പല കാരണങ്ങള്‍ കൊണ്ടും ഉപ്പൂറ്റി വരണ്ടു കീറാറുണ്ട്. വരണ്ട ചര്‍മ്മമാണ് പ്രധാന കാരണം. ഉപ്പൂറ്റി വൃത്തിയായി വെക്കാതിരുന്നാലും അവിടെ ചര്‍മ്മം കട്ടി പിടിച്ച് വിണ്ടു കീറാൻ സാധ്യതയുണ്ട്. ഇത് ശരിയായ രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ആഴത്തില്‍ മുറിഞ്ഞ് രക്തം വരാനും വേദനയ്ക്കും അണുബാധകള്‍ക്കുമെല്ലാം കാരണമാകും. വിണ്ടു കീറൽ പ്രശ്‌നത്തിന് പരിഹാരമായി ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളാണ് പങ്ക് വയ്ക്കുന്നത്.
സാധാരണ മെഴുകുതിരി പൊടിച്ചോ ചീകിയോ എടുക്കുക. ഇതില്‍ അല്‍പം വെളിച്ചെണ്ണയൊഴിയ്ക്കുക. ഈ മിശ്രിതം സ്റ്റോവിൽ ചൂടാക്കിക്കൊണ്ടിരിക്കുന്ന വെള്ളത്തിനു മുകളിൽ വച്ച് ചൂടാക്കുക. മെഴുകുതിരി ഉരുകിത്തീരുന്നത് വരെ മാത്രമേ ചൂടാക്കാവൂ. കൂടുതല്‍ ചൂടാക്കിയാല്‍ വല്ലാതെ ഉരുകിപ്പോകും. ഇത് ഇളം ചൂടോടെ ഉപ്പൂറ്റിയിൽ പുരട്ടുക. തണുത്താല്‍ ഈ മിശിതം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത് നല്ല കട്ടിയില്‍ പുരട്ടാം. പിന്നീട് സോക്‌സിടാം.
ബന്ധപ്പെട്ട വാർത്തകൾ: ശൈത്യകാലത്ത് ചർമ്മം സംരക്ഷിക്കാൻ ഇങ്ങനെ ചെയ്യാം
ഇത് രാത്രിയില്‍ കിടക്കാന്‍ നേരത്ത് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ആഴ്ചയില്‍ രണ്ട് ദിവസം വീതം അല്‍പകാലം ചെയ്യുന്നത് ഗുണം ചെയ്യും. കൂടുതല്‍ വിണ്ടു കീറിയിട്ടുള്ളവര്‍ ഇത് വേണമെങ്കില്‍ ദിവസവും ചെയ്യാം. ഇത് ഏറെ ഗുണം നല്‍കും. ഉപ്പുറ്റി മിനുസമാകാനും ഇത് സഹായിക്കും.
ഇത് ചെയ്യുന്നതിന് മുന്‍പായി കാല്‍ അല്‍പനേരം ഉപ്പിട്ട ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് പ്യൂമിക് സ്റ്റോണ്‍ വച്ചുരച്ച് വൃത്തിയാക്കുന്നത് ഏറെ ഗുണം നല്‍കും.
Share your comments