
ഇന്ന് ഭൂരിഭാഗം പെൺകുട്ടികളും, കുറച്ച് പ്രായമായവരും സ്ഥിരമായി നെയിൽ പോളിഷ് ഉപയോഗിക്കുന്നവരാണ്. ചിലർ ഇടുന്ന വസ്ത്രത്തിൻറെ നിറമനുസരിച്ച് നെയിൽ പോളിഷും മാറി മാറി ഉപയോഗിക്കുന്നവരാണെങ്കിൽ മറ്റു ചിലർ ഇളം നിറങ്ങളിലുള്ളതും, നിറമില്ലാത്ത നെയിൽ പോളിഷ് ഇഷ്ടപെടുന്നവരുമാണ്. എന്തുതന്നെയായാലും നെയിൽ പോളിഷ് ഇടയ്ക്കിടെ മാറ്റണമെങ്കിൽ ഒരു റിമൂവറിൻറെ ആവശ്യമുണ്ട്. എന്നാൽ ഒരു റിമൂവർ ഇല്ലാതെ വേറെയും ചില സാധനങ്ങൾ ഉപയോഗിച്ച് നെയിൽ പോളിഷ് നീക്കം ചെയ്യാം. ഏതൊക്കെയാണ് അവ എന്ന് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: പെഡിക്യൂർ ഇനി വീട്ടില്‍ ചെയ്യാം
- ടൂത്ത് പേസ്റ്റ്: ടൂത്ത് പേസ്റ്റിൽ നെയിൽ പോളിഷ് റിമൂവറുകളിൽ ഉപയോഗിക്കുന്ന രാസസംയുക്തമായ എഥൈൽ അസറ്റേറ്റ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എളുപ്പം നെയിൽ പോളിഷ് നീക്കം ചെയ്യാനാകും. ഒരു ടൂത്ത് ബ്രഷ് എടുത്ത് അതിൽ അൽപം ടൂത്ത് പേസ്റ്റ് പുരട്ടുക. ഇത് കൊണ്ട് വിരലുകളിൽ പുരട്ടുക. ഇത് കുറച്ച് നിമിഷം വച്ചതിനു ശേഷം, നഖം നന്നായി കഴുകിക്കളയുക.
- ഹാൻഡ് സാനിറ്റൈസർ: ഹാൻഡ് സാനിറ്റൈസർ നഖങ്ങളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന മറ്റൊരു പ്രതിവിധിയാണ്. നെയിൽ പോളിഷിൽ അൽപ്പം ഹാൻഡ് സാനിറ്റൈസർ തളിക്കുക, വളരെയധികം തളിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്പ്രേ ചെയ്ത ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് നഖത്തിൽ തടവി നെയിൽ പോളിഷ് തുടച്ചുമാറ്റുക.അതിനുശേഷം നഖങ്ങൾ വെള്ളത്തിൽ നന്നായി കഴുകിക്കളയുക.
ബന്ധപ്പെട്ട വാർത്തകൾ: കൈയൊന്നു നീട്ടിയാല്‍ കയ്യിലെത്തും സാനിറ്റൈസര്‍
- ഹെയർ സ്‌പ്രേ: ഹെയർ സ്പ്രേ ഉപയോഗിച്ചും നെയിൽ പോളിഷ് നീക്കം ചെയ്യാനാകും. അതിനായി ആദ്യം ചെയ്യേണ്ടത് ഹെയർ സ്പ്രേ ഉപയോഗിച്ച് പഞ്ഞിയിൽ തളിച്ച്, അത് കുതിർന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ നെയിൽ പോളിഷിന് മുകളിൽ ഈ പഞ്ഞി ഉപയോഗിച്ച് തുടയ്ക്കുക. നെയിൽ പോളിഷ് പോകുന്നത് വരെ ആവശ്യമുള്ളത്ര തവണ ഇത് ചെയ്യുക. ശേഷം നഖം വെള്ളം ഒഴിച്ച് നന്നായി കഴുകുക.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments