കണ്ണിലെ താഴെയുള്ള കറുത്ത പാട് പലരിലും കാണുന്നുണ്ട്. ഇത് മുഖസൗന്ദര്യത്തെ വളരെയധികം ബാധിക്കുന്നു. പലതരം ആരോഗ്യപ്രശ്‌നങ്ങൾ, പ്രായം തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഡാർക്ക് സർക്കിൾ ഉണ്ടാകാം. ഡാർക്ക് സർക്കിൾ വരാനുള്ള മറ്റു കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
- തുടർച്ചയായ സമ്മര്‍ദ്ദം ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ ഉൽപ്പാദനത്തിന് കാരണമാകുന്നു. ഈ കോര്‍ട്ടിസോളിന്റെ വര്‍ദ്ധനവ് കണ്ണുകള്‍ക്ക് താഴെയുള്ള അതിലോലമായ ചര്‍മ്മത്തെ ദുര്‍ബലമാക്കുന്നതുമൂലം രക്തക്കുഴലുകള്‍ കൂടുതല്‍ ദൃശ്യമാകുകയും കണ്ണുകള്‍ക്ക് താഴെ ഡാര്‍ക് സര്‍ക്കിളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
- സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ കൊളാജന്‍ വര്‍ദ്ധിപ്പിക്കും. ഇത് കണ്ണുകള്‍ക്ക് താഴെയുള്ള ഭാഗം നേര്‍ത്തതാക്കുകയും ഡാര്‍ക് സര്‍ക്കിളുകള്‍ വരാന്‍ കാരണമാകുകയും ചെയ്യും.
- ടൈപ്പ് 2 ഡയബെറ്റിസ് ഉള്ളവർക്ക് പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് വീക്കം ഉണ്ടാക്കുകയും അതുകാരണം ചര്‍മ്മത്തിന്റെ നിറം മാറുകയും ചെയ്യും. ഇത് കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഡാർക്ക് സർക്കിൾസ് ഒരു പരിധി വരെ അകറ്റി നിർത്താം
കണ്ണുകളിലുണ്ടാകുന്ന അലർജി കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ പ്രകോപിപ്പനവും വീക്കവും വര്‍ദ്ധിക്കുന്നു. ഇതുമൂലം രക്തക്കുഴലുകള്‍ കൂടുതല്‍ ദൃശ്യമാകുകയും ഡാര്‍ക് സര്‍ക്കിളുകള്‍ പ്രശ്‌നം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാതിരുന്നത് അത് കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഇത് ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാകും.
അനീമിയ ശരീരത്തിലെ ഇരുമ്പിന്റെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ കുറഞ്ഞ അളവില്‍ മാത്രം ഓക്‌സിജന്‍ നിങ്ങളുടെ ടിഷ്യൂകളിലേക്ക് എത്തുകയും അത് കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാവുകയും ചെയ്യും.
കൂടുതൽ സമയം മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നോക്കുന്നത് കണ്ണുകളുടെ ആയാസത്തിനും ക്ഷീണത്തിനും കാരണമാകും. ഇത് കണ്ണ് ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഡാര്‍ക് സര്‍ക്കിള്‍ രൂപപ്പെടുന്നതിനും ഇടയാക്കും.
Share your comments