1. Farm Tips

പണ്ടപ്പുഴുക്കളെ തുടച്ചുനീക്കാനുള്ള മാർഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ക്ഷീരകർഷകർക്ക് തലവേദന ഉണ്ടാക്കുന്ന പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നമ്മുടെ പശുക്കൾക്ക് ഉണ്ടാകാറുണ്ട്. മിക്കവാറും പശുക്കളിൽ കാണുന്ന ഒരു രോഗമാണ് പണ്ടപ്പുഴു അല്ലെങ്കിൽ ആംഫിസ്റ്റോം വിരകൾ. നാട്ടിൻപുറങ്ങളിൽ പണ്ടപുഴു ബാധയെന്നാണ് കൂടുതലും പേരും പറയുന്നത്. പ്രധാനമായും ഉദര കമ്പനം, വയറിളക്കം, പാലിൽ ക്രമാതീതമായ കുറവ് തുടങ്ങിയവയാണ് ഇതിൻറെ പ്രാഥമിക ലക്ഷണങ്ങൾ.

Priyanka Menon
Cow Farm
Cow Farm

ക്ഷീരകർഷകർക്ക് തലവേദന ഉണ്ടാക്കുന്ന പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നമ്മുടെ പശുക്കൾക്ക് ഉണ്ടാകാറുണ്ട്. മിക്കവാറും പശുക്കളിൽ കാണുന്ന ഒരു രോഗമാണ് പണ്ടപ്പുഴു അല്ലെങ്കിൽ ആംഫിസ്റ്റോം വിരകൾ.

ബന്ധപ്പെട്ട വാർത്തകൾ: കറവ കാല രോഗങ്ങളും പരിഹാരവും

നാട്ടിൻപുറങ്ങളിൽ പണ്ടപുഴു ബാധയെന്നാണ് കൂടുതലും പേരും പറയുന്നത്. പ്രധാനമായും ഉദര കമ്പനം, വയറിളക്കം, പാലിൽ ക്രമാതീതമായ കുറവ് തുടങ്ങിയവയാണ് ഇതിൻറെ പ്രാഥമിക ലക്ഷണങ്ങൾ. പണ്ടപ്പുഴുക്കൾ അഥവാ ആംഫിസ്റ്റോം വിരകൾ പശുവിൻറെ ഉള്ളിലെത്തുന്നത് വഴി കുടൽ ഭിത്തിയിൽ നാശം ഉണ്ടാക്കുന്നു. ചെറുകുടലിലെ ഭിത്തിയിലെ കോശങ്ങളെ നശിപ്പിക്കാൻ പ്രാപ്തമാണ് പണ്ടപ്പുഴുക്കൾ.

കുടൽ ഭിത്തിയുടെ നാശം ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. തീറ്റ എടുക്കാൻ പശു മടി കാണിക്കുന്നതും, പാലുല്പാദനം കുറയുന്നതും, രൂക്ഷ ഗന്ധമുള്ള ചാണകവും ഇതിൻറെ ലക്ഷണങ്ങൾ ആയി മാറുന്നു. തീറ്റയിൽ നിന്ന് ലഭ്യമാകുന്ന പോഷകാംശങ്ങൾ കന്നുകാലിക്ക് ലഭിക്കാത്തതുമൂലം മദി ലക്ഷണങ്ങൾ പ്രകടമാക്കാനുള്ള സാധ്യത അവിടെ ഇല്ലാതാവുന്നു. പശുക്കൾ നന്നായി മെലിയുകയും പാലുല്പാദനം കുറയുകയും ചെയ്യുന്നു.

തുടക്കത്തിൽ തന്നെ ഈ രോഗം കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു പശുവിൽ നിന്ന് മറ്റൊരു പശു വിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തെന്നാൽ ആംഫിസ്റ്റോം ബാധയേറ്റ പശുവിൻറെ ചാണകത്തിൽ നിന്ന് വിരയുടെ മുട്ടകൾ ധാരാളമായി പുറത്തെത്തി വിരിഞ്ഞിറങ്ങുന്നു.

Our cows have a variety of health problems that can cause headaches for dairy farmers. Amphibitor worms are a common disease in cows. Most people say that it is an old worm infestation in the countryside. Its main symptoms are mainly abdominal cramps, diarrhea and severe lack of milk. Amphistom worms enter the cow and cause damage to the intestinal wall. Worms are capable of destroying cells in the walls of the small intestine.

ഇവയുടെ വളർച്ച ഘട്ടം പൂർത്തീകരിക്കുവാൻ ഇവ ഒച്ചിന്റെ ശരീരത്തിൽ കയറുന്നു. ഇതിനുശേഷം ഒച്ചുകളിൽ നിന്ന് ലാർവകൾ പുറത്തെത്തുന്നു. ഇവ പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരുന്നു. ഇതിനുശേഷം പശുക്കൾ ഭക്ഷിക്കുമ്പോൾ ഇവയുടെ ഉദരത്തിലേക്ക് എത്തുന്നു.

ചാണകത്തിൽ ചെറിയ വിരകളെ കണ്ടു തുടങ്ങുമ്പോൾ തന്നെ ഈ രോഗത്തിന് വേണ്ട ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതാണ്. ഇതിനുവേണ്ട പ്രധാനകാരണം തീറ്റ പുല്ലുകൾ കൊടുക്കുമ്പോൾ ചാണകം പോലെ എന്തെങ്കിലും പറ്റിപ്പിടിച്ചിരിക്കുന്ന പുല്ലുകൾ കൊടുക്കാതിരിക്കാൻ ശ്രമിക്കുക.

നിയന്ത്രണത്തിലുള്ള മാർഗ്ഗങ്ങൾ അവലംബിക്കണം. ഫാമുകളിൽ മൂന്നുമാസത്തിലൊരിക്കൽ ചാണക പരിശോധന നടത്തുന്നത് നല്ലതാണ്. നിയോ സൈഡ്, നിയോ സൈഡ് പ്ലസ്, ഫാസിനിൽ, സൈക്ലോസ് തുടങ്ങിയ മരുന്നുകൾ ഈ വിരബാധ ക്കെതിരെ ഉപയോഗിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: തൈലേറിയ രോഗം പശുക്കളിൽ

English Summary: cow diseases and remedies - Let's see what are the ways to get rid of worms

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds