മഴയെ ആശ്രയിച്ച് കൃഷി ചെയ്യുകയാണെങ്കിൽ നന നേന്ത്രൻ കൃഷിക്ക് മികച്ച സമയം ഏപ്രിൽ- മേയ് മാസങ്ങൾ ആണ്. നനച്ച് കൃഷി ചെയ്യുകയാണെങ്കിൽ ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളും അനുയോജ്യമാണ്. കനത്ത മഴ ഉണ്ടാകുന്ന സാഹചര്യത്തിലും കഠിനമായ വേനൽ ഉള്ള കാലത്തും നടീൽ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. പഴമായി ഉപയോഗിക്കുവാൻ നേന്ത്രൻ, റോബസ്റ്റ, ചെങ്കദളി, പാളയംകോടൻ, ഞാലിപ്പൂവൻ, ചാരപ്പൂവൻ, കദളി, കൂമ്പില്ലാ കണ്ണൻ കർപ്പൂരവള്ളി തുടങ്ങിയവ നടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വലിയ നേന്ത്ര കുല ലഭിക്കാൻ വാഴയ്ക്ക് ഘട്ടം ഘട്ടമായി വളം ചെയ്യുക
നടീൽ വസ്തു തിരഞ്ഞെടുക്കുമ്പോൾ
ഇലകൾ വീതികുറഞ്ഞ വാൾ പോലെ അഗ്രം കൂർത്ത വരുന്ന തൈകളാണ് എപ്പോഴും നടുവാൻ നല്ലത്. വാഴയുടെ ചുവട്ടിൽ വളരുന്ന ചെറു തൈകളാണ് നടീൽ വസ്തുവായി തിരഞ്ഞെടുക്കുന്നത്. നേന്ത്രൻ വാഴയുടെയും റോബസ്റ്റ വാഴയുടെയും കന്ന് ഭാഗം മാത്രം നടാൻ ഉപയോഗിക്കുമ്പോൾ മറ്റു നാടൻ ഇനങ്ങളുടെ തൈകൾ അപ്പാടെ നടാൻ എടുക്കുന്നു.
April-May is the best time for irrigating depending on the rainfall. August-September is also suitable for watering.
ബന്ധപ്പെട്ട വാർത്തകൾ: വാഴ;കൃഷിരീതി, ഇനങ്ങൾ
കന്നിന് മുകളിൽ കാണപ്പെടുന്ന ഭാഗം നാലു വിരൽ വീതിയിൽ നിർത്തിയുള്ള നടീൽവസ്തു ചാണക കുഴമ്പിൽ ചാരം ചേർത്ത് പുരട്ടി 4 ദിവസം വെയിലത്ത് വച്ച് ഉണക്കണം പിന്നീട് നടന്നത് വരെ തണലിൽ സൂക്ഷിക്കണം. ചെറു വാഴ ഇനങ്ങളുടെ തൈകൾ ഇളക്കിയെടുത്ത് നട്ടശേഷം മണ്ണ് അടുപ്പിച്ചു ഉറപ്പിച്ചു നിർത്തണം. അതിനുശേഷം കൃഷിയിടം നല്ലരീതിയിൽ കിളച്ചൊരുക്കി 50*50*50 സെൻറീമീറ്റർ വലുപ്പത്തിൽ കുഴികളെടുത്ത് തൈ നടാവുന്നതാണ്.
കളനിയന്ത്രണം സമയാസമയങ്ങളിൽ നടത്തണം. വേനൽക്കാലത്ത് മൂന്നു ദിവസം ഇടവിട്ട് നനയ്ക്കണം. വെള്ളം കെട്ടി നിൽക്കാൻ ഇടവരുത്തരുത്. കുഴിയൊന്നിന് കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് 10 കിലോ ചേർത്ത് മണ്ണുമായി യോജിപ്പിച്ചാണ് നടുക. നേന്ത്രവാഴ ഒന്നിന് ആദ്യം നൽകേണ്ട എൻപികെ സസ്യ മൂലക തോത് 190:105:300 ഗ്രാം വീതം ആണ്. വാഴ കുലച്ചു തുടങ്ങുമ്പോൾ ശക്തമായ കാറ്റിൽ വീഴാതിരിക്കാൻ ബലമുള്ള താങ്ങുകൾ നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: ചെങ്ങാലിക്കോടൻ വാഴകൃഷിയിൽ വൃക്ഷായുർവേദം
Share your comments