കണ്ണിനു കീഴിലെ കറുപ്പ് നിറം സ്ത്രീകളെയാണ് അധികമായി അലട്ടുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഈ പ്രശ്‌നം ഉണ്ടാകാം. ഉറക്കക്കുറവ്, സ്ട്രെസ് അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദീർഘനേരത്തെ ഉപയോഗം എന്നിവയുടെ ഫലമായി ഡാർക്ക് സർക്കിൾ ഉണ്ടാകാം. ഉറക്കക്കുറവാണ് പ്രശ്നമെങ്കിൽ കണ്ണുകൾക്ക് താഴേ ഡാർക്ക് സർക്കിൾ വളരെ പെട്ടെന്ന് ഉണ്ടാകും. കണ്ണുകളുടെ ചുറ്റുമുള്ള ചർമ്മം അതി ലോലമാണ്, അതിനാൽ ഈ ഭാഗങ്ങളിൽ ഇരുണ്ട വൃത്തങ്ങൾ, നീർവീക്കം, നിറ വ്യത്യാസം എന്നിവയ്ക്ക് വളരെ സാധ്യതയുണ്ട്. ഡാർക്ക് സർക്കിൾസ് അകറ്റാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളെക്കുറിച്ച് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: ഉറക്കക്കുറവ് നിങ്ങളെ അസ്വസ്ഥരാകുന്നുവോ?
* ബ്ലീച്ചിംഗ്, ലൈറ്റനിംഗ് ക്രീമുകൾ ചർമ്മത്തിന് തിളക്കം നൽകുകയും ഹൈപ്പർ പിഗ്മെന്റേഷന്റെ ഫലങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ട്രെറ്റിനോയിൻ, ഹൈഡ്രോക്വിനോൺ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയതാണ് സാധാരണ ക്രീമുകൾ. എന്നിരുന്നാലും, അവ ഉപയോഗിക്കുന്നതിന് മുമ്പ് ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുക.
* കൊളാജൻ നഷ്ടം മൂലമുണ്ടാകുന്ന ചർമ്മത്തിലെ ഇരുണ്ട വൃത്തങ്ങൾക്ക് ഫില്ലറുകളുടെ ചികിത്സ തേടാവുന്നതാണ്. ഇവ ചർമ്മത്തിൽ നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നു. കണ്ണിനു താഴെയുള്ള ഭാഗത്തേക്ക് ഹൈലൂറോണിക് ആസിഡ് ജെൽ കുത്തിവയ്ക്കുന്നത് ഇരുണ്ട പാടുകൾ ഫലപ്രദമായി കുറയ്ക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം മാറാൻ ബീറ്റ്‌റൂട്ട് ഗുണകരമോ?
ഹൈപ്പർപിഗ്മെന്റേഷൻ ലഘൂകരിക്കാനും കണ്ണുകൾക്ക് താഴെയുള്ള വീക്കം കുറയ്ക്കാനും ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ശക്തമായ ആസിഡുകൾ അടങ്ങിയിട്ടുള്ള കെമിക്കൽ പീൽസ് അല്ലെങ്കിൽ ഡെർമ പീൽസ് കോസ്മെറ്റിക് സർജന്മാർ ഉപയോഗിക്കാറുണ്ട്. സൗന്ദര്യവർദ്ധകവസ്തുക്കൾ കറുത്ത വൃത്തങ്ങളെ ഇല്ലാതാക്കുമെങ്കിലും അവയ്ക്ക് ചില അനന്തരഫലങ്ങളുണ്ട്. അതിനാൽ അതിസൂക്ഷ്മമായ വഴികളിലൂടെ അവയെ തുടച്ചുനീക്കാനുള്ള മാർഗ്ഗങ്ങളും പ്രകൃതി നമുക്ക് നൽകിയിട്ടുണ്ട്. നമ്മുടെ അടുക്കളയിൽ ലഭ്യമായ ചില ചേരുവകളിൽ നിന്ന് ഉണ്ടാക്കാവുന്ന നിരവധി വീട്ടുവൈദ്യങ്ങളുമുണ്ട്.
* സ്ട്രോബെറി നീര് തുളസിയിലയും വെള്ളരിക്കാ നീരും കലർത്തി കണ്ണിനു താഴെ പുരട്ടുന്നത് ഇരുണ്ട പാടുകൾ കുറയ്ക്കാൻ സഹായിക്കും.
* രാത്രിയിൽ അവോക്കാഡോയും ബദാം ഓയിലും ചേർത്ത് കണ്ണുകൾക്ക് താഴെ പുരട്ടുന്നത് വീക്കവും ഇരുണ്ട നിറവും കുറയ്ക്കാൻ മികച്ചതാണ്.
* ചർമ്മത്തിന് തൽക്ഷണം തിളക്കം ലഭിക്കാൻ നാരങ്ങയും തക്കാളിയും ചേർത്ത് പുരട്ടുക
* കണ്ണിനു താഴെയുള്ള ഭാഗത്ത് സൂര്യാഘാതം ഏൽക്കുന്നതിന് ഇരട്ടിമധുരത്തിന്റെ വേരിന്റെ സത്ത് പുരട്ടുക.
* പെരുംജീരകവും, വിച്ച് ഹാസൽ എണ്ണകളുടെ ശക്തമായ ആന്റിസെപ്റ്റിക് ഗുണങ്ങൾ ചർമ്മത്തിലെ ചുളിവുകൾ അകറ്റി കണ്ണുകൾക്ക് താഴെയുള്ള ചർമ്മ വീക്കത്തെ ചികിത്സിക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മ സംരക്ഷണത്തിന് സ്ട്രോബെറി
Share your comments