ഇന്ന് അകാലനര ഒരു സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു. നിത്യേന കഴിക്കുന്ന ഭക്ഷണങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും അകാല നര ഉണ്ടാകാം. ഡൈ ചെയ്യുന്നത് ഒരു തൽക്കാല ആശ്വാസം മാത്രമാണ്. അകാല നര വരാതെ നോക്കുകയാണ് ചെയ്യേണ്ടത്. പഴയ കാലങ്ങളിൽ അകാലനര കുറയാനുള്ള പ്രധാന കാരണം വെളിച്ചെണ്ണ ധാരാളമായി മുടിയിൽ പുരട്ടിയിരുന്നതുകൊണ്ടാണ്. വെളിച്ചെണ്ണയില്‍ ചില ചേരുവകള്‍ ചേര്‍ത്ത് കാച്ചുന്നത് നര വരാതിരിക്കാൻ നല്ലതാണ്. ഈ പ്രകൃതിദത്ത ചേരുവകൾ ഏതൊക്കെയാണെന്ന് നോക്കാം
- കറിവേപ്പില മുടി നര തടയാന്‍ സഹായിക്കുന്നു. കറിവേപ്പിലയിട്ട വെളിച്ചെണ്ണ കാച്ചിത്തേയ്ക്കുന്നത് മുടി നര ഒഴിവാക്കാന്‍ സഹായിക്കും. മുടി വളരാനും കൊഴിച്ചില്‍ നിര്‍ത്താനും നല്ലതാണ്.
- മയിലാഞ്ചിയുടെ ഇലയിട്ട് വെളിച്ചെണ്ണ കാച്ചിത്തേയ്ക്കുന്നത് മുടി നരയ്ക്കാതിരിയ്ക്കാനുള്ള ഒരു വഴിയാണ്. മുടിക്ക് കട്ടി തോന്നിപ്പിക്കാനും താരൻ അകറ്റാനും തലയ്ക്ക് കൂടുതൽ തണുപ്പ് നൽകാനും ഇത് വളരെയധികം പ്രയോജനപ്രദമാണ്.
- നെല്ലിക്ക ഇട്ടു കാച്ചിയ എണ്ണ തേയ്ക്കുന്നത് മുടി നര അകറ്റാന്‍ സഹായിക്കുന്നു. നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പാകാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: Hair Care Tips: ആരോഗ്യമുള്ള മുടി ലഭിക്കാൻ ഇതും കൂടി ശ്രദ്ധിക്കാം
- മുരിങ്ങയില, പേരയില എന്നിവയും മുടി നര ചെറുക്കാന്‍ ഉത്തമമാണ്. ഇവയിട്ടും ഓയില്‍ കാച്ചി തേയ്ക്കാം.
- കരിഞ്ചീരകം ഇട്ട് എണ്ണ കാച്ചിത്തേയ്ക്കുന്നതും ചെമ്പരത്തിപ്പൂവോ മൊട്ടോ ഇട്ട് കാച്ചിത്തേയ്ക്കുന്നതുമെല്ലാം ഏറെ ഗുണം നല്‍കുന്നതാണ്.
Share your comments