പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് മേഘാലയയിലെ ഒരു ഉൾഗ്രാമത്തിൽ കൂൺ കഴിച്ച് ആറ് പേർ മരിച്ചു. പിന്നീട് ഈ കൂൺ "Amanita phalloides" അല്ലെങ്കിൽ "Death Cap" എന്ന് അറിയപ്പെടുന്ന ഫംഗസാണെന്ന് കണ്ടെത്തി. ആരോഗ്യ സേവന ഡയറക്ടർ Dr. Aman War ൻറെ പ്രസ്താവന പ്രകാരം ഈ കാട്ടു കൂൺ ഹെപ്പറ്റോട്ടോക്സിക് ആണ്, അതായത് അവ കരളിനെ നേരിട്ട് ദോഷകരമായി ബാധിക്കുന്നു.
ഈ വാർത്ത മഷ്‌റൂം പ്രേമികളേയും, ഭക്ഷ്യയോഗ്യമായ ഫംഗസ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരേയും ഭയപ്പെടുത്തിയേക്കാം. എന്നിരുന്നാലും, നിങ്ങൾ ഭയപ്പെടേണ്ടതില്ല. നിങ്ങൾക്ക് വേണ്ടത് കൂൺ ഇനങ്ങളെക്കുറിച്ച് ബോധവാന്മാരാകുക എന്നതു മാത്രമാണ്. ഭക്ഷ്യയോഗ്യമായ കൂണും, വിഷാംശമുള്ള കൂണും, എങ്ങനെ തിരിച്ചറിയാം എന്നതാണ് അതിൽ പ്രധാനം.
ഭക്ഷ്യയോഗ്യമായ കൂൺ, വിഷമുള്ള കൂൺ, എന്നിവ തമ്മിലുള്ള വ്യത്യാസം എങ്ങനെ അറിയാം
ഏതെങ്കിലും ഒരു കൂൺ എടുത്ത് ഉപയോഗിക്കാൻ വിദഗ്ദ്ധർക്കല്ലാതെ ആർക്കും സാധിക്കില്ല. കൂണിനെ കുറിച്ച് ചില അന്ധവിശ്വാസങ്ങളൊക്കെയുണ്ട്. എന്നാൽ നിങ്ങൾ അതൊന്നും അന്ധമായി വിശ്വസിക്കരുത്.
അപകടകരമായേക്കാവുന്ന കൂൺ വിശ്വാസങ്ങൾ
“ഒരു കൂണിൻറെ തൊലി എളുപ്പത്തിൽ കളയാൻ കഴിയുമെങ്കിൽ അത് നിരുപദ്രവകരിയാണ്.” ഇത് എല്ലായ്പ്പോഴും ശരിയല്ല. മേഘാലയയിൽ ആളുകളെ കൊന്ന ഡെത്ത് ക്യാപ് മഷ്റൂം എളുപ്പത്തിൽ തൊലിയുരിക്കാൻ സാധിക്കുന്നതായിരിന്നുവെന്ന് നിങ്ങൾക്കറിയാമോ?
“വിറകിൽ വളരുന്ന കൂൺ നിരുപദ്രവകരമാണ്.” ഇത് എല്ലായ്പ്പോഴും ശരിയാവണമെന്നില്ല. അതിനാൽ വിറകിൽ നിന്ന് കൂൺ എടുക്കുമ്പോൾ ശ്രദ്ധിക്കുക. ഉദാഹരണത്തിന്, ഫ്യൂണറൽ ബെൽ മഷ്റൂം മാരകമാണ്. അതിൻറെ പേര് പോലെ തന്നെ.
മൃഗങ്ങൾ കഴിക്കുന്ന തരം കൂൺ മനുഷ്യർക്കും സുരക്ഷിതമാണ് എന്നാണ്.” ഇത് വളരെ തെറ്റായ വിശ്വാസമാണ്. മൃഗങ്ങളുടെ ദഹനവ്യവസ്ഥ മനുഷ്യരിൽ നിന്ന് വ്യത്യസ്‌തമാണ്; വിഷമുള്ള ഫംഗസുകളെ ദഹിപ്പിക്കാൻ അവയുടെ ദഹനേന്ദ്രിയത്തിന് സാധിക്കുന്നു. ഉദാഹരണത്തിന്, പശുക്കൾക്ക് കടലാസ് തിന്നാൽ ദഹിക്കുന്നു, എന്നാൽ മനുഷ്യർക്ക് ആ കഴിവില്ല.
തുടക്കക്കാർക്ക് വിഷമുള്ള കൂൺ തിരിച്ചറിയുന്നതിനുള്ള ചില വസ്തുതകൾ
* ചുവന്ന തൊപ്പി പോലെ തോന്നുത്തതോ ചുവന്ന തണ്ടുകളോ ഉള്ള കൂൺ ഒഴിവാക്കുക. എല്ലാ ചുവന്ന ഇനങ്ങളും വിഷമല്ല, പക്ഷേ നിങ്ങൾ ഒരു പുതിയ ആളാണെങ്കിൽ, ദയവായി എല്ലാ ചുവന്ന കൂണുകളും ഒഴിവാക്കുക.
* വെളുത്ത വളയങ്ങൾ തണ്ടുകളിൽ കാണുകയാണെങ്കിൽ അത്തരം കൂണുകൾ ഒഴിവാക്കുക. സഞ്ചി അല്ലെങ്കിൽ ബൾബസ് ബേസ് ഉള്ള കൂണുകൾ ഒഴിവാക്കുക. വീണ്ടും, ബൾബസ് ബേസ് ഉള്ള എല്ലാ കൂണുകളും വിഷമുള്ളവയല്ല.
സംശയകരമായി തോന്നുന്ന ഏതു കൂണും കഴിക്കരുത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടല്ലോ.
ഭക്ഷ്യയോഗ്യമായ അല്ലെങ്കിൽ വിഷമുള്ള കൂൺ തിരിച്ചറിയാൻ സഹായിക്കുന്ന ഘടകങ്ങൾ
*വളർച്ചയുടെ സ്ഥലം - കാട്, പുൽമേടുകൾ, ചതുപ്പുനിലം തുടങ്ങിയവ.
*വളരുന്ന വിധം - ഒറ്റയായിട്ട്, ഗ്രൂപ്പായിട്ടോ, വലയമായിട്ടോ
*കൂണിൻറെ മണം.
*മുറിക്കുമ്പോൾ കൂൺ നിറം മാറ്റുക.
*ആകൃതി, വലുപ്പം, ഘടന, കാണ്ഡത്തിന്റെയും നിറം - ബൾബസ്, റൂട്ടിംഗ്,
**വർഷത്തിലെ സമയം - ഇത് കൂൺ സീസണാണോ എന്ന്.
കൂണുകൾ ഷോപ്പിൽ നിന്നും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൈസെറ്റിസ്മസ് അല്ലെങ്കിൽ മൈസെറ്റിസം എന്നും വിളിക്കപ്പെടുന്ന മഷ്റൂം വിഷത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ, ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
പഴയതും ചീഞ്ഞതുമായ കൂൺ ഒരിക്കലും തിരഞ്ഞെടുക്കരുത്. വാങ്ങുമ്പോൾ, ഉറച്ചതും ഫ്രഷ് ആയതും തെരഞ്ഞെടുക്കുക.
കടിച്ച അടയാളമുള്ള കൂൺ ഒഴിവാക്കുക .
തണ്ടുകളിൽ വെള്ള വളയങ്ങളുള്ള കുടയുടെ ആകൃതിയിലുള്ള കൂണുകൾ വാങ്ങാതിരിക്കുക. പ്രകൃതിയിൽ കാണപ്പെടുന്ന മാരകമായ വിഷം നിറഞ്ഞ അമാനിറ്റാസ് ഇനമാണിത്. ഈ കൂൺ പ്രായമാകുമ്പോൾ തവിട്ടുനിറമാകും.
ചുളിവുകളുള്ള അല്ലെങ്കിൽ ക്രമരഹിതമായ തൊപ്പികൾ ഉള്ള കൂൺ ഒഴിവാക്കുക.
കൂണിൻറെ മാധുര്യമുള്ള സുഗന്ധം കൊണ്ട് പ്രലോഭിപ്പിക്കപ്പെടരുത്. സുഗന്ധമുള്ള വിഷ കൂണുകളുമുണ്ട്! ചെറിയ തവിട്ടുനിറത്തിലുള്ള കൂൺ, ജാക്ക് ഓ ’ലാന്റേൺ മഷ്റൂം എന്നും വിളിക്കപ്പെടുന്ന ഓംഫാലോട്ടസ് ഒലിയാരിയസും ഇത് വിഷമുള്ള ഓറഞ്ച് നിറത്തിലുള്ള കൂൺ ആണ്.
വിശ്വസനീയമായ ഒരു ഷോപ്പിൽ നിന്ന് മാത്രം കൂൺ വാങ്ങുന്നത് സുരക്ഷിതമാണ്. കാട്ടുപ്രദേശങ്ങളിൽ നിന്നോ റോഡരികിലോ വളരുന്ന കൂൺ ഒഴിവാക്കുക. ഒരു പ്രത്യേക കൂൺ സംബന്ധിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അത് കഴിക്കരുത്. ഇക്കാലത്ത് ആളുകൾ ജൈവ കൂണും വളർത്തുന്നുണ്ട്.
Share your comments