Green Pepper, Bell Pepper, വലിയ മുളക്, എന്നീ പേരിലെല്ലാം അറിയപ്പെടുന്ന Capsicum ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഇതിൽ നിരവധി ഇനങ്ങളുണ്ട്. കാപ്സിക്കത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നിരവധി അസുഖങ്ങള്‍ക്കെതിരെയുള്ള പ്രതിവിധിയാണ്. ക്യാപ്സിക്കത്തിൽ ധാരാളം Vitamin A, Vitamin C എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീര പ്രതിരോധശേഷിയെ സഹായിക്കുന്നു. കൂടാതെ, Fiber, iron and folate, എന്നിവയും ഇതിലടങ്ങിയിരിക്കുന്നു. കലോറിയും കുറവാണ്.
മാർക്കറ്റിൽ നിന്ന് കാപ്സിക്കം വിത്തുകൾ വാങ്ങേണ്ട ആവശ്യമില്ല, ഭക്ഷണ ആവശ്യങ്ങൾക്കായി നിങ്ങൾ വാങ്ങിയ പച്ചക്കറിയുടെ പകുതി ഭാഗം മാത്രം മതി. അതിലെ കുറച്ചു വിത്തുകൾ നീക്കം ചെയ്‌ത് ബാക്കി വിത്തുകളോടുകൂടിയ പകുതി ക്യാപ്സിക്കത്തിൽ മണ്ണ് നിറച്ച് ഒരു ചട്ടിയിൽ നടുക. ചെറിയ ചട്ടിയിൽ ഒരു ചെടി മാത്രം നട്ടുകൊണ്ടോ, അല്ലെങ്കിൽ വലിയ ചട്ടിയിൽ കുറെ ചെടികൾ നട്ടുകൊണ്ടോ, വളർത്താവുന്നതാണ്. എങ്ങനെയാണെങ്കിലും, ആഴം ചുരുങ്ങിയത് 10 - 12 inches ആയിരിക്കണം. പകുതി ക്യാപ്സിക്കം നടുമ്പോൾ, അതിനുമുകളിൽ അര inch മണ്ണ് ലെയർ ഉറപ്പാക്കുക. നട്ട ക്യാപ്സിക്കത്തിന് നനച്ചു കൊണ്ടുക്കണം. കുറച്ച് ആഴ്ചകൾക്കു ശേഷം മുള വന്നുതുടങ്ങും.
ചെടിയെ പരിപാലിക്കേണ്ട വിധം
മുള വരുന്നതിന് മുൻപ് ചട്ടി വീട്ടിനകത്ത് ചെറിയ സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ വെക്കാവുന്നതാണ്. എന്നാൽ മുള വന്നു കഴിഞ്ഞാൽ ഓപ്പൺ സ്പേസിലോ ബാൽക്കണിയിലോ നല്ല സൂര്യപ്രകാശം ലഭിക്കുന്നവിധത്തിൽ വെക്കണം. ചെടിക്ക് വളരുന്നതിനായി ഈർപ്പം ആവശ്യമുള്ളതുകൊണ്ട്, മാന്യമായ രീതിയിൽ നനച്ചുകൊടുക്കണം. കൂടുതൽ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്തായിരിക്കണം വെക്കേണ്ടത്. ചെടി വലുതായി കഴിഞ്ഞാൽ സാധാരണ രീതിൽ പൂവും കായുമെല്ലാം ഉണ്ടാകും. ക്യാപ്സിക്കം ഉണ്ടാകാൻ 45 - 60 ദിവസമെടുക്കും.
കീടങ്ങളുടേയും പ്രാണികളുടേയും നിയന്ത്രണം
കീടങ്ങളുടെ ശല്യമുണ്ടെങ്കിൽ, വിഷാംശമില്ലാത്ത ഈ സൊല്യൂഷൻ പ്രയോഗിക്കുക. ഒരു ടേബിൾസ്പൂൺ സോപ്പ് പൌഡർ, ഒരു ടേബിൾസ്പൂൺ വേപ്പെണ്ണ എന്നിവയുടെ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ആഴ്ച്ചയിൽ ഒരിക്കൽ ചെടികളിൽ തളിച്ചാൽ നല്ല ഫലം കിട്ടും.
വീട്ടിൽ നിർമ്മിച്ച വളം ഉപയോഗിക്കണം
ചാണകമോ, അടുക്കളയിൽ നിന്നുണ്ടാകുന്ന മാലിന്യങ്ങളോ ആയിരിക്കണം വളമായിടാൻ. കേടുവന്ന പച്ചക്കറികൾ, പഴങ്ങളുടെ തൊലികൾ, അരി കഴുകിയ വെള്ളം, എന്നിവയെല്ലാം മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നു.
വിളവെടുപ്പ്
മിക്ക ക്യാപ്സിക്കം ചെടികളിലും 4 - 5 ക്യാപ്സിക്കം വരെ ഒരേ സമയത്ത് കായ്ക്കുന്നു. ക്യാപ്സിക്കം 3 - 4 inches നീളം വന്നാൽ വിളവെടുപ്പ് നടത്താം.
അനുബന്ധ വാർത്തകൾ ലോക ഭക്ഷ്യദിനത്തിൽ നൂറോളം അച്ചാർ വിഭവങ്ങൾ ഒരുക്കി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി
#krishijagran #farmtips #capsicum #homemade #manure
Share your comments