കുരുമുളക് ചെടികൾക്കുള്ള നടീൽ മിശ്രിതത്തിനായി ചകിരിച്ചോറാണ് നാട്ടിൻപുറങ്ങളിൽ ഉപയോഗിച്ചിരുന്നത്.
പിന്നീട് ചകിരിചോറിന്റെ ലഭ്യതക്കുറവ് മൂലമാണ് വളക്കൂറുള്ള മണ്ണ്, ഉണക്കിപ്പൊടിച്ച ചാണകം, ആറ്റുമണൽ എന്നിവ തുല്യ അളവിൽ ചേർത്തു നടീൽ മിശ്രിതം ഉണ്ടാക്കി നേഴ്സറികളിൽ വിറ്റു തുടങ്ങിയത് . എന്നാൽ ഇതിൽ ഏതെങ്കിലും ഒന്ന് ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ നടീൽമിശ്രിത൦ ലഭിക്കാതെ വന്നു.
ഈ സമയത്താണ് . പഴയ കാലത്തു ഉപയോഗിച്ചിരുന്ന ചകിരിച്ചോറ് കമ്പോസ്റ്റാക്കിമാറ്റി അത് ചാണകപ്പൊടിക്കോ, ആറ്റുമണലിനോ, വളക്കൂറുള്ള മണ്ണിനോ പകരമായി ഉപയോഗിക്കാൻ പറ്റുമോ എന്നു കോഴിക്കോട്ടെ ഇന്ത്യൻ സുഗന്ധവിള ഗവേഷണകേന്ദ്രം പരീക്ഷിച്ചത്.
സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നടത്തിയ പരീക്ഷണത്തിൽ പട്ടികയിൽ പറയുംപ്രകാരം അഞ്ചുതരം നടീൽമിശ്രിതങ്ങൾ ഉണ്ടാക്കുകയും അവയിൽ കുരുമുളകിൻറെയും ജാതി, ഗ്രാമ്പു, കറുവപ്പട്ട എന്നിവയുടെയും വേരുപിടിപ്പിച്ച നടീൽവസ്തുക്കൾ മൂന്നുമാസം വളർത്തുകയും വേരിൻറെയും തണ്ടുകളുടെയും വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.
മേൽപ്പറഞ്ഞ പരീക്ഷണത്തിൽനിന്ന് ചകിരിച്ചോറ്കമ്പോസ്റ്റ് നഴ്സറിമിശ്രിതത്തിന് പറ്റുമെന്ന് തെളിഞ്ഞു. ഒരുകിലോ ചകിരിച്ചോറ്കമ്പോസ്റ്റിൻറെകൂടെ പത്തുഗ്രാം ഡൈഅമോണിയംസൾഫേറ്റ് കൂട്ടിക്കലർത്തി നഴ്സറിമിശ്രിതത്തിൽ മണലിനുപകരം ഉപയോഗിക്കുകയാണെങ്കിൽ തൈകൾക്ക് നല്ല പുഷ്ടി ലഭിക്കുമെന്നും കണ്ടെത്തി.
ഇന്ത്യയിൽ ഒരുവർഷം ഏഴര ദശലക്ഷം ടണ്‍ ചകിരിച്ചോറ് തെങ്ങിൻതോപ്പുകളിൽനിന്നും പുറന്തള്ളുന്നു. ഇവ രാസസംസ്കരണം അല്ലെങ്കിൽ ജൈവസംസ്കരണ രീതിയിലൂടെ ജൈവവളമാക്കി മാറ്റാം. അതുവഴി നടീൽമിശ്രിതത്തിൻറെ കുറവ് ഒരളവുവരെ പരിഹരിക്കാം.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുരുമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കുരുമുളകിൻറെ 11 രോഗങ്ങളും , നിയന്ത്രണ രീതികളും
Share your comments