അടുക്കളത്തോട്ടങ്ങളിലെ പച്ചക്കറികളിൽ കാണുന്ന കീടങ്ങൾ എപ്പോഴും നമ്മളെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കും. ഇലകളെ നശിപ്പിക്കുന്ന പുഴുക്കള്‍, പേനുകള്‍, കായീച്ച എന്നിവ ബാധിക്കാത്ത കൃഷി കുറവായിരിക്കും. . ഇവയില്‍ പലതും നമ്മുടെ അടുക്കളത്തോട്ടത്തിലും കണ്ടിട്ടുണ്ടാവും. പല ഔഷധങ്ങളും പ്രയോഗിച്ചു നാം മടുത്തുകാണും. എന്നാൽ നമ്മുടെ കയ്യിൽ തന്നെയുള്ള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന സത്തുകളിലൂടെ ഇത്തരം കീടങ്ങളെ തുരത്താം. ഇനി എങ്ങനെയാണ് ഈ ജൈവക്കൂട്ടുകൾ ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാംWe are tired of using so many drugs. But we can get rid of these pests with the help of our own ingredients made from ginger, garlic, green chillies, papaya leaves and turmeric. Now let's understand how these organic Manure are formed
1. ഇഞ്ചി സത്ത്
50 ഇഞ്ചിയും രണ്ടു ലിറ്റര്‍ വെള്ളവുമാണ് ഇഞ്ചി സത്ത് തയാറാക്കാന്‍ ആവശ്യം. ഇഞ്ചി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം. തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാനുപകരിക്കും
2. വെളുത്തുള്ളി – പച്ചമുളക് സത്ത്
വെളുത്തുള്ളി 50 ഗ്രാം, പച്ചമുളക് 25 ഗ്രാം, ഇഞ്ചി 50 ഗ്രാം, വെള്ളം മൂന്നു ലിറ്റര്‍ എന്നിവയാണ് ഇതു തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വെളുത്തുള്ളി കുറച്ചു വെള്ളത്തില്‍ ഒരു ദിവസം കുതിർത്തു വയ്ക്കുക. പിന്നീട് തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുളകും ഇഞ്ചിയും കുറച്ചു വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റാക്കുക. മൂന്ന് പേസ്റ്റുകളും കൂടി മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക. ഇതിനു ശേഷം നേരിട്ട് ചെടികളില്‍ തളിക്കാം. കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും
3. പപ്പായ ഇല സത്ത്
പപ്പായ ഇല 50 ഗ്രാമും 100 മില്ലി ലിറ്റര്‍ വെള്ളവുമാണ് ഇതു തയാറാക്കാന്‍ ആവശ്യം. വെള്ളത്തില്‍ നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി കുതിര്‍ത്തു വയ്ക്കുക. ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് സത്ത് തയ്യാറാക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാണ്.മൂന്നോ നാലോ ഇരട്ടി വെള്ളം ചേർത്താണ് ചെടികളിൽ തളിക്കേണ്ടത്.
4. മഞ്ഞള്‍ സത്ത്
20 ഗ്രാം മഞ്ഞളും 200 മില്ലി ഗോമൂത്രവുമാണ് മഞ്ഞള്‍ സത്ത് തയാറാക്കാന്‍ ആവശ്യം. മഞ്ഞള്‍ നന്നായി അരച്ചെടുത്ത് ഗോമൂത്രവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. വിവിധയിനം പേനുകള്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പയറിലെ കീടങ്ങള്‍ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍
#Farmer#Agriculture#Krishi#Organic
Share your comments