പണ്ടുകാലം മുതലേ കർഷകർ ജൈവ വളമായി ഉപയോഗിക്കുന്ന ഒന്നാണ് ചാണകം. മണ്ണിന് ഫലപുഷ്ടി മാക്കുക മാത്രമല്ല ചെടിയുടെ വളർച്ച ത്വരിത പ്പെടുത്താനും ചാണകം ഉത്തമം. പച്ച ചാണകത്തിനും ഉണക്ക ചാണകത്തിനും ഗുണത്തിന് കാര്യത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ട്.
പച്ചച്ചാണകം ഉണക്ക ചാണകത്തേക്കാൾ ഗുണം ലഭിക്കുന്നുവെന്ന് കർഷകർ പലപ്പോഴും അഭിപ്രായപ്പെടാറുണ്ട്. കാരണമെന്തെന്നാൽ പച്ച ചാണകത്തിൽ കാണുന്ന ബാക്ടീരിയയാണ്. ഈ ബാക്ടീരിയ ഫേജ് ഏഴ് മണിക്കൂറോളം മാത്രമേ ചാണകത്തിൽ നിലനിൽക്കുകയുള്ളൂ. ചാണകത്തിൽ അടങ്ങിയിരിക്കുന്ന ലാക്ടോബാസില്ലസ് ബാക്ടീരിയ മണ്ണിലെ സൂക്ഷ്മാണുക്കളെ പെരുകാൻ കാരണമാകുന്നു. മണ്ണിൽ സൂക്ഷ്മാണുക്കൾ വർദ്ധിക്കുവാൻ ഏറ്റവും മികച്ചത് നാടൻ പശുവിന്റെ ചാണകം ആണ്. വിദേശ ജനുസ്സുകളെകാൾ നാടൻ പശുവിന്റെ ചാണകത്തിൽ അവയെ അപേക്ഷിച്ച് കോടി കണക്കിന് സൂക്ഷ്മാണുക്കൾ ഉണ്ടാകുന്നു.
Manure has been used by farmers as organic manure since ancient times. Manure is good not only for fertilizing the soil but also for accelerating plant growth. There are slight variations in the quality of green manure and dried manure. Farmers often argue that green manure is more beneficial than dried manure. This is because of the bacteria found in green manure. This bacterial phase lasts only about seven hours in the dung. Lactobacillus bacteria contained in manure cause soil microorganisms to multiply. Native cow dung is the best way to grow microorganisms in the soil. Native cow dung contains millions of more microorganisms than foreign breeds.
നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം മെഗ്നീഷ്യം തുടങ്ങി ചെടിയുടെ വളർച്ചാ ഘട്ടത്തിൽ ആവശ്യമായ എല്ലാ ധാതുക്കളും അടങ്ങിയിരിക്കുന്ന ഉത്തമ വളമാണ് ചാണകം. മീഥേൻ കൊണ്ട് സമൃദ്ധമായ തിനാൽ ബയോഗ്യാസ് ആയി നമുക്ക് ഉപയോഗിക്കാം. നിരവധി ബാക്ടീരിയകൾ അടങ്ങിയിരിക്കുന്ന ചാണകം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെ രീതിയിൽ കൈകാര്യം ചെയ്യുക. സാൽമോണല്ല പോലുള്ള ബാക്ടീരിയകൾ അധിവസിക്കുന്ന ചാണകം മനുഷ്യരിൽ പല രോഗങ്ങൾക്കും കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ വെറുംകൈയോടെ ചാണകം വരാതിരിക്കുക.
പച്ച ചാണകത്തിൽ ജലത്തിൻറെ അളവ് 78.5%വും ജൈവാംശം ത്തിൻറെ അളവ് 20.3% ആണ്. പച്ചച്ചാണകം ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം ഉത്തമമാണെന്നാണ് പല കർഷകരും അഭിപ്രായപ്പെടുന്നത്. ഇതുകൂടാതെ ഗോമൂത്രം ഇരട്ടി വെള്ളം ചേർത്ത് കഴിക്കുന്നത് പച്ചക്കറി കൃഷിയിൽ കൂടുതൽ വിളവിന് നല്ലതാണ്. ഗോമൂത്ര പ്രയോഗം വിള ഇരട്ടിയാക്കും എന്ന് മാത്രമല്ല ചെടിക്ക് കൂടുതൽ രോഗപ്രതിരോധശേഷി ഉണ്ടാകുകയും ചെയ്യുന്നു. ഗോമൂത്ര കാന്താരി ലായിനി ചെടികളിൽ തളിച്ചുകൊടുക്കുന്നത് തുരപ്പൻ പുഴുക്കളെയും ഇലതീനി പുഴുക്കളെ യും അകറ്റുവാൻ നല്ലതാണ്.
ചെടിയുടെ വളർച്ചയ്ക്ക് വേണ്ട പൊട്ടാസ്യം ഫോസ്ഫറസ് നൈട്രജനും ധാരാളമടങ്ങിയ പച്ചച്ചാണകം വെള്ളത്തിൽ ലയിപ്പിച്ചു ചെടികളിൽ ഒഴിച്ചു കൊടുക്കാം. ചിലയിടങ്ങളിൽ പച്ചച്ചാണകം ഉണക്കിപ്പൊടിച്ച് വൻതോതിൽ വ്യാവസായികമായി വിൽക്കുന്നവരുണ്ട്. ഗ്രോബാഗ് നിറക്കുമ്പോൾ പച്ച ചാണകത്തിലെ കാൾ മികവു പുലർത്തുന്നത് ഉണക്ക ചാണകം ആണ്. കൈകാര്യം ചെയ്യുവാനും എളുപ്പമാണ്. നൂറു ഗ്രാം പച്ചചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി ചെടികളിലും മറ്റും ഒഴിച്ചുകൊടുക്കുന്നത് പുഴുക്കളുടെ ആക്രമണത്തിനെ തടയാൻ മികച്ചതാണ്. നിങ്ങൾക്ക് വേണ്ട പച്ചക്കറികൾ നിങ്ങൾ തന്നെ ഉല്പാദിപ്പിക്കാൻ തയ്യാറാകും എങ്കിൽ മികച്ച ജൈവവളമായി പരമപ്രധാനമായി തെരഞ്ഞെടുക്കേണ്ടത് ചാണകം തന്നെയാണ്.
Share your comments