എന്തുകൊണ്ടാണ് ആളുകൾ സ്റ്റീൽ ഗ്ലാസിൽ മദ്യം കഴിക്കാത്തത്. ചിന്തിച്ചിട്ടുണ്ടോ? മദ്യമായാലും വൈനായാലും കണ്ണാടി ഗ്ലാസുകളിൽ കുടിക്കുന്നതാണ് സ്റ്റൈലെന്ന് പറയുന്നത് കേട്ടിട്ടില്ലേ?
ബന്ധപ്പെട്ട വാർത്തകൾ: മദ്യപാനം മൂലമുള്ള കരൾ രോഗം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ഇതിന് പിന്നിലെ കാരണം വളരെ വിചിത്രമാണ്. ഗ്ലാസ് ടംബ്ലറുകൾ മദ്യത്തിനായി തെരഞ്ഞെടുക്കുന്നത് എന്തിനാണെന്ന് അറിയാം.
സ്റ്റീൽ ഗ്ലാസിൽ ആൽക്കഹോൾ (drinking alcohol in steel glass) ഒഴിച്ച് ചിയേഴ്സ് പറയുമ്പോൾ അതിനൊരു രസം തോന്നില്ലെന്നത് തന്നെയാണ് കാരണം. അല്ലാതെ സ്റ്റീൽ ഗ്ലാസിൽ മദ്യം കുടിക്കുന്നത് അപകടമാണെന്ന വസ്തുത ശരിയല്ല.
മദ്യം ആരോഗ്യത്തിനെ ഹാനികരമായി ബാധിക്കുന്ന പാനീയമാണ്. സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് കുടിച്ചെന്ന് കരുതി പ്രത്യേകിച്ച് ഇതിലൂടെ കോട്ടമൊന്നും സംഭവിക്കില്ല. എങ്കിലും ഗ്ലാസ് ടംബ്ലറുകളിൽ മദ്യം സേവിക്കുന്നതിന് പിന്നിലെ മനഃശാസ്ത്രം എന്താണെന്ന് അറിയാം.
ഒരു സ്റ്റീൽ ഗ്ലാസിൽ വൈൻ കുടിക്കുന്നത് മാനസികാവസ്ഥയുടെ പ്രശ്നമാണെന്ന് വിദഗ്ധർ പറയുന്നു. കാരണം, എല്ലാ ഇന്ദ്രിയങ്ങളെയും ബാധിക്കുന്ന ഒരു പാനീയമാണ് മദ്യം. ഒരാൾക്ക് മദ്യം മണക്കാനും അനുഭവിക്കാനും രുചിക്കാനും സ്പർശിക്കാനും കാണാനും കഴിയും. സ്റ്റീൽ അല്ലെങ്കിൽ മറ്റേതെങ്കിലും സുതാര്യമായി കാണാൻ സാധിക്കാത്ത ഗ്ലാസിലാണ് മദ്യം കുടിക്കുന്നതെങ്കിൽ അത് മദ്യം കുടിക്കുന്നതിനുള്ള ഫീൽ നഷ്ടമാക്കും.
ഇതു മാത്രമല്ല, പണ്ട് മുതൽക്കേ സിനിമകളിലും പരസ്യങ്ങളിലും പോലും കണ്ണാടി ഗ്ലാസിലും ടംബ്ലറുകളിലും മദ്യം കുടിക്കുന്ന പതിവാണ് കാണിക്കാറുള്ളത്. ഇത് ഉയർന്ന പദവിയെയും കാണിക്കുന്നു. സ്റ്റീൽ ഗ്ലാസിൽ മദ്യം കഴിച്ചാൽ അത് സ്റ്റാറ്റസിന് കുറവാണെന്നും കണക്കാക്കപ്പെടുന്നു.
സാധാരണയായി ഒരാൾ മദ്യത്തിൽ, ശീതളപാനീയങ്ങളോ തണുത്ത പാനീയങ്ങളോ കലർത്തുന്ന ശീലമുണ്ട്. മദ്യം എത്ര അളവിലാണെന്നതിനും അവയിൽ എത്രമാത്രം മറ്റ് പാനീയം ചേർന്നിട്ടുണ്ടെന്നും നിറം കൊണ്ടും അളക്കുന്നതിന് കണ്ണാടി ഗ്ലാസ് അല്ലെങ്കിൽ ടംബ്ലറുകളാണ് സഹായിക്കുക.
സ്റ്റീലിൽ കുടിച്ചാൽ അപകടമാണോ?
സ്റ്റെയിൻലെസ് സ്റ്റീൽ ഗ്ലാസിൽ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന മിഥ്യാധാരണയും ആളുകൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണ്. കാരണം വലിയ സ്റ്റീൽ പാത്രങ്ങളിൽ മാത്രമാണ് മദ്യം ഉണ്ടാക്കുന്നതെന്ന് നിങ്ങൾ അറിയുക. സ്റ്റെയിൻലെസ് സ്റ്റീലിൽ ഉണ്ടാക്കുമ്പോൾ ബിയറിൽ അസാധാരണമായ സുഗന്ധമോ രുചിയോ ചേരുന്നില്ല. മാത്രമല്ല, ചില മദ്യങ്ങൾ സ്റ്റീൽ കാനുകളിൽ ലഭ്യമാണെന്നതും ഈ വസ്തുതയെ സാധൂകരിക്കുന്നു.
പക്ഷേ, സ്റ്റീലിൽ മദ്യം കുടിക്കുമ്പോൾ മൂക്കിന് സമീപത്തേക്ക് ഗ്ലാസിന്റെ വശങ്ങൾ വരുന്നതിനാൽ ലോഹത്തിന്റെ മണം നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം എന്നത് ഒരു കാരണമാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments