിനെല്ലാം പുറമെ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും വിറ്റാമിൻ ഡി സപ്ലിമെന്റുകളും കഴിക്കുന്നതും വിറ്റമിൻ ഡി ശരീരത്തിൽ എത്തിക്കാനുള്ള മികച്ച വഴികളാണ്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: This vitamin deficiency cause health issues; know how to find its rich sources

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds