നിങ്ങൾ കൃഷി ഇഷ്ടപ്പെടുന്നുവെങ്കിലും കൂടുതൽ സ്ഥല ലഭ്യത ഇല്ലാത്തത് കൊണ്ട് ചെയ്യാതെ വിഷമിച്ചു ഇരിക്കുന്നവർ ആണോ നിങ്ങൾ എങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്. വളരെ കുറച്ച് സമയവും വിഭവങ്ങളും സ്ഥലവും ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം വീട്ടിൽ പച്ചക്കറികളോ ഇലക്കറികളോ നന്നായി വളർത്താൻ കഴിയും.
പിവിസി പൈപ്പുകളുടെ സഹായത്തോടെ നിങ്ങളുടെ വീട്ടിൽ സ്വന്തം ഹൈഡ്രോപോണിക് യൂണിറ്റ് നിർമ്മിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഈ രീതിയെ ന്യൂട്രിയന്റ് ഫിലിം ടെക്നിക് അല്ലെങ്കിൽ ഹൈഡ്രോപോണിക്സ് എൻഎഫ്ടി സിസ്റ്റം എന്നാണ് അറിയപ്പെടുന്നത്.
പിവിസി പൈപ്പുകൾ ഉപയോഗിച്ച് ഒരു ഹൈഡ്രോപോണിക് യൂണിറ്റ് നിർമ്മിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയയാണ് ഈ ലേഖനം വഴി ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്.
നിങ്ങളുടെ വീട്ടിൽ ഒരു ഹൈഡ്രോപോണിക്സ് സിസ്റ്റം സജ്ജീകരിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക;
ആദ്യ ഘട്ടം - 4 പിവിസി പൈപ്പുകൾ ശേഖരിക്കുക, പിവിസി എൽബോ കണക്ടറുകൾ, 1 പിവിസി ക്യാപ്, ഒരു ലിഡ് ഉള്ള വലിയ വലിപ്പമുള്ള കണ്ടെയ്നർ, സബ്‌മെർസിബിൾ ഹൈഡ്രോപോണിക് പമ്പ്, റെഡിമെയ്ഡ് നെറ്റ് പോട്ടുകൾ / ഡിസ്പോസിബിൾ കപ്പുകൾ.
രണ്ടാം ഘട്ടം - ഇപ്പോൾ നിങ്ങളുടെ ആവശ്യം അനുസരിച്ചും, വേണ്ടത് പോലെയും പിവിസി പൈപ്പുകൾ മുറിക്കുക.
മൂന്നാം ഘട്ടം - നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങളുടെ ഗ്രില്ലിൽ ഫിക്സ് ചെയ്യുക. അതിനുശേഷം നിങ്ങൾ ഗ്രിഡ് ഉണ്ടാക്കാൻ കഷണങ്ങൾ കൂട്ടിച്ചേർക്കുക - സിഗ്സാഗ്/സ്ട്രൈറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. പിവിസി എൽബോ കണക്ടറുകൾ ഉപയോഗിച്ച് ഈ പിവിസി പൈപ്പുകളുടെ അറ്റങ്ങൾ ബന്ധിപ്പിക്കുക.
നാലാമത്തെ ഘട്ടം - നെറ്റ് പോഡ്‌സ് Net Pots പിടിക്കാൻ ദ്വാരങ്ങൾ ഉണ്ടാക്കുക. പിന്നീട് പിവിസി പൈപ്പുകളിൽ ദ്വാരങ്ങൾ തുളച്ച് നെറ്റ് പോട്ടുകൾക്കുള്ള ഹോൾഡറുകൾ ഉണ്ടാക്കുക. (നെറ്റ് പോട്ടുകൾ വ്യത്യസ്ത വലുപ്പത്തിൽ കാണപ്പെടുന്നു, നെറ്റ് പോട്ടുകൾ അവയിൽ അടങ്ങിയിരിക്കുന്ന ചെടികളുടെ വേരുകൾക്കപ്പുറത്തേക്ക് സ്വതന്ത്രമായി പോകാൻ അനുവദിക്കുന്നു, ഇത് പോഷകങ്ങളുടെ ആഗിരണം സുഗമമാക്കുന്നു. ചെടി വളരുന്നതിനനുസരിച്ച് വേരുകൾ നീളുന്നു. ഇത് ചെടികളുടെ വളർച്ച സുഗമമാക്കുന്നു).
net pots എടുത്ത് പിവിസി പൈപ്പിൽ അടയാളം ഉണ്ടാക്കി അതേ ഷെയ്പ്പിൽ മുറിക്കുക. നിങ്ങൾക്ക് ഈ നെറ്റ് പോട്ടുകൾ മാർക്കറ്റിൽ നിന്ന് ലഭിക്കും അല്ലെങ്കിൽ ഡിസ്പോസിബിൾ കപ്പുകൾ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും.
അഞ്ചാം ഘട്ടം - ഇനി മുറിച്ചെടുത്ത Net Pots നെ സിസ്റ്റത്തിൽ സ്ഥാപിക്കുക.
ആറാമത്തെ ഘട്ടം - ശരിയായ പോഷക മിശ്രിതം ആക്കൽ - പ്രാഥമിക പോഷകങ്ങളായ നൈട്രജൻ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ സംയോജിപ്പിക്കുന്നു; കാൽസ്യം, സൾഫർ, ഫോസ്ഫറസ് തുടങ്ങിയ ദ്വിതീയ പോഷകങ്ങൾ; മാംഗനീസ്, സിങ്ക്, ഇരുമ്പ്, ചെമ്പ്, മോളിബ്ഡിനം, ബോറോൺ തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ എന്നിവയും കൂട്ടണം
ലായനി 20 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുന്നതിനുള്ള കുറിപ്പ്
25 മില്ലി കാൽസ്യം നൈട്രേറ്റ്, 8.3 മില്ലി പൊട്ടാസ്യം നൈട്രേറ്റ്, 1.7 മില്ലി പൊട്ടാസ്യം സൾഫേറ്റ്, 6.25 മില്ലി മോണോപൊട്ടാസ്യം ഫോസ്ഫേറ്റ്, 17.5 മില്ലി മഗ്നീഷ്യം സൾഫേറ്റ്, 2 മില്ലി ട്രെയ്സ് മൂലകങ്ങൾ സംയോജിപ്പിക്കുക.
ലായനി ഒരു ഫുഡ് ഗ്രേഡ് കണ്ടെയ്‌നറിൽ സൂര്യപ്രകാശത്തിൽ നിന്ന് അകറ്റി സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് ഇത് നന്നായി കുലുക്കുക.
ഏഴാം ഘട്ടം - റിസർവോയർ നിറച്ച് ഹൈഡ്രോപോണിക് പമ്പ് ശരിയാക്കുക. റിസർവോയറിന്റെ അടിയിൽ വാട്ടർ പമ്പ് സ്ഥാപിക്കുക, ആവശ്യത്തിനുള്ള ലായനി ഒഴിക്കുക. നനവ് ആവശ്യത്തിന് ലഭ്യമാക്കാൻ പമ്പുകൾ ടാങ്കിന്റെ അടിയിൽ സ്ഥാപിച്ച് വെള്ളം മുകളിലേക്ക് പമ്പ് ചെയ്യാൻ തക്ക രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കണം.
ഈ പ്രക്രിയയിൽ, പമ്പ് ഓണാക്കുമ്പോൾ പിവിസി പൈപ്പുകളിൽ വെള്ളം നിറയുകയും ചെടികളുടെ വളർച്ച സുഗമമാക്കുകയും ചെയ്യും.
എട്ടാം ഘട്ടം - നിങ്ങളുടെ കൃഷി ചെയ്യാൻ വേണ്ട പച്ചക്കറികൾ തിരഞ്ഞെടുക്കുക. ഇലക്കറികൾ, പച്ചമരുന്നുകൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിങ്ങനെ നിങ്ങൾ വളർത്താൻ ആഗ്രഹിക്കുന്ന ചെടികൾ എന്നിവ എടുക്കാം.
ഇവയെ നട്ടു കഴിയുമ്പോൾ ആവശ്യത്തിന് നനവ് ലഭ്യമാക്കുക. ആവശ്യമുള്ളപ്പോൾ റിസർവോയർ വീണ്ടും നിറയ്ക്കുക.
ആഴ്ചതോറും ഇവയുടെ വളർച്ചയും നനവും പരിശോധിക്കുക.
Share your comments