1. Health & Herbs

ശ്വാസകോശം പ്രകൃത്യാ എങ്ങനെ ക്ലീന്‍ ചെയ്യാം?

പുകവലി, പൊടി ശ്വസിക്കുക, അന്തരീക്ഷ മലിനീകരണം എന്നിവ കൊണ്ടെല്ലാം ശ്വാസകോശം മലിനമാകുവാൻ ഇടയുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇത്തരത്തില്‍ മലിനമാക്കപ്പെടുന്ന ശ്വാസകോശം പ്രകൃത്യാ തന്നെ ക്ലീന്‍ ആക്കിയെടുക്കാമെന്നാണ്. അതിനെകുറിച്ചാണ് വിശദീകരിക്കുന്നത്.

Meera Sandeep
How to clear lungs naturally?
How to clear lungs naturally?

പുകവലി,  പൊടി ശ്വസിക്കുക, അന്തരീക്ഷ മലിനീകരണം എന്നിവ കൊണ്ടെല്ലാം ശ്വാസകോശം മലിനമാകുവാൻ ഇടയുണ്ട്.  വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇത്തരത്തില്‍ മലിനമാക്കപ്പെടുന്ന ശ്വാസകോശം പ്രകൃത്യാ തന്നെ ക്ലീന്‍ ആക്കിയെടുക്കാമെന്നാണ്. അതിനെകുറിച്ചാണ് വിശദീകരിക്കുന്നത്.

ശ്വാസകോശം സ്വന്തമായി വൃത്തിയാക്കുവാന്‍ ശേഷിയുള്ള ഒരു അവയവമാണെങ്കിലും ഇതിലെ ബാക്കിയിരിക്കുന്ന അഴുക്കെല്ലാം നീക്കം ചെയ്യുവാന്‍ നമുക്ക് ചെയ്യുവാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്.  ഇത് ചെയ്യുന്നതിലൂടെ ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഇത് സഹായിക്കുന്നുണ്ട്.  നമ്മള്‍ നിരന്തരം പലതരത്തിലുള്ള മലിനീകരണം അഭിമുഖീകരിക്കുന്നുണ്ട്. അതായത്, പുകവലിക്കുമ്പോള്‍, അപകടകാരികളായ കെമിമിക്കല്‍സ് മൂലം, അതുപോലെ, പൊടി മൂലമെല്ലാം തന്നെ ശ്വാസകോശം നിരന്തരം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ അമിതമായി കഴിക്കരുത്; കാരണമറിയാം

ശ്വാസകോശം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടെന്നിരിക്കാം. പ്രത്യേകിച്ച് കഫം നിറഞ്ഞ് ശ്വാസം മുട്ടുന്ന പ്രതീതി പോലും ഉണ്ടാകാം. അതുകൊണ്ട് നല്ലൊരു ഇഫക്ടീവ് ആയിട്ടുള്ള ഒരു മെത്തേഡ് ഉപയോഗിച്ച് ശ്വാസകോശത്തിലെ ഈ കഫമെല്ലാം തന്നെ നീക്കം ചെയ്ത് ക്ലീന്‍ ചെയ്ത് എടുക്കേണ്ടത് അനിവാര്യമായ കാര്യമാണ്.

-  സ്റ്റീം തെറാപ്പി എന്നതുകൊണ്ട് പ്രധാനമായും അര്‍ത്ഥമാക്കുന്നതുതന്നെ ആവി പിടിക്കുക എന്നതാണ്. നമ്മള്‍ നല്ലപോലെ ചൂടുവെള്ളം കൊണ്ട് ആവി പിടിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ നല്ലപോലെ ഈര്‍പ്പം നിലനില്‍ക്കുന്നു. ഇത് നിങ്ങളുടെ ശ്വസനം എളുപ്പമാക്കുന്നതിനും അതുപോലെ, ശ്വാസകോശത്തില്‍ ഇരിക്കുന്ന കഫം നീക്കം ചെയ്യുവാനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ പെട്ടെന്ന് തന്നെ നല്ല ആശ്വാസം ലഭിക്കുന്നതിനും നല്ലപോലെ ശ്വസിക്കുന്നതിനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശ്വാസകോശ രോഗം മാറാൻ ആടലോടകം കൃഷി ചെയ്യാം

- ചുമ നിയന്ത്രികാത്തിരിക്കുക. വളരെ സ്വാഭാവികമായി നമ്മളുടെ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനമാണ് ചുമ എന്നത്. ചുമയ്ക്കുമ്പോള്‍ നമ്മളുടെ ശരീരത്തിലെ വിഷങ്ങള്‍ പുറം തള്ളുന്നതിനും അതുപോലെ, കഫം ഇളകുവാനും സഹായിക്കുന്ന ഒന്നാണ് ചുമ എന്നത്. നമ്മള്‍ ചുമ നിയന്ത്രിക്കുമ്പോള്‍ കഫം ഇളകുന്നതിനും ഇത് വേഗത്തില്‍ പോകുന്നതിനും സഹായിക്കുന്നുണ്ട്.

ഇത് ചെയ്യുവാനായി ആദ്യം തന്നെ ഒരു കസേരയില്‍ ഇരിക്കുക. കാല് നിലത്ത് ഉറപ്പിച്ച് ശാന്തമായി ഇരിക്കണം. കൈകള്‍ രണ്ടും വയറിനോട് ചേര്‍ന്ന് മടക്കി വയ്ക്കുക. മൂക്കിലൂടെ പതുക്കെ ശ്വസിക്കുക. സാവധാനത്തില്‍ നിശ്വസിക്കുകയും ചെയ്യുക. ഈ സമയത്ത് കൈകള്‍കൊണ്ട് വയറ് പ്രസ്സ് ചെയ്യുക. രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുകയും ചുമയ്ക്കുകയും ചെയ്യുക. ഈ സമയത്ത് വായ കുറച്ച് തുറന്ന് പിടിക്കണം. എന്നിട്ട് സാവധാനത്തില്‍ മൂക്കിലൂടെ ശ്വസിക്കണം. ഇത് 1: 2 എന്ന അനുപാതത്തില്‍ ചെയ്യാവുന്നതാണ്.

- സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായിട്ടുള്ള ആരോഗ്യം മാത്രമല്ല, അയാളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഇത് വളരെയധികം സഹായിക്കും.  വ്യായാമം ചെയ്യുമ്പോള്‍ മസില്‍സ് നന്നായി വര്‍ക്ക് ചെയ്യുകയും ഈ സമയത്ത് നമുക്ക് അമിതമായി ശ്വാസം ആവശ്യമായി വരികയും ചെയ്യും. ഇത് ശരീരത്തിലേയ്ക്ക് നല്ലപോലെ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സര്‍ക്കുലേഷന്‍ മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

-  പുകവലി ഉപേക്ഷിക്കുക. പുകവലി മൂലം നമ്മളുടെ ശ്വാസകോശം മലിനമാക്കപ്പെടുന്നുണ്ട്. ഇത് കുറയ്ക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് പറയുന്നത് ഇതിന്റെ ഉപയോഗം കുറയ്ക്കുക എന്നത് തന്നെയാണ്. പുകവലി കുറച്ചാല്‍ തന്നെ നമുക്ക് ശ്വാസകോശം വൃത്തിയാക്കി എടുക്കുവാന്‍ സാധിക്കും.

-  ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ തുടങ്ങിയ ആന്റി- ഇന്‍ഫ്‌ലമേറ്ററി ഫുഡ് കഴിക്കുക. നീര്‍ക്കെട്ട് വന്നാലും ചിലപ്പോള്‍ ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നിരിക്കാം. അതുകൊണ്ട് അന്റി- ഇന്‍ഫ്‌ലമേറ്ററി ഫുഡ്‌സ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് കഫക്കെട്ട് പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കും.

- യോഗാസനകള്‍

ഇതുമല്ലെങ്കില്‍ വീട്ടില്‍, സുഖാസന, ഭുജംഗാസന, മത്സ്യ ആസന, പത്മ സര്‍വാംഗസാന, അര്‍ദ്ധ മത്സ്യേന്ദ്രാസന, പ്രാണായാമം എന്നീ യോഗകളും ചെയ്യാവുന്നതാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to clear lungs naturally?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds