എല്ലാത്തരം മണ്ണിലും റബ്ബർ കൃഷി ചെയ്യാവുന്നതാണ്. എങ്കിലും നല്ല നീർവാർച്ചയുള്ളതും പാറ കുറഞ്ഞതുമായ മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം. റബ്ബർത്തോട്ടങ്ങളിൽ മികച്ച വരുമാനം ഉറപ്പുവരുത്തുവാൻ ധാരാളം കാര്യങ്ങൾ അതിൻറെ ഓരോ വളർച്ച ഘട്ടത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് ഇടവിളകൾ കൃഷി ചെയ്യുന്നത്. മികച്ച ആദായം നേടിത്തരുന്ന വിളകൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം. തൈകൾ നട്ട് മൂന്ന് വർഷം വരെ തോട്ടത്തിൽ അനുവദനീയമായ ഇടവിളകൃഷി ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏതൊക്കെ വിളകൾ റബ്ബർത്തോട്ടങ്ങളിൽ കൃഷി ചെയ്യാം?
റബ്ബർത്തോട്ടങ്ങളിൽ ആദ്യകാലങ്ങളിൽ കിഴങ്ങ് വിളകൾ, ഇഞ്ചി, മഞ്ഞൾ, വിവിധ തരം പച്ചക്കറി വിളകൾ, വാഴ, കൈതച്ചക്ക തുടങ്ങിയവ ഹ്രസ്വകാല വിളകൾ എന്ന രീതിയിൽ കൃഷി ചെയ്യാവുന്നതാണ്. റബ്ബർ ചെടിയുമായി മത്സരിക്കാത്ത ദീർഘകാല വിളകളും ഇടവിള കൃഷിക്ക് ഉപയോഗിക്കാം. ഇതിനു വേണ്ടി കാപ്പി, കൊക്കോ, ശീമകൊന്ന കാലിൽ പടർത്തുന്ന വാനില തുടങ്ങിയവയും മികച്ച ആദായം ഉറപ്പുവരുത്തുന്ന വിളകളാണ്. ഇതിൽ കാപ്പിയും കൊക്കോയും പ്രായമായ റബ്ബറിന് ഒപ്പവും കൃഷി ചെയ്യാം. എന്നാൽ റബ്ബർ പ്രായമാകുന്നതോടെ കൂടി ഇടവിളയിലെ ഉത്പാദനം കുറയും. കരിങ്കുറിഞ്ഞി, ചുവന്ന കൊടുവേലി തുടങ്ങിയ ഔഷധസസ്യങ്ങളും റബർതോട്ടങ്ങളിൽ ഇടവിള എന്ന രീതിയിൽ കൃഷി ചെയ്യാം.
There are many factors that need to be taken into consideration at each stage of rubber plantations to ensure good returns. Among them, intercropping is important.
ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?
ഇടവിളകൃഷിയിലെ പൊതു മാർഗ്ഗനിർദ്ദേശങ്ങൾ
1. ഇടവിളയോടൊപ്പം ആവരണ വിളകൾ നടേണ്ടത് പ്രധാനമാണ്.
2. മണ്ണുപരിശോധന അടിസ്ഥാനത്തിൽ മാത്രം വളപ്രയോഗം നടത്താവൂ.
3. വള പ്രയോഗം നടത്തുമ്പോൾ ഇരു വിളകൾക്കും പ്രത്യേകം വളം ഇടണം. ഓരോ വിളക്കും ശുപാർശ അനുസരിച്ചുള്ള വളം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ദീർഘകാല വിളയാണെങ്കിൽ അഞ്ചു വർഷത്തിനുശേഷം 50% വളം മാത്രം കൊടുത്താൽ മതിയാകും.
4. ചെടിയിൽ നിന്ന് ഒന്നര മീറ്റർ അകലത്തിൽ വേണം ഇടവിളകൾ നടുവാൻ.
5. ഇടവിള അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ തന്നെ നിലനിർത്താം.
6. ആദ്യ രണ്ടുവർഷങ്ങളിൽ സൂര്യപ്രകാശം സുലഭമായതിനാൽ ഹ്രസ്വകാല വിളകൾ നടാവുന്നതാണ്. മൂന്നാം വർഷം മുതൽ തണൽ കൂടി വരുന്നതിനാൽ കിഴങ്ങുവർഗ്ഗങ്ങൾ പോലെ തണലിലും വളരുന്ന ഇടവിളകൾ കൃഷി ചെയ്യാം.
7. സ്ഥലത്തിൻറെ ചെരുവ് കണക്കിലെടുത്താണ് ഇടവിളകൾ കൃഷി ചെയ്യേണ്ടത്. ചെരുവ് അഞ്ച് ശതമാനത്തിൽ കുറവുള്ള ഇടങ്ങളിൽ ഏത് ഇടവിളയും നടാം. അഞ്ച് ശതമാനത്തിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ മണ്ണ് ഇളക്കം കുറവ് ആവശ്യമുള്ള വിളകൾ നടാവുന്നതാണ്. 25 ശതമാനത്തിൽ കൂടുതൽ ചരിവുള്ള ഇടങ്ങളിൽ ഇടവിളകൾ ഒഴിവാക്കേണ്ടതാണ്. അത്തരം തോട്ടങ്ങളിൽ ആവരണ വിളകൾ നടാം.
മേൽപ്പറഞ്ഞ പൊതു മാർഗ്ഗനിർദ്ദേശങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കിയാൽ റബ്ബർ കൃഷിയിൽ ഇടവിള സമ്പ്രദായത്തിലൂടെ മികച്ച ആദായം ഉറപ്പുവരുത്താം.
ബന്ധപ്പെട്ട വാർത്തകൾ: റബര്‍ കര്‍ഷകര്‍ക്ക് തുണയാകുന്ന തേനീച്ച വളര്‍ത്തല്‍
Share your comments