ജൈവ പച്ചക്കറി കൃഷിയിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് കീടരോഗബാധ. പച്ചക്കറി തോട്ടങ്ങളിലെ കീടാക്രമണം നിയന്ത്രണവിധേയമാക്കാൻ പലവിധത്തിലുള്ള ജൈവ കീടനാശിനികൾ നാം ഉപയോഗപ്പെടുത്താറുണ്ട്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അഗ്നി അസ്ത്രം.
പ്രകൃതിയുമായി സമരസപ്പെട്ടുള്ള കൃഷിരീതികൾ അവലംബിക്കുന്ന കർഷകർക്ക് അഗ്നി അസ്ത്രം പോലുള്ള കീടനിയന്ത്രണ പ്രായോഗികമാക്കുന്നതുവഴി ചെടികളുടെ രോഗപ്രതിരോധശേഷി ഏറുകയും, കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യുന്നു.
അഗ്നിഅസ്ത്രം നിർമ്മിക്കുന്ന വിധം(How to make Agni astram insecticide)
ഒരു ലിറ്റർ പശുവിൻറെ മൂത്രത്തിൽ 100 ഗ്രാം അരച്ച പുകയിലയും, 50 ഗ്രാം വീതം എരിവുള്ള കാന്താരിമുളകും, വെളുത്തുള്ളിയും അരക്കിലോ വേപ്പിലയും അരച്ചതും കൂട്ടി ചേർത്തിളക്കുക. ഈ ലായനിക്കൂട്ട് ഒരു മൺപാത്രത്തിൽ തിളപ്പിക്കുക. ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും തിളപ്പിക്കുക. ഒരു ദിവസം ഈ ലായനി വെച്ചതിനുശേഷം ഇതിന്റെ തെളി മാത്രമെടുത്ത് സ്പ്രേയറിലാക്കി ചെടികളിൽ തളിച്ചു കൊടുക്കുക.
ഇലചുരുട്ടി പുഴു, തണ്ടുതുരപ്പൻ പുഴു, കായ്തുരപ്പൻ പുഴു തുടങ്ങി ചെടികളെ ആക്രമിക്കുന്ന എല്ലാതരം പ്രാണികളെയും ഈ അഗ്നിഅസ്ത്രം കൊണ്ട് ഇല്ലാതാക്കാം. അഗ്നിഅസ്ത്രം ഉപയോഗിക്കുമ്പോൾ 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാം. ഈ ലായനി തയ്യാറാക്കിയതിനുശേഷം ഒരു വിളകാലം
മുഴുവനും ഉപയോഗിക്കാവുന്നതാണ്.
ഉള്ളിയുടെ അവശിഷ്ടങ്ങൾ കളയല്ലേ , നല്ല ജൈവ കീടനാശിനിയാക്കാം
കായീച്ച ശല്യവും, ഇലത്തീനി പുഴുക്കളേയും പ്രതിരോധിക്കാൻ പപ്പായ ഇല സത്തും വെളുത്തുള്ളി -മുളക് സത്തും
Share your comments