ബയോഗ്യാസ് പ്ലാന്റിൽ നിന്ന് കുഴമ്പു രൂപത്തിലേക്ക് പുറത്തേക്ക് തള്ളപ്പെടുന്ന ദ്രാവകമാണ് ബയോഗ്യാസ് സ്ലറി. ഇത് വിളകൾക്ക് ആവശ്യമായ നിരവധി സസ്യ മൂലകങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. നമ്മുടെ സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ചകിരിച്ചോർ കമ്പോസ്റ്റ് നിർമ്മാണത്തിന്റെ പ്രാരംഭഘട്ടത്തിൽ ജൈവ സ്ലറി കൂട്ടിച്ചേർക്കുന്നത് ഏറ്റവും ഫലപ്രദമായ കാര്യമാണ്.
A biogas slurry is a liquid that is expelled from a biogas plant into a slurry. It is rich in many plant elements required for crops.
ജൈവ സ്ലറി മറ്റുപയോഗങ്ങൾ
ജൈവ സ്ലറിയിൽ വെള്ളം ചേർത്ത് നേർപ്പിച്ച് കോരി നനക്കുകയോ, പ്രത്യേക ഉപകരണങ്ങൾ കൊണ്ട് തളിക്കുകയോ, ജലസേചനത്തിലൂടെ ചെടികൾക്ക് നൽകുകയോ ചെയ്യുന്നത് ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ നല്ലതാണ്. ജീവാണുവളങ്ങൾ മണ്ണിരക്കമ്പോസ്റ്റ് ഗോമൂത്രം തുടങ്ങിയവകൊണ്ട് പരിപോഷിപ്പിച്ചു ഇവ കൃഷിയിടങ്ങളിൽ പ്രയോഗിക്കാവുന്നതാണ്. ജീവാണുവളങ്ങൾ ചേർന്ന് സ്ലറി നമ്മുടെ നടാൻ എടുക്കുന്ന വിത്തിൽ പുരട്ടി വിതയ്ക്കുകയാണെങ്കിൽ നല്ല വിളവു കിട്ടും. എല്ലാത്തരത്തിലുള്ള കമ്പോസ്റ്റ് വളങ്ങളും പെട്ടെന്ന് പാകപ്പെട്ടുവാൻ സ്ലറി തളിച്ചാൽ മതി. ഇതിൽ വിളകളുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാതരത്തിലുള്ള സൂക്ഷ്മ മൂലകങ്ങൾ ആയ ഇരുമ്പ്, മാഗ്നനീസ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
സ്ലറിയിൽ ജലാംശം കൂടുതലാണെങ്കിൽ കുറയ്ക്കാൻ ചകരിച്ചോറ് കലർത്തി ആകുന്നതാണ്. അതിനു ശേഷം ഈ മിശ്രിതം പോസ്റ്റാക്കി കൃഷിയിടങ്ങളിലേക്ക് കൊണ്ടു പോകുകയും ചെയ്യാം. കാലിവളം മണ്ണിൽ ചേർക്കുമ്പോൾ കള വളർച്ച കൂടാൻ ഇടയുണ്ട്. എന്നാൽ ജൈവ സ്ലറി ഉപയോഗിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. ഇതിലടങ്ങിയിരിക്കുന്ന npk മൂലകങ്ങളുടെ അളവ് യഥാക്രമം രണ്ടു ശതമാനം,ഒരു ശതമാനം, ഒരു ശതമാനം എന്നിങ്ങനെയാണ്. ഇതെല്ലാം സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ചെടികളുടെ വളർച്ച ജൈവ സ്ലറി ഉപയോഗം കൊണ്ട് മികച്ചതാകുന്നു.
Share your comments