പണ്ടു തൊട്ടെ നമ്മുടെ പൂർവികർ അനുവർത്തിച്ചു പോരുന്ന കൃഷി സമ്പ്രദായമാണ് മിശ്ര വിള കൃഷി സമ്പ്രദായം. മിശ്ര വിള കൃഷിയിടത്തിൽ പ്രാവർത്തികമാക്കുമ്പോൾ കൂടുതൽ വിളവും, കീടങ്ങളുടെ ആക്രമണം 100% ഇല്ലാതാക്കുകയും ചെയ്യാം. ഒരേ കൃഷിയിടത്തിൽ രണ്ടോ അതിലധികമോ വിളകൾ ഒരേ സമയത്ത് കൃഷി ചെയ്യുന്നത് എപ്പോഴും നല്ലതാണ്.
ഇത് കീടബാധ നിയന്ത്രിക്കുക മാത്രമല്ല കരുത്തോടെ ദീർഘകാല അടിസ്ഥാനത്തിൽ വിളവ് തരുവാൻ വിളകൾക്ക് പ്രാപ്തി ഏകുകയും ചെയ്യുന്നു.
മിശ്ര വിള സമ്പ്രദായത്തിന്റെ ഗുണങ്ങൾ
മിശ്ര വിള അപേക്ഷിച്ച് ഒറ്റ വിളയിൽ കീടങ്ങൾ പെറ്റുപെരുകാൻ ഉള്ള സാധ്യത വളരെയധികം കൂടുതലാണ്.
Mixed cropping is a farming system that has been practiced by our ancestors since ancient times. When mixed crops are applied in the field, higher yields and pest control can be eliminated 100%.
മറ്റു വിളകൾ കൂടി ഒരേ കൃഷിയിടത്തിൽ നിലനിൽക്കുന്നതിനാൽ മിശ്ര വിള കൃഷി സമ്പ്രദായത്തിൽ കീടങ്ങൾക്ക് ഇഷ്ടപ്പെട്ട ചെടിയെ കണ്ടെത്താൻ വിഷമമാവും. കീടബാധ ഒറ്റ വള കൃഷിയിടത്തിനേക്കാൾ വളരെ പതുക്കെ മാത്രമേ പൊട്ടിപ്പുറപ്പെടുകയും ഉള്ളൂ. ചില വിളകളിൽ നിന്നു വരുന്ന ബന്ധങ്ങൾ ബന്ധങ്ങൾ മറ്റു വിളകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താൻ സഹായകമാകുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് വെളുത്തുള്ളി നാരക പുല്ലു ഉള്ളി തുടങ്ങിയവ. അതിനുവേണ്ടിയാണ് ചില കർഷകർ അവരുടെ കൃഷിയിടത്തിൽ കിരിയാത്ത് പോലുള്ള ഔഷധസസ്യങ്ങൾ പരിപാലിക്കുന്നത്.
ഓരോ വിളകൾക്കും അനുയോജ്യമായ കൃഷികൾ
പച്ചക്കറി വിളകളുടെ കൂടെ മാരിഗോൾഡ് അഥവാ ചെണ്ടുമല്ലി കൃഷി ചെയ്താൽ പൂർണമായും കീടരോഗ സാധ്യത ഇല്ലാതാക്കാം. ഇതുകൂടാതെ റൂട്ട് നോട്ട് വിരകളെ തടയുകയും ചെയ്യാം. നിലക്കടലയോടൊപ്പം വള്ളി പയർ കൃഷി ചെയ്താൽ ഇലത്തുള്ളൻ ആക്രമണം തടയാൻ സാധിക്കും. വെള്ള തുരുമ്പു രോഗത്തെ ചെറുക്കാൻ പച്ച ചീരയും ചുവന്ന ചീരയും ഇടകലർത്തി കൃഷി ചെയ്താൽ മതി. കരിമ്പിൻ ഒപ്പം ചെറുപയർ കൃഷി ചെയ്താൽ കരിമ്പിൽ കാണപ്പെടുന്ന തണ്ടുതുരപ്പൻ പുഴുവിനെ പൂർണ്ണമായും ഇല്ലാതാക്കാം. കാബേജിൽ കാണപ്പെടുന്ന വൈര ശലഭം, ഏഫീഡ് തുടങ്ങിയവ നശിപ്പിക്കാൻ കടുക് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. പച്ചക്കറി വിളകളിൽ കാണപ്പെടുന്ന കായീച്ച ശല്യം പരുത്തി കൃഷിയിൽ കാണപ്പെടുന്ന കായ്തുരപ്പൻ ശല്യവും ഇല്ലാതാക്കാൻ ചോളം ഇടകലർത്തി കേരളത്തിൽ നിരവധി പേർ കൃഷി ചെയ്യുന്നുണ്ട്.
അടുക്കളത്തോട്ടത്തിൽ മുതിര കൃഷി ചെയ്താൽ നീരൂട്ടി കുടിക്കുന്ന പ്രാണികളെ ഇല്ലാതാക്കാം. ഇതുകൂടാതെ പരുത്തി കൃഷി ചെയ്യുമ്പോൾ ഹസ്രകാല വിളകളായ സോയാബീൻ, ചെറുപയർ, വള്ളി പയർ, ഉഴുന്ന് തുടങ്ങിയവ ഇടകലർത്തി കൃഷി ചെയ്താൽ കൂടുതൽ വിളവ് ലഭ്യമാകും.
Share your comments