നിരവധിപേർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൈറോയ്ഡ്. തൈറോയ്ഡ് രണ്ടുതരത്തിലുണ്ട് ഹൈപ്പോ തൈറോയ്ഡും ഹൈപ്പർ തൈറോയ്ഡും. അയഡിൻ അടങ്ങിയ ഭക്ഷണവിഭവങ്ങൾ കഴിക്കാതെ വരുമ്പോൾ തൈറോയ്ഡ് പ്രവർത്തനങ്ങൾ താളം തെറ്റുന്നു. പുരുഷൻമാരിലും സ്ത്രീകളിലും ഈ രോഗസാധ്യത ഉണ്ടാകുമെങ്കിലും നിലവിലെ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം കൂടുതലായും തൈറോയ്ഡ് പ്രശ്നങ്ങൾ രൂപപ്പെടുന്നത് സ്ത്രീകളിലാണ്. പ്രത്യേകിച്ച് 30 വയസ്സി ആണ് സ്ത്രീകളിലാണ്ന് മുകളിലുള്ള സ്ത്രീകളിൽ. അമിതഭാരം ക്ഷീണം, വിയർപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്തപാടുകൾ, നെഞ്ചിടിപ്പ് തുടങ്ങിയവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: തൈറോയ്ഡിന് വെളിച്ചെണ്ണ ഫലപ്രദമോ? ഗവേഷണ പഠനങ്ങൾ പറയുന്നത് ഇങ്ങനെ…
തൈറോയ്ഡ് രോഗികൾക്ക് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം?
1.പഴം പച്ചക്കറികൾ തുടങ്ങിയവ ധാരാളമായി കഴിക്കുകയാണ് തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗം. പ്രത്യേകിച്ച് അയഡിൻ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ. രാത്രി സമയങ്ങളിൽ ചോറിന് പകരം സാലഡ് മാത്രം ഉപയോഗിക്കുകയാണ് തൈറോയിഡ് രോഗികൾക്ക് ഏറ്റവും നല്ലത്. കൂടാതെ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം. മുരിങ്ങയില, പയറില, മത്തൻ ഇല തുടങ്ങിയവ തൈറോയ്ഡ് രോഗികൾക്ക് കഴിക്കാവുന്നതാണ്.
2. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് തൈറോയ്ഡ് രോഗികൾക്ക് അത്ര നല്ലതല്ല. ചെറിയ രീതിയിൽ വെളിച്ചെണ്ണ അടങ്ങിയ ഭക്ഷണം ഹൈപ്പർതൈറോയ്ഡ് ഉള്ളവർ കഴിക്കുന്നതിൽ തെറ്റില്ല.
ബന്ധപ്പെട്ട വാർത്തകൾ: തൈറോയിഡ് പ്രശ്നമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണം
3. വിറ്റാമിൻ ഡി യുടെ കുറവ് പലപ്പോഴും തൈറോഡ് ഹോർമോണിന് വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു. വിറ്റാമിൻ ഡി ഇരുപതിൽ താഴെ വന്നാൽ തൈറോയ്ഡ് ഉൽപാദനത്തിൽ ക്രമക്കേടുകൾ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ വിറ്റാമിൻ ഡി അല്ലെങ്കിൽ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കൂടുതലായി ഭക്ഷണം കഴിക്കണം. ഇതിനുവേണ്ടി സോയ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു പരിധിവരെ തൈറോയ്ഡ് പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഉത്തമമാണ്.
4. തൈറോയ്ഡ് പ്രവർത്തനം മികച്ച രീതിയിൽ ആക്കുവാൻ മൾബറി, സ്ട്രോബറി തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഏറ്റവും നല്ലതാണ്. ഇതുകൂടാതെ ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ മികച്ചരീതിയിൽ ആകുവാൻ സഹായകമാകുന്നു. ഇത് ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു. ആപ്പിൾ പോലെ തന്നെ വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്ന അവക്കാഡോ കഴിക്കുന്നതും തൈറോയ്ഡ് രോഗികൾക്ക് ഗുണം ചെയ്യും.
5. തൈറോയ്ഡ് രോഗികൾ ഒരിക്കലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത പച്ചക്കറി വിഭവങ്ങളാണ് കാബേജ്, കോളിഫ്ളവർ തുടങ്ങിയവ. അമിത പഞ്ചസാര അടങ്ങിയിരിക്കുന്ന മധുരപലഹാരങ്ങളും ഒഴിവാക്കണം.
6. പാലുത്പന്നങ്ങളും ഇത്തരക്കാർ അധികം കഴിക്കേണ്ട. ഇത് ഹോർമോൺ വ്യതിയാനത്തിന് കാരണമാകുന്ന ഭക്ഷണവിഭവങ്ങൾ ആണ്. കൂടാതെ ബിസ്ക്കറ്റ് അധികം കഴിക്കുന്ന വ്യക്തിയാണെങ്കിൽ അതും ഒഴിവാക്കണം.
7. പുകവലി ശീലമുള്ളവരിൽ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടായതായി കാണുന്നു ഇതും ഒഴിവാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകളിൽ കാണപ്പെടുന്ന തൈറോയിഡ് രോഗം ;കാരണങ്ങളും ലക്ഷണങ്ങളും
Share your comments