വീട്ടിൽ നട്ട നാരകം തഴച്ചുവളരാനും കായ്ക്കാത്ത നാരകം നന്നായി കായ്ക്കാനും ചില നാട്ടുവഴികളും ഉണ്ട് . അത് പറയുന്നതിന് മുൻപ് എങ്ങനെയാണ് വീട്ടിൽ നാരകം കിളിർത്തത് എന്നാലോചിച്ചു നോക്കുക. നാരകം രണ്ടു തരത്തിലാണ് ഉണ്ടാക്കുവാൻ സാധിക്കുക. ആദ്യത്തേത് വിത്ത് മുളച്ച് ഉണ്ടാക്കുന്നതും രണ്ടാമത്തേത് തൈ വെച്ച് ഉണ്ടാകുന്നതും. നാരകങ്ങൾ വ്യത്യസ്ത തരത്തിൽ ഉണ്ട്. കാഴ്ചയിലും രുചിയിലും ഒക്കെ വ്യത്യസ്തമായിരിക്കും.
അടുത്തതായി ബഡഡ് ചെയ്ത് വളർത്തുന്ന നാരകത്തെ കുറിച്ച് പറയാം. ഇത് നഴ്സറിയിൽ നിന്ന് കൊണ്ടു വരുന്ന സമയത്ത് ധാരാളം കായ്കൾ ഉണ്ടാകാം, എന്നാൽ വളരെ അടുത്ത കാലങ്ങളിൽ തന്നെ കായ്ക്കുന്നത് നിൽക്കുന്നു.യഥാർത്ഥത്തിൽ ചെടി കൊണ്ടു വന്ന് നടുമ്പോൾ അതിന് ആവശ്യമായ എല്ലാ ഘടകങ്ങളും കൊടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. ചെടി നടുന്ന സമയത്ത് വേണ്ട രീതിയിൽ അടിവളം കൊടുത്തില്ല എങ്കിൽ വളർച്ച മുരടിക്കാൻ സാധ്യതയുണ്ട്.
അതുകൊണ്ടു തന്നെ നല്ല വളക്കൂറുള്ള അടിവളം വേണം കൊടുക്കാൻ. ഒരുപക്ഷേ നൈട്രജൻ ധാരാളമുള്ള മണ്ണ് ആണെങ്കിൽ ചെടി വളരും. എന്നാൽ പൊട്ടാസ്യം പോലുള്ള മൂലകങ്ങൾ ഇല്ലാത്തതു കൊണ്ട് തന്നെ ചെടികൾ കായ്ക്കില്ല. അത്യാവശ്യം ധാരാളം സൂര്യപ്രകാശം ആവശ്യമുള്ള ഒരു ചെടിയാണ് നാരകം. അതു കൊണ്ട് തന്നെ നാരകം നടുമ്പോൾ ആ സ്ഥലത്ത് നന്നായി സൂര്യപ്രകാശം ലഭ്യമാണ് എന്ന് ഉറപ്പാക്കണം. വർഷത്തിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ടു വർഷത്തിൽ ഒരിക്കലോ പ്രൂണിങ് ചെയ്തു കൊടുക്കുക അതായത് കൊമ്പുകൾ കോതി കൊടുക്കുക.
അങ്ങനെയാണെങ്കിൽ നല്ലപോലെ പൂക്കൾ വന്ന് ചെടി മൂടും. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് നല്ലത് പോലെ വളപ്രയോഗം നടത്തുക. 18-18 കിട്ടുന്നുണ്ട് എങ്കിൽ അത് ഉപയോഗിക്കാം. മൂന്നു മാസത്തിൽ ഒരിക്കൽ മണ്ണിൽ നട്ടിട്ടുള്ള ചെടിക്ക് ഇട്ട് കൊടുക്കാം. ചെടിച്ചയിൽ ഉള്ള ചെടിക്ക് ഒന്നര മാസത്തിൽ ഒരിക്കൽ എൻ. പി. കെ വളങ്ങൾ ഇട്ട് കൊടുക്കാം. മണ്ണിൽ നട്ടിട്ടുള്ള ചെടി ആണെങ്കിൽ രണ്ട് ടീസ്പൂൺ 18-18 എൻ. പി. കെ വളം വേരിൽ നിന്ന് 30 സി. എം വിട്ട് മണ്ണിൽ ഇളക്കി ചേർത്ത് നന്നായി നനച്ചു കൊടുക്കുക.
എൻ. പി. കെ വളങ്ങൾ ഉപയോഗിക്കുമ്പോൾ എപ്പോഴും നല്ലത് പോലെ നനച്ചു കൊടുക്കാൻ ശ്രമിക്കുക. നനച്ചു കൊടുത്താൽ മാത്രമേ എഫക്റ്റീവ് ആയി ചെടിക്ക് വലിച്ചു എടുക്കാൻ സാധിക്കുകയുള്ളു. ഇനി ചട്ടിയിൽ നട്ടിട്ടുള്ള നാരകം ആണെങ്കിൽ 8 ഗ്രാനുൽസ് ചെടിയുടെ വേരിൽ നിന്ന് അൽപ്പം വിട്ടിട്ട് ഇട്ട് കൊടുക്കാം. ഗ്രാനുൽസ് അല്ല തരി ആണ് എന്നുണ്ടെകിൽ ഒരു നുള്ള് ഇട്ട് കൊടുത്താൽ മതിയാകും. എൻ. പി കെ വളങ്ങളുടെ ഉപയോഗം കൂടിയാൽ നാരകം പെട്ടന്ന് നശിച്ചു പോകും. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചുമാത്രം ഉപയോഗിക്കുക.
കീടങ്ങളുടെ ശല്ല്യം ഒരു പരിധിയിൽ കൂടുതൽ ആയാൽ നാരകത്തിനു കായ്കൾ ഉണ്ടാകുന്നത് നിൽക്കാറുണ്ട്. ശലഭപുഴുക്കൾ വന്ന് നാരകത്തിന്റെ ഇലകൾ തിന്ന് നശിപ്പിക്കാറുണ്ട്. ഇങ്ങനെ ഉണ്ടാകുമ്പോൾ ആ സീസണിൽ നാരകത്തിൽ കായ്കൾ ഉണ്ടാകാതാകുന്നു. ഇങ്ങനെ ഉണ്ടാകുമ്പോൾ കീടനാശിനി പ്രയോഗിക്കണം. പ്രയോഗിച്ചാൽ അടുത്ത സീസൺ തൊട്ട് നന്നായി കായ്ക്കാൻ തുടങ്ങും.
വിത്തു മുളപ്പിച്ചാണ് നാരകം നടുന്നത് എങ്കിൽ ഇതു കായ്ക്കാൻ ഏഴ് വർഷം വരെ എടുക്കാം. പലരും കുറെ കാലങ്ങളായി കായ വന്നില്ല എങ്കിൽ പകുതി വച്ച് ഉപേക്ഷിക്കുകയാണ് പതിവ്. അത് പാടില്ല. പകരം ഇത് വരെ കായ്ക്കാത്ത നാരകം ആണ് എങ്കിൽ 18-18 അല്ലെങ്കിൽ 19-19 വള പ്രയോഗം നടത്തുക അപ്പോൾ അടുത്ത സീസണിൽ നന്നായി പൂക്കൾ വന്നു തുടങ്ങും. എന്നാൽ ഈ പൂക്കൾ എല്ലാം കൊഴിഞ്ഞു പോകാൻ സാധ്യത ഉണ്ട്. എന്നാൽ അതിന് അടുത്ത പ്രാവശ്യം തീർച്ചയായും പൂക്കൾ എല്ലാം കായ്ക്കൾ ആയി മാറും. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുക ആണ് എങ്കിൽ നാരകം ടെറസിന് മുകളിലോ അല്ലെങ്കിൽ നന്നായി വെയിൽ കിട്ടുന്ന എവിടെങ്കിലുമോ നടുക. എങ്കിൽ വീട്ടിലേക്ക് ആവശ്യം ഉള്ള നാരകം ഓരോരുത്തർക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം. ഈ കോവിഡ് കാലത്ത് നാരകത്തിന് നല്ല വിലയാണ് .
Share your comments