വെളിച്ചെണ്ണ വിട്ടുകളഞ്ഞകൊണ്ടു പാചകത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല നമ്മൾ മലയാളികൾ. എന്നാൽ ജീവിത ശൈലീരോഗങ്ങൾകടന്നുവരാൻ തുടങ്ങിയതോടെ കൂടുതൽ ആരോഗ്യകരമായ എണ്ണതേടി ഒലിവു ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയവ പരീക്ഷിക്കാനും നമ്മൾ മടിച്ചില്ല. കടുകെണ്ണ , കപ്പലണ്ടി എണ്ണ, സൂര്യകാന്തി എന്നിങ്ങനെ പലവിധം ഭക്ഷ്യ എണ്ണകൾ വിപണിയിൽ ഉണ്ട് . വളരെയേറെ ഗുണങ്ങൾ ഉള്ള ഒന്നാണ് കടുകെണ്ണ. ഇതിന്റെ രുചിയോ മണമോ സാധാരണയായി നമുക്ക് ഇഷ്ടപെടാത്തതാണ് ഇത് ഉപയോഗിക്കുന്ന ഉത്തരേന്ത്യാക്കാരെ കളിയാക്കാൻ കാരണം എന്നാൽ കടുകെണ്ണ വളരെയേറെ ഗുണങ്ങൾ ഉള്ള ഒന്നാണ്. കടുകെണ്ണയുടെ ഗുണങ്ങൾ എന്താന്നൊക്കെ എന്ന് നോക്കാം.
നീർദോഷം സംബന്ധയായ എല്ലാ അസുഖങ്ങൾക്കും എതിരെ പ്രതിരോധിക്കാൻ കടുകെണ്ണയ്ക്കു കഴിയും.
കോള്‍ഡ്, ചുമ , കഫക്കെട്ട് എന്നിവയെ ചെറുക്കാനും ഉത്തമമാണ്. മഞ്ഞുകാലത്തുള്ള പൊതുവായ ഒരു പ്രശ്‌നമാണ് ചർമ്മം വരളുകയെന്നത്. വരണ്ട ചർമ്മത്തിനുള്ള ഒരു ഉത്തമപ്രതിവിധിയാണ് കടുകെണ്ണ. കടുകെണ്ണ പുരട്ടുന്നത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. കടുകെണ്ണ കൊണ്ട് മുഖം മസാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുഖത്തിന് സൗന്ദര്യം നല്‍കുമെന്നു മാത്രമല്ല, മുഖത്തെ കുരുവും കറുത്ത പാടുകളുമെല്ലാം മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും. സണ്‍ടാന്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കടുകെണ്ണ. ടാന്‍ വന്ന ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടിയാല്‍ മതിയാകും.
സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്. ചർമ്മത്തിന് മാത്രമല്ല, മുടിയ്ക്കും കടുകെണ്ണ നല്ലതാണ്. ഇത് തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരനടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കടുകെണ്ണ. കടുകെണ്ണയില്‍ പാചകം ചെയ്യുന്നത് വയറിനു നല്ലതാണ്. തണുപ്പുകാലത്ത് ശരീരത്തിന് ചൂടു നല്‍കേണ്ടത് ആരോഗ്യത്തിനും അത്യാവശ്യമാണ്. ഇതിനുള്ളൊരു വഴിയാണ് കടുകെണ്ണ. ഇത് ശരീരത്തിന് ചൂടു നല്‍കാന്‍ നല്ലതാണ്. താരതമ്യേന പൂരിത കൊഴുപ്പിന്റെ അംശം കുറവുള്ള ഒന്നാണ് കടുകെണ്ണ. ഹൃദ്രോഗികൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
കടുകെണ്ണയെ അറിയാം
വെളിച്ചെണ്ണ വിട്ടുകളഞ്ഞകൊണ്ടു പാചകത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല നമ്മൾ മലയാളികൾ.
Share your comments