ഇടവപ്പാതി തുടങ്ങുന്നതോടെ വിത്തുതേങ്ങകൾ പാകാം
വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ തറ നിരപ്പിൽ നിന്നുയർന്ന തവാരണകൾ ഉണ്ടാക്കി വിത്തുതേങ്ങകൾ matured coconut പാകുക. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ ചാലുകൾ കീറി നീർവാർച്ച സൗകര്യം ഉണ്ടാക്കണം.
മണ്ണിലെ പുളിരസം കുറയ്ക്കാൻ കുമ്മായം use of line for making soil alkaline
കേരളത്തിലെ മിക്കവാറും ജില്ലകളിലെ മണ്ണിലും അമ്ലത്വം കൂടുതലായി കാണുന്നുണ്ട്. Soil PH മണ്ണിൻറെ പി എച്ച് 6.5- 7.5 ആയിരിക്കുമ്പോഴാണ് മിക്ക മൂലകങ്ങളും തെങ്ങ് വലിച്ചെടുക്കുന്നത്. അതുകൊണ്ട് തെങ്ങുകൾക്ക് കുമ്മായം ചേർക്കേണ്ടത് അത്യാവശ്യമാണ്. രണ്ടുമൂന്ന് കനത്ത മഴ ലഭിച്ചു കഴിഞ്ഞാൽ തടം തുറന്ന് ഒരു തെങ്ങിന് ഒരു കിലോഗ്രാം വീതം കുമ്മായം തടത്തിൽ വിതറുക. കുമ്മായത്തിനു പകരം ഡോളോമൈറ്റ് ആയാലും മതി .
തടം തുറന്ന് തെങ്ങുകൾക്ക് വളം ചേർക്കാം preparing land for application of fertilizers
തെങ്ങിന് ചുറ്റും രണ്ട് മീറ്റർ വ്യാസത്തിൽ തടം തുറന്ന് തടത്തിൽ വേണം വളം ഇടാൻ. കുമ്മായം ചേർത്ത് രണ്ടാഴ്ച കഴിഞ്ഞ് ജൈവവളങ്ങളും രാസവളങ്ങളും തെങ്ങിന് ചേർക്കാൻ പറ്റിയ സമയമാണ്. വിവിധതരം ജൈവവളങ്ങളായ ചാണകം ,എല്ലുപൊടി, മീൻ വളം, ബയോഗ്യാസ് സ്ലറി ,മണ്ണിര കമ്പോസ്റ്റ്, വേപ്പിൻപണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ ചേർത്തു കൊടുക്കാം.
കായ്ക്കുന്ന ഒരു തെങ്ങിന് yielding coconut ഒരു വർഷം 25.50 കിലോഗ്രാം ജൈവവളം ലഭ്യത അനുസരിച്ച് ചേർത്തുകൊടുക്കാം. വേണ്ടത്ര ജൈവവളം ചേർത്തതിനുശേഷം രാസവളം ചേർക്കുന്നതാണ് നല്ലത്. തെങ്ങൊന്നിന് ഒരു കിലോഗ്രാം യൂറിയ, രണ്ട് കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ് , രണ്ട് കിലോ ഗ്രാം പൊട്ടാഷ് 1 kilo of urea, 2 kilo of Rock phosphate , 2 kilo of potash ഇവയാണ് തെങ്ങിന് ഒരു വർഷം ചെയ്തു കൊടുക്കേണ്ട രാസവളം. ഇത് രണ്ടു ഗഡുക്കളായി കൊടുക്കുന്നതാണ് നല്ലത്. അതായത് മൊത്തം വളത്തിൻറെ മൂന്നിലൊരുഭാഗം ഈ മഴക്കാലത്തും, മൂന്നിൽ രണ്ടു ഭാഗം സെപ്തംബർ-ഒക്ടോബർ മാസത്തിലും ചേർത്തുകൊടുക്കണം. കൂടാതെ മഞ്ഞളിപ്പ് ഉള്ള തെങ്ങുകൾക്ക് തെങ്ങൊന്നിന് അര കിലോഗ്രാം എന്ന തോതിൽ മഗ്നീഷ്യം സൾറ്റ് എന്ന വളം ചേർത്തു കൊടുക്കണം.
കരപ്രദേശങ്ങളിൽ നിൽക്കുന്ന കായ്ക്കുന്ന തെങ്ങിന് കൂടുതൽ വെള്ളയ്ക്ക വീഴാൻ മഴക്കാലത്ത് ഒരു കിലോഗ്രാം എന്ന തോതിൽ കറിഉപ്പ് ഇട്ട് കൊടുക്കുന്നതുും നല്ലതാണ് . മണ്ണിൽ നല്ല ഈർപ്പമുള്ളപ്പോൾ അതായത് മഴക്കാലത്ത് മാത്രമേ ഉപ്പ് ചേർക്കാവൂ.
Pest attack in coconut tree
ചെമ്പൻ ചെല്ലിയുടെ ഉപദ്രവം ഉള്ള തെങ്ങുകളിൽ തടിയിൽ നിന്നും ചുവന്ന ദ്രാവകം ഒലിക്കുന്നതായും തടിയിലുള്ള സുഷിരങ്ങളിലൂടെ ചണ്ടി പുറത്തേക്ക് വരുന്നതായും കാണാം, ഏറ്റവും മുകളിൽ കാണപ്പെടുന്ന സുഷിരം ഒഴികെ മറ്റെല്ലാം കളിമണ്ണോ സിമൻറോ കൊണ്ട് അടച്ചതിന് ശേഷം അതിലൂടെ ഒരു ശതമാനം വീര്യമുള്ള കാർബറിൽ (20 ഗ്രാം കാർബാറിൽ ഒരു ലിറ്റർ വെള്ളം ചേർത്തത്) ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആ സുഷിരവും അടയ്ക്കുക. ചെമ്പൻചെല്ലിയെ നിയന്ത്രിക്കാൻ ഫിറമോൺ കെണികളും ഫലപ്രദമാണ്. പക്ഷേ, ഒരു പ്രദേശത്തെ കർഷകർ ഒരുമിച്ചു ചേർന്ന് കെണികൾ വയ്ക്കണം എന്ന് മാത്രം.
തെങ്ങിന് ചെന്നീരൊലിപ്പ് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക . ചെന്നീരൊലിപ്പ് ഉള്ള തെങ്ങിൻ തടിയിൽ ഉണ്ടാകുന്ന വിള്ളലുകളിലൂടെ ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള കറ ഒലിച്ച് ഇറങ്ങുന്നത് കാണാം. ഇത് ഉണങ്ങി കറുത്ത നിറത്തിലുള്ള പാടുകൾ ആകുന്നു. ചെന്നീരൊലിപ്പ് ഉള്ള ഭാഗത്തെ തൊലി ചെത്തി മാറ്റി നോക്കിയാൽ ഉൾഭാഗം ചീഞ്ഞ് ഇരിക്കുന്നതായി കാണാം. തെങ്ങിൻതടിയിൽ രോഗബാധ കാണുന്ന ഭാഗത്തെ പുറംതൊലി മൂർച്ചയുള്ള ഉളി ക്കൊണ്ട് ചെത്തി മാറ്റിയ ശേഷം മുറിപ്പാടുകളിൽ അഞ്ച് മില്ലി കാലിക്‌സിൻ 100 മില്ലി വെള്ളത്തിൽ എന്ന തോതിൽ കലക്കി പുരട്ടുക.
ഒന്നു രണ്ടു ദിവസത്തിനുശേഷം ചൂടുള്ള കോൾടാർ പുരട്ടുക. ചെത്തി മാറ്റിയ ഭാഗങ്ങൾ തീയിട്ട് നശിപ്പിക്കുക. മറ്റു വള്ളങ്ങൾക്ക് ഒപ്പം അഞ്ച് കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക് ചേർത്തു കൊടുക്കുക. വേനൽക്കാലത്ത് ജലസേചനം നൽകുകയും വർഷക്കാലത്ത് തോട്ടത്തിൽ നീർവാർച്ച സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുക . രോഗ നിയന്ത്രണത്തിനായി 5 ശതമാനം വീര്യമുള്ള കാലിക്സിൻ വർഷത്തിൽ മൂന്നുതവണ അതായത് ഏപ്രിൽ-മെയ്, സെപ്തംബർ-ഒക്ടോബർ, ജനുവരി-ഫെബ്രുവരി മാസങ്ങളിലായി വേരിൽ കൂടി നൽകുക.
കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിൽ ഓലചീയൽ രോഗവും കണ്ടുവരുന്നു. തുറക്കാത്ത കൂമ്പ് ഓലകളെ കുമിൾ ആക്രമിച്ച് അഴകൽ ഉണ്ടാകുന്നു. കൂബോല വിരിയുമ്പോൾ അഴകിയ ഭാഗം ഉണങ്ങി കാറ്റത്ത് പറന്നു പോകും. ബാക്കിയുള്ള ഓലയുടെ ഭാഗം കുറ്റിയായി നിൽക്കും. കൂമ്പോലയുടെയും അതിനോട് ചേർന്നുള്ള രണ്ടു ഓലകളുടെയും മാത്രം ചീഞ്ഞ ഭാഗങ്ങൾ മുറിച്ചുമാറ്റുക. കോൺടാഫ് 2 മില്ലി അല്ലെങ്കിൽ ഡൈത്തേൻ എം 45 അഥവാ ഇൻഡോഫിൽ എം 45 എന്നിവയിലൊന്ന് 3 ഗ്രാം 300 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കി കൂമ്പോലയുടെ ചുവട്ടിൽ ഒഴിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഫലവൃക്ഷത്തൈ വിതരണം
Share your comments