1. Fruits

അടുക്കളത്തോട്ടത്തിൽ ഒടിച്ചുകുത്താം ഈ നാരകം

അന്യമാകുന്ന ഫലവർഗ ചെടികളിൽ ഒന്നാണ് ഒടിച്ചുകുത്തി നാരകം എന്ന ഒരിനം നാരകം.ഇവയുടെ കമ്പുകള്‍ മുറിച്ചു മണ്ണില്‍ നട്ടാല്‍ വേരുകള്‍ പിടിച്ച്‌ പുതിയൊരു സസ്യമായി സ്വഭാവികമായി വളരുന്നതിനാലാണ്‌ ഈ പേര്‌ ലഭിച്ചത്‌.

K B Bainda
പച്ചനിറമാര്‍ന്ന ഇളം നാരങ്ങകള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും.
പച്ചനിറമാര്‍ന്ന ഇളം നാരങ്ങകള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും.

അന്യമാകുന്ന ഫലവർഗ ചെടികളിൽ ഒന്നാണ് ഒടിച്ചുകുത്തി നാരകം എന്ന ഒരിനം നാരകം. ഇവയുടെ കമ്പുകള്‍ മുറിച്ചു മണ്ണില്‍ നട്ടാല്‍ വേരുകള്‍ പിടിച്ച്‌ പുതിയൊരു സസ്യമായി സ്വഭാവികമായി വളരുന്നതിനാലാണ്‌ ഈ പേര്‌ ലഭിച്ചത്‌.

ചാണകം, ചകിരിച്ചോറ്‌, മണല്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം കൂടകളിലോ ചെറുചട്ടിക ളിലോ നിറച്ച്‌ ഇടത്തരം മൂപ്പെത്തിയ ഒടിച്ചുകുത്തി നാരകക്കമ്പുകള്‍ നട്ടുനനച്ചാല്‍ പെട്ടെന്നു തന്നെ കിളിര്‍ത്തു തുടങ്ങും.


കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഈ ഇനം നാരകം ജലാംശം കൂടുതലുള്ളയിടങ്ങളിൽ നല്ലതായി വളരുന്നു. നിലത്ത് പടർന്ന് വളരുന്ന ഒടിച്ചുകുത്തി നാരകത്തിന് മറ്റിനം നാരകങ്ങളെപ്പോലെ കൊമ്പുകളിൽ മുള്ളുകൾ ഉണ്ട്.ശാഖാഗ്രങ്ങളില്‍ കുലകളായുണ്ടാകുന്ന വെള്ളപ്പൂക്കള്‍ക്ക്‌ നേര്‍ത്ത ഗന്ധവുമുണ്ടാകും. കായ്‌കള്‍ ചെറുതാണ്‌. പച്ചനിറമാര്‍ന്ന ഇളം നാരങ്ങകള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും.

ഒടിച്ചുകുത്തി നാരങ്ങയുടെ നീരെടുത്ത്‌ വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ ദാഹശമനിയായി ഉപയോഗിക്കാം.നാരങ്ങയുടെ തോടീന് ചെറിയ കയ്പുണ്ടെങ്കിലും നാരങ്ങനീരിന് പുളിരസമാ ണ്. നാരങ്ങാവെള്ളം, അച്ചാർ,‍ നാരങ്ങക്കറി എന്നിവ ഉണ്ടാക്കുന്നതിനും ഒടിച്ചുകുത്തിനാരങ്ങ ഉപയോഗിക്കുന്നു

സാധാരണഗതിയിൽ ചെറു കൊമ്പുകളും വേരും മുറിച്ചനട്ടാണിവയുടെ വംശവർദ്ധന നടത്തുന്നത്. അടുക്കള, കിണർ,ഓട എന്നിവയുടെ സമീപം ജലവും മറ്റ് ജൈവ അവശിഷ്ടങ്ങളും എപ്പോഴും ലഭിക്കുമെന്നതിനാൽ ഇവിടങ്ങളിൽ വളരുന്ന നാരകങ്ങളിൽ കാലഭേദമന്യേ എക്കാലവും നാരങ്ങകൾ ഉണ്ടാവാറുണ്ട്.

ചെറുനാരങ്ങ പിഴിയുന്നതിൽ നിന്നും വ്യത്യസ്തമായി രണ്ടായി മുറിച്ച ഒടിച്ചുകുത്തി നാരങ്ങക്കുള്ളീൽ സ്പൂൺ കടത്തി കറക്കി നീരെടുക്കുന്നത് എളുപ്പവും കയ്പ്പ് ഒഴിവാക്കാൻ നല്ലതുമാണ്.ഏതുതരം മണ്ണിലും കാര്യമായ പരിചരണം ആവശ്യമില്ലാത്ത ഒടിച്ചുകുത്തി നാരകം സീസണില്ലാതെ സമൃദ്ധമായി ഫലങ്ങള്‍ നല്‍കും

English Summary: This lemon can be crushed in the kitchen garden

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds