മുന്തിരിയുടെ മൂല്യവർദ്ധിത ഉൽപ്പന്നമാണ് മുന്തിരി വൈൻ.ലോകത്തെമ്പാടും ജനപ്രിയമായ ഒരു പാനീയമാണ് ഇത്. എല്ലാ പഴങ്ങളിൽ നിന്നും വൈൻ ഉണ്ടാക്കാറുണ്ടെങ്കിലും മുന്തിരി വൈനിനാണ് ആരാധകർ ഏറെയുള്ളത്. ഹൃദയാരോഗ്യത്തിന് മുന്തിരി വൈൻ നല്ലതാണെന്ന് എന്ന് ആരോഗ്യവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്തുമത വിശ്വാസികളുടെ ആരാധനകളിലും വിവാഹാവസരങ്ങളിലും മുന്തിരിവൈൻ ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് . വളരെ എളുപ്പത്തിൽ മുന്തിരി വൈൻ ഉണ്ടാക്കാൻ ഉള്ള ഒരു മാർഗമാണ് ഇവിടെ പറയാൻ പോകുന്നത്.
Grape wine is a favourite drink all over the world. It is used in religious and wedding ceremonies in European countries. It is recommended for the health of heart.
മുന്തിരി വൈൻ ഉണ്ടാക്കാൻ 21 ദിവസമാണ് സാധാരണ വേണ്ടി വരാറുള്ളത്. മുന്തിരിയും പഞ്ചസാരയും ഉപയോഗിച്ച് വൈൻ ഉണ്ടാക്കി 21 ദിവസം സൂക്ഷിച്ചാൽ മാത്രമേ സ്വാദിഷ്ടമായ മുന്തിരി വൈൻ തയ്യാറാകുകയുള്ളൂ. വൈനിനു വേണ്ട പുളിപ്പ് കിട്ടാൻ വേണ്ടിയാണ് ഇത്രയും ദിവസം സൂക്ഷിക്കേണ്ടിവരുന്നത്. പുളിപ്പ് കിട്ടാൻവേണ്ടി കുറച്ച് ഗോതമ്പ് ഒരു തുണിയിൽ കെട്ടി മുന്തിരിയോടൊപ്പം ഭരണിയിൽ സൂക്ഷിക്കുകയാണ് പതിവ്.
Normally the preparation of this beverage takes 3 weeks.
തയ്യാറാക്കി 21 ദിവസം സൂക്ഷിച്ച മുന്തിരി വൈനിന്റെ അതേ രുചിയുള്ള വൈൻ വെറും 3 ദിവസത്തിൽ ഉണ്ടാക്കാൻ കഴിയും. അതിനായി ആദ്യം ഒരു കിലോ മുന്തിരിയുടെ കാര്യം നോക്കാം. ഒരു കിലോ മുന്തിരിക്ക് മുക്കാൽ കിലോ പഞ്ചസാരയാണ് ആവശ്യമായി വരിക.ഇവ രണ്ടും ഒന്നര ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ 5 മിനിട്ടോളം നന്നായി തിളപ്പിച്ചെടുക്കുക. വെന്തു കഴിയുമ്പോൾ ഒരു ഗ്ലാസ് ഭരണിയിലേക്ക് മാറ്റുക. അതിനുശേഷം ഒരു ടീസ്പൂൺ ഈസ്റ്റ് മുന്തിരിച്ചാറിൽ ചേർക്കണം. പുളിപ്പിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. 10 മണിക്കൂർ കഴിഞ്ഞ ശേഷം കഴുകി ഉണക്കിയ ഒരു അരിപ്പയിൽ കൂടി മറ്റൊരു ഭരണിയി ലേക്ക്നന്നായി അരിച്ചെടുക്കുക.കഴുകി ഉണക്കിയ ഗ്ലാസ് ഭരണിയിൽ ഇത് മൂന്നുദിവസം ഭദ്രമായി ചൂടും വെളിച്ചവും തട്ടാതെ സൂക്ഷിക്കുക. മൂന്നു ദിവസവും ഇളക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്.ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ ഉപയോഗിക്കാൻ ആവശ്യമായ സ്വാദിഷ്ടമായ മുന്തിരി വൈൻ തയ്യാർ.
Preparation of this kind is very easy. Three quarters of sugar is mixed with 1 kg black grapes. This is boiled in one and half litres of water. It is boiled for 5 minutes. After cooling, this should be strained to a glass jar. Then it is kept in a shade after adding one teaspoon yeast for fermentation. It should be stirred two times a day.
ശ്രദ്ധിക്കേണ്ട ഒരു കാര്യം വൈൻ നിർമാണത്തിൽ ഒരിക്കലും ഗ്ലാസ് ഭരണികൾ അല്ലാതെ ലോഹങ്ങൾ ഉപയോഗിക്കരുത്. മൺഭരണി അനുവദനീയമാണ്. അതുപോലെതന്നെ കറുവപ്പട്ട ഏലക്കായ ഗ്രാമ്പൂ തുടങ്ങിയവ നിർബന്ധമല്ലെങ്കിലും ഫ്ലേവർ കിട്ടാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം
ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം
Share your comments