സംയോജിത സസ്യസംരക്ഷണവും, ജൈവ കൃഷിയും പ്രാവർത്തികമാക്കുമ്പോൾ ജൈവവളപ്രയോഗം ഏറെ പ്രസക്തമാണ്. കേരളത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന ജീവാണുവളങ്ങളിൽ ഒന്നാണ് മൈക്കോറൈസ.
മൈക്കോറൈസ ഉപയോഗ രീതികൾ
ടിഷ്യുകൾച്ചർ തൈകൾ, ചട്ടികളിൽ വളർത്തുന്ന ചെടികൾ, പറിച്ചു നടീൽ രീതി അനുവർത്തിക്കുന്ന വിളകൾ എന്നിവയ്ക്കാണ് മൈക്കോറൈസ കൂടുതലായി ശുപാർശ ചെയ്യുന്നത്.
Organic manure application is especially relevant when practicing integrated plant protection and organic farming. Mycorrhiza is one of the most widely used bio-fertilizers in Kerala.
മൈക്കോറൈസ ഉപയോഗിക്കുന്ന ചെടികൾക്ക് മണ്ണിലെ ഫോസ്ഫറസ് ഉപയോഗപ്പെടുത്തുന്നതിനുള്ള കഴിവ് കൂടുതൽ കൈവരുന്നു. വലിച്ചെടുക്കുന്ന വെള്ളം, നൈട്രജൻ, പൊട്ടാസ്യം, മറ്റു സൂക്ഷ്മ മൂലകങ്ങൾ എന്നിവയുടെ അളവും കൂടുതൽ വരുന്നു. ഇതുകൊണ്ടുതന്നെ ടിഷ്യുകൾച്ചർ തൈകൾ നടുമ്പോൾ എളുപ്പം പിടിച്ചു കിട്ടുന്നതിന് മൈക്കോറൈസ പ്രയോഗം ഏറെ സഹായകമാണ്. മണ്ണിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുവാനും ചെടികൾക്ക് ഇതിൻറെ ഉപയോഗം മൂലം കഴിയുന്നു. മൈക്കോറൈസ സ്പോറുകൾ ഉള്ള വേരുകളും മണ്ണും അടങ്ങിയ തരി രൂപത്തിലാണ് ഇത് ലഭിക്കുക. ഇത് മണ്ണിൽ ചേർക്കുകയാണ് ചെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ:എല്ലുപൊടി ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?...
ഉഷ്ണമേഖലയിലെ കിഴങ്ങ് വിളകൾക്ക് യോജിച്ച മൈക്കോറൈസ ഇനമാണ് ഗ്ളോമസ് മൈക്രോകാർപ്പം. കപ്പ നടുമ്പോൾ ഒരു കടയിൽ (3-5 ഗ്രാം) എന്ന തോതിൽ മൈക്കോറൈസ ഇടണം. ഇപ്രകാരം ഉപയോഗിക്കുന്ന 100ഗ്രാം മണ്ണിൽ 50 മുതൽ 400 വരെ സ്പോറുകൾ ഉണ്ടായിരിക്കേണ്ടതാണ്. മൈക്രോറൈസയുള്ള മണ്ണോടു കൂടിയ വേരു പിടിപ്പിച്ച കമ്പുകൾ നടുന്നതാണ് മറ്റൊരു പ്രയോഗരീതി. കമ്പോളത്തിൽ ലഭിക്കുന്ന 500ഗ്രാം മൈക്കോറൈസ മിശ്രിതം ഒരു ഹെക്ടർ സ്ഥലത്തേക്കുള്ള വിത്തിൽ പുരട്ടിയും ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: 10 മിത്ര സൂക്ഷ്മാണുക്കൾ - സസ്യങ്ങളുടെ മിത്രം
ഒന്നര ലിറ്റർ വെള്ളത്തിൽ 500 മിശ്രിതം കലർത്തി കുഴമ്പു രൂപത്തിലാക്കുക. ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്ന 10% ശർക്കര ലായനിയോ /അഞ്ച് ശതമാനം പഞ്ചസാര ലായനിയോ എന്നിവ ചേർക്കണം. കൂടെ 40% തിളപ്പിച്ച് അറബിക് പശയോ കഞ്ഞിവെള്ളമോ ചേർക്കുക. ഇതിൻറെ തൊലിക്ക് കേടു സംഭവിക്കാത്ത തരത്തിൽ ഈ കുഴമ്പ് മുക്കിയശേഷം ചാക്കിൽ പരത്തി തണലിൽ ഉണക്കി ഉടനെതന്നെ നനവുള്ള മണ്ണിൽ വിതയ്ക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഈ വളമാണ്ചെടികൾ തഴച്ചുവളരാൻ കാരണം.VAM (Vesicular-arbuscular mycorrhiza )എന്ന ജീവാണുവളം
Share your comments