കാലം മാറിയതോടെ കൃഷി രീതികളിലും മാറ്റം വന്നു. കുറേക്കൂടി ഹൈടെക് കൃഷി രീതികളെ പരീക്ഷിക്കുകയാണ് കർഷകർ ഇപ്പോൾ. കൃഷിയിൽ പരമാവധി ആധുനിക സാങ്കേതികവിദ്യകൾ പ്രാവർത്തികമാക്കാൻ കൃഷിവകുപ്പും പരിശ്രമിക്കുന്നുണ്ട്. ആധുനിക സാങ്കേതങ്ങൾ പരീക്ഷിച്ച് കൃഷി വൻതോതിൽ വ്യാപിപ്പിക്കാൻ കൃഷിവകുപ്പ് നിരവധി പദ്ധതികൾ ഇതിനോടകംതന്നെ ആവിഷ്കരിച്ചിരിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ഞങ്ങളും കൃഷിയിലേക്ക്. കുടുംബങ്ങളെ പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തം ആക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ എല്ലാ സാങ്കേതിക സഹായവും കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും ചേർന്ന് നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കൃഷിയിലെ ആധുനിക സങ്കേതങ്ങൾ കുറിച്ച് നമ്മളും അറിഞ്ഞിരിക്കണം.
Farmers are now experimenting with more hi-tech farming methods. The agriculture department is also trying to implement maximum modern technologies in agriculture.
ഫൈബർ ഗ്ലാസ് ഹൗസ്
സാധാരണഗതിയിൽ എല്ലാകാലത്തും മികച്ച രീതിയിൽ കൃഷി ചെയ്യാൻ കർഷകർ അവലംബിക്കുന്ന ഒരു മാതൃകയാണ് പോളിഹൗസ്. എന്നാൽ ഇത് മൂന്നുവർഷം കാലം മാത്രമാണ് പരമാവധി കേടുകൂടാതെ നിലനിൽക്കുന്നത്. എന്നാൽ ഈ സാങ്കേതികവിദ്യക്ക് പകരം ഫൈബർ ഗ്ലാസ് ഹൗസ് നമ്മുടെ മട്ടുപ്പാവിൽ യാഥാർത്ഥ്യമാക്കാം. ഫൈബർ കൊണ്ട് ഉണ്ടാക്കിയ യൂണിറ്റുകളാണ് സ്ഥാപിക്കപ്പെടുന്നത്. ദീർഘകാലം കേടുകൂടാതെ നിൽക്കുന്ന ഈ രീതി എല്ലാവർക്കും പരീക്ഷിക്കാവുന്ന മാതൃകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻ ഹൗസ് കൃഷി ലാഭം നേടി തരുമോ?
നെറ്റ് ഉപയോഗിച്ചുള്ള കൃഷി
പടർന്നുകയറുന്ന പച്ചക്കറി ഇനങ്ങൾ പഴയ മീൻ വല ഉപയോഗപ്പെടുത്തി നെറ്റ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഇത് കൂടാതെ പലതരത്തിലുള്ള നെറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.10m*2m,3m*1m നെറ്റുകൾ ആണ് കൂടുതൽ നല്ലത്.
തുള്ളിനന രീതികൾ
ടെറസ്, പോളി ഹൗസ് കൃഷിക്ക് ഏറ്റവും മികച്ചത് തുള്ളിനന ജലസേചന രീതികളാണ്. ഉയർന്ന ഉത്പാദനം ഉറപ്പു വരുത്തുവാനും ഉപയോഗക്ഷമത വർദ്ധിപ്പിക്കുവാനും ഈ രീതികൾ പ്രാവർത്തികമാക്കുകയാണ് നല്ലത്. കൂടാതെ ജലസേചനത്തോടൊപ്പം വളപ്രയോഗവും നടത്തിയാൽ മികച്ചരീതിയിൽ വിളവ് ലഭ്യമാകും. തുള്ളിനനയ്ക്ക് ആവശ്യമായ ആവശ്യമായ ഹോം കിറ്റുകൾ ഇന്ന് കടകളിൽ ലഭ്യമാണ്. ഗുരുത്വാകർഷണം മുഖേന പ്രാവർത്തികമാക്കുന്ന ചെലവുകുറഞ്ഞ ഡ്രോപ്പ് കിറ്റുകൾ മികച്ചതാണ്.
വെർട്ടിക്കൽ സ്റ്റാൻഡുകൾ
പ്രത്യേകം തയ്യാറാക്കിയ ഇരുമ്പു ഫ്രെയിം മുകളിലുള്ള സ്റ്റാൻഡുകളിൽ പ്രത്യേകം തയ്യാർ ചെയ്ത അറകളിൽ പൂച്ചെടികൾ, മണ്ണ് നടീൽ മിശ്രിതം എന്നിവ നിറച്ചു കൃഷിചെയ്യുന്ന രീതിയാണ് ഇത്. അധികം ഉയരത്തിൽ വളരാത്ത പച്ചക്കറി ഇനങ്ങൾക്ക് ഏറ്റവും മികച്ചത് വെർട്ടിക്കൽ സ്റ്റാൻഡുകൾ വഴിയുള്ള കൃഷിരീതിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
റൂഫ് ടോപ്പ് പോളിഹൗസ്
സ്ഥലപരിമിതി നേരിടുന്നവർക്ക് മികച്ച കൃഷിരീതിയാണ് പോളിഹൗസ്. 200 മൈക്രോൺ ഷീറ്റുകൾ ഈ ആവശ്യത്തിന് വിപണിയിൽ ലഭ്യമാണ്. ഇവ ഉപയോഗിച്ച് ടെറസിൽ ട്രസ്സ് വർക്ക് ചെയ്ത് പോളിഹൗസുകൾ നിർമ്മിക്കാം. ടെറസിലെ തറ ഭാഗം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനു മുകളിൽ പച്ചക്കറി നടുന്നതിനുള്ള ഗ്രോബാഗുകൾ, മൺചട്ടികൾ എന്നിവ നിരത്തി കൃഷി ചെയ്യാം. ഇത്തരം പോളിഹൗസുകളിൽ വെള്ളരി, വഴുതന, വെണ്ട, മുളക് തുടങ്ങിയവ മികച്ച രീതിയിൽ കൃഷി ചെയ്യാം ഒരു സാങ്കേതിക വിദഗ്ധരുടെ സേവനം പോളിഹൗസ് നിർമ്മാണത്തിന് ലഭ്യമാക്കുന്നത് സാമ്പത്തികനഷ്ടം കുറയ്ക്കുവാനും വിളവ് പരിപാലിക്കുന്നത് എളുപ്പമാക്കാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവ് മനോഹരമാക്കാൻ റൂഫ് ടോപ് ഗാർഡൻ മാതൃക
Share your comments