തൊണ്ടയിൽ ഒരു മുഴ വന്നാൽ എല്ലാവരും ഉത്കണ്ഠയോടെ ചോദിക്കുന്ന ഒരേയൊരു കാര്യമേ ഉള്ളൂ. ഈ മുഴ കാൻസർ രോഗത്തിന്റെ അടയാളമാണോ?. എന്നാൽ അറിയേണ്ട ഒരു കാര്യമുണ്ട് തൊണ്ടയിൽ കാണപ്പെടുന്ന മുഴകൾ എല്ലാം കാൻസർ രോഗത്തിന് കാരണമാകുന്ന ഒന്നല്ല. മറിച്ച് പല വ്യക്തികളിലും പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ മുഴകൾ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വരാറുണ്ട്.
തൊണ്ടയിലെ മുഴകൾ പലതരം
സ്ത്രീകളിലും പുരുഷന്മാരിലും ഏറ്റവും കൂടുതൽ മുഴ ഉണ്ടാകുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന വീക്കങ്ങൾ കാരണമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു മുഴ പ്രത്യക്ഷപ്പെട്ടാൽ മാരകമായ രോഗങ്ങളെ കുറിച്ചുള്ള അനാവശ്യ ചിന്തകൾ വേണ്ട. വിദഗ്ധ ഡോക്ടറുടെ സേവനം തേടി പരിശോധനയാണ് വേണ്ടത്. ഉമിനീർ ഗ്രന്ഥിയിലുള്ള വീക്കങ്ങളും ഇത്തരത്തിലുള്ള മുഴകൾ പ്രത്യക്ഷപ്പെടാൻ കാരണമാകാറുണ്ട് എന്ന് ഡോക്ടർമാർ പറയുന്നു. തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിൽ തന്നെ ഒന്നിലേറെ മുഴകൾ ഉണ്ടാകുന്ന തൈറോയ്ഡ്, ഒറ്റമുഴയുള്ള തൈറോയ്ഡ് എന്നിങ്ങനെ വേർതിരിവുകൾ ഉണ്ട്. തൈറോയ്ഡ് സംബന്ധമായി മുഴ വന്നാൽ അതിൽ നല്ലൊരു ശതമാനവും മരുന്നുകൾ കൊണ്ട് മാറ്റാൻ ആവുന്ന ഒന്നാണ്. അത് ഒരിക്കലും കാൻസർ രോഗത്തിന് കാരണമാകില്ല. തൈറോയ്ഡ് പ്രശ്നങ്ങൾ എപ്പോഴും പ്രസവാനന്തരം സ്ത്രീകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ അമിതമായി വണ്ണം വയ്ക്കുമ്പോഴും വണ്ണം കുറയുമ്പോഴും തൈറോയ്ഡ് ടെസ്റ്റ് നടത്തണം. കഴുത്തിൽ മുഴ പ്രത്യക്ഷപ്പെട്ടതിന് ശേഷം അല്ല തൈറോയ്ഡ് ടെസ്റ്റ് ചെയ്യേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: ഉലുവാ വെള്ളം തൊണ്ടവേദന മാറാൻ ഉത്തമം
അമിതമായ ക്ഷീണം അനുഭവപ്പെടുന്നുവെന്ന് തോന്നിയാലും ഈ ടെസ്റ്റിന് വിധേയമാകാം. ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി എന്നുപറയുന്ന ടെസ്റ്റാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോണിൻറെ കുറവ് കണ്ടെത്തുവാൻ പൊതുവേ അനുവർത്തിക്കുന്നത്. ഇതുകൂടാതെ ചിലരിൽ ഉമിനീർ ഗ്രന്ഥിയിലെ മുഴകളും ഉണ്ടാകാറുണ്ട്. ഇത് വേദനയോടുകൂടിയാണ് ഉണ്ടാവുന്നതെങ്കിൽ ശ്രദ്ധിക്കണം. ഇതിന് അൾട്രാസൗണ്ട് സ്കാനിങ് നടത്തണം. കുട്ടികളിൽ ചിലസമയങ്ങളിൽ തൊണ്ടയിൽ ചെറിയ മുഴകൾ പ്രത്യക്ഷപ്പെടാറുണ്ട്. അത് ലിഫ്നോഡ് ഗ്രന്ഥിയുടെ വീക്കം കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിന് പൊതുവേ ആൻറിബയോട്ടിക്കുകൾ ഡോക്ടർമാർ നൽകാറുണ്ട്. കുട്ടികളിൽ കാണപ്പെടുന്ന മുഴകൾ അധികകാലം നീണ്ടു നിൽക്കാറില്ല. ചില വ്യക്തികളിൽ തൊലിപ്പുറത്ത് കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടി മുഴകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന മുഴകൾക്ക് കട്ടി കൂടുതൽ ആണോ എന്ന് പ്രത്യേകം തൊട്ട് മനസ്സിലാക്കണം. ഇത്തരത്തിലുള്ള ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണ് മിക്കവരിലും മുഴകൾ രക്ഷപ്പെടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തൊണ്ട വേദനയ്ക്ക് വീട്ടുവൈദ്യത്തിലെ ചായക്കൂട്ടുകൾ; വളരെ എളുപ്പത്തിൽ രോഗശമനം
എന്നാൽ ചില സമയങ്ങളിൽ കട്ടികൂടിയ മുഴകളും, ശക്തിയോടു കൂടിയ വേദന ഉള്ള മുഴകളും കാൻസർ എന്ന രോഗത്തിന് കാരണമാകാറുണ്ട്. എന്നാൽ 90% മുഴകളും ഇത്തരത്തിലുള്ളതല്ല. മുഴകൾ പ്രത്യക്ഷപ്പെടുമ്പോൾ വിദഗ്ധ ഡോക്ടറുടെ സേവനം തേടുകയാണ് പരമപ്രധാനം. ബയോപ്സി ടെസ്റ്റിലൂടെ നമ്മൾക്ക് തൊണ്ടയിലെ മുഴ കാൻസർ ആണോ അല്ലയോ എന്ന് അനുമാനിക്കാം. തൊണ്ടയിൽ കാൻസർ വരുന്നത് പുകയിലയോ മദ്യമോ അമിതമായി ഉപയോഗിക്കുന്നവരിൽ ആണ്. അതുകൊണ്ട് ഇത്തരം ദുശീലങ്ങൾ ഉപേക്ഷിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ആഹാരം തൊണ്ടയിൽ കുടുങ്ങിയാൽ...
Share your comments