ആരോഗ്യം നിലനിർത്താൻ വ്യായാമം വളരെ പ്രധാനമാണ്. എന്നാൽ ശരിയായി വ്യായാമം ചെയ്താലാണ് ശരിയായി ശരീരം നിലനിർത്താൻ സാധിക്കുന്നത്. അതിനാൽ സ്വയം ഫിറ്റാകാൻ നിങ്ങൾക്ക് പലതരം വ്യായാമങ്ങൾ ചെയ്യാമെങ്കിലും, നിങ്ങളുടെ കാലുകൾക്കും മറ്റും അയവ് നൽകുന്നതിനായി ഡക്ക് വാക്ക് വ്യായാമം ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: കോഴികളിൽ കാണുന്ന മഴക്കാല രോഗങ്ങളും പ്രതിവിധികളും
സന്ധി, തുട, കാലുകൾ എന്നീ ശരീരഭാഗങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി സ്ക്വാറ്റുകൾ, ക്രാബ് വാക്ക്, ഫോർവേഡ് ലഞ്ച് എന്നിവയ്ക്ക് സമാനമായ ഡക്ക് വാക്ക് വ്യായാമവും ചെയ്യാവുന്നതാണ്.
ഈ വ്യായാമം ചെയ്യുന്നത് ശരീരത്തിന് വളരെ ഗുണകരമാണ്. കാരണം ഇവ പേശികളെ ശക്തിപ്പെടുത്താനും പ്രയോജനപ്പെടുത്താം. ശാരീരിക ഫിറ്റ്നസ് നിലനിർത്താൻ ഡക്ക് വാക്ക് വ്യായാമം എങ്ങനെ ചെയ്യാമെന്ന് മനസിലാക്കാം.
ഈ വ്യായാമത്തിനായി ആദ്യം നിങ്ങളുടെ കാലുകൾ പരസ്പരം അകറ്റി നിൽക്കുക. തുടർന്ന് നിങ്ങളുടെ ബാലൻസ് നിലനിർത്തിക്കൊണ്ട്, നിങ്ങളുടെ കാൽമുട്ടുകൾ വളച്ച് പിൻവശം താഴേക്ക് കൊണ്ടുവരണം. എന്നാൽ നിങ്ങൾ കാൽമുട്ടുകൾ പൂർണമായും താഴേക്ക് കൊണ്ടുവരരുത്. ഇതിന് ശേഷം ഒരു കസേരയിൽ ഇരിക്കാൻ പോകുന്നത് പോലെ നിങ്ങളുടെ ശരീരം ഇടുപ്പിൽ നിന്ന് താഴ്ത്തുക. നിങ്ങളുടെ ഭാരം മുഴുവൻ കണങ്കാലിൽ ആയിരിക്കണം. സ്ക്വാറ്റ് പോലെയുള്ള പൊസിഷനായിരിക്കും ഇത്.
ഡക്ക് വാക്ക് വ്യായാമം ചെയ്യുമ്പോൾ, നിങ്ങളുടെ കൈകൾ നിങ്ങളുടെ നെഞ്ചിന് മുന്നിൽ വയ്ക്കുക. ബാലൻസ് നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കും. തുടർന്ന്, നിങ്ങളുടെ പാദങ്ങൾ ചെറുതായി ഉയർത്തി കുറച്ച് ചുവടുകൾ മുന്നോട്ട് വയ്ക്കുക. ശേഷം നിങ്ങൾക്ക് ശരീരം പതിയെ ഉയർത്തി പൂർവ്വസ്ഥിതിയിലാക്കാം.
താറാവ് നടത്തം അഥവാ ഡക്ക് വാക്ക് ചെയ്യുമ്പോൾ, കണങ്കാൽ മുഴുവൻ ഭാരവും നിലനിർത്തുന്നു. ഈ അവസരത്തിൽ നിങ്ങളുടെ ബാലൻസ് നിലനിർത്താൻ നിങ്ങൾക്ക് വേണമെങ്കിൽ മുന്നോട്ട് ചായാവുന്നതാണ്.
തുടക്കത്തിൽ, ഈ വ്യായാമം ചെയ്യുമ്പോൾ കാലുകളിൽ വേദന അനുഭവപ്പെടാം. എന്നാൽ നിങ്ങൾ പതിവായി താറാവ് നടത്തം പരിശീലിച്ചാൽ, അത് നിങ്ങളുടെ പാദങ്ങളുടെ പേശികളെ ശക്തിപ്പെടുത്തുന്നു. അതോടൊപ്പം ഊർജ്ജവും വർധിക്കുന്നു. തുടക്കത്തിൽ നിങ്ങൾ നിങ്ങളുടെ കഴിവിനനുസരിച്ച് വേണം ഡക്ക് വാക്ക് വ്യായാമം ചെയ്യേണ്ടത്. പിന്നീട് ക്രമേണ ഇത് വർധിപ്പിക്കാം.
ഡക്ക് വാക്ക് വ്യായാമത്തിന്റെ പ്രയോജനങ്ങൾ
ഡക്ക് വാക്ക് വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും. നിതംബത്തിനും തുടയ്ക്കും വളരെ നല്ലതായി ഈ വ്യായാമം കണക്കാക്കപ്പെടുന്നു. ഇത് സ്ഥിരമായി പരിശീലിക്കുന്നതിലൂടെ തുടകളിലെ അധിക കൊഴുപ്പ് കുറയുകയും കാലുകൾ കൂടുതൽ ആകൃതിയിൽ കാണപ്പെടുകയും ചെയ്യും.
ഡക്ക് വാക്ക് വ്യായാമം കാലുകൾക്കൊപ്പം വയറിലെ പേശികളിലും പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെ ചാടിയ വയറിനെ ഉള്ളിലേക്ക് ഒതുക്കാനും ഇത് സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ സ്റ്റാമിന വർധിപ്പിക്കുന്നു. മാത്രമല്ല, നിങ്ങളുടെ പാദങ്ങൾക്ക് അധിക ശക്തി നൽകുന്നതിനും ഡക്ക് വാക്ക് ഗുണപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജിം വേണ്ട; ഈ ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം
ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്കും ഈ വ്യായാമം വളരെ നല്ലതാണ്. കാരണം ആവർത്തിച്ച് മുകളിലേക്കും താഴേക്കും വന്ന് ഡക്ക് വാക്ക് ചെയ്യുന്നതിലൂടെ സ്വയം ബാലൻസ് ചെയ്യാനുള്ള ശേഷിയും ലഭിക്കും.
ഡക്ക് വാക്കിന്റെ മറ്റൊരു പ്രത്യേകത, ഇത് ഗർഭിണികൾക്ക് വളരെ നല്ലതാണെന്നതാണ്. കാരണം ഇത് നിങ്ങളുടെ തുടയെ ശക്തിപ്പെടുത്തുന്നു. ഇതുമൂലം ഗർഭത്തിൻറെ അവസാന മാസങ്ങളിൽ കുഞ്ഞിന്റെ തല എളുപ്പത്തിൽ താഴേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നും പറയുന്നു.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments