 
            വിത്ത് മുളച്ചുണ്ടാകുന്ന തൈകൾക്ക് മാതൃ വൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ടാവണം എന്നില്ല മാത്രവുമല്ല ഇവ ചിലപ്പോള്‍ ഒട്ടും ഗുണകരമല്ലാത്ത സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുയും ചെയ്യും. അതിനാൽ നമുക്കു വേണ്ട സദ്ഗുണങ്ങളുളള നല്ല ഇനങ്ങളെ ഒട്ടിക്കല്‍ (ഗ്രാഫ്റ്റിങ്) എന്ന രീതിയിലൂടെ ഉത്പാദിപ്പിക്കാം. ഇവയെ ആണ് ഒട്ടുതൈകള്‍ (ഗ്രാഫ്റ്റുകള്‍) എന്നുപറയുന്നതും.
ഒട്ടിക്കല്‍ പല തരത്തിലുണ്ട്. എങ്കിലും ഒട്ടിക്കലിന് തയ്യാറെടുക്കുന്നതിന് ചില പ്രാഥമിക ഘടകങ്ങളുണ്ട്. നല്ല വിത്തു തെരഞ്ഞെടുക്കണം, അത് വേണ്ടവിധം പാകണം, സ്റ്റോക്ക് തൈകള്‍ ഒട്ടിക്കലിനൊരുക്കണം. ഇവയൊക്കെ സവിശേഷശ്രദ്ധയർഹിക്കുന്ന സംഗതികളുമാണ്. അവയെന്തൊക്കെയെന്നു നോക്കാം.ഇവിടെ ഒരു കുരുമുളകിലും നെല്ലിപ്പുളിയിലും ഒട്ടിച്ചു തൈകൾ ഉത്പാദിപ്പിച്ചതെങ്ങനെ എന്ന് നോക്കാം 
 
            1.കരുമുളക്:
കുരുമുളകു ചെടിയുടെ മെയിൻ തണ്ടിൽ നിന്നു൦ വശങ്ങളിലേക്ക് വളരുന്ന കൊമ്പിന്റെ, മുട്ടുള്ള(കമര) ഭാഗത്ത്, ചകിരിച്ചോറു൦, അല്പം മണ്ണു൦ ചേർത്ത് നനച്ച്, പ്ലാസ്റ്റിക് പേപ്പർ കൊണ്ട് നന്നായി പൊതിഞ്ഞ് കെട്ടുക. ഒരു മാസം കഴിഞ്ഞ് തുറന്നു നോക്കുമ്പോൾ, നല്ലവണ്ണം വേര് വന്നിട്ടുണ്ടെങ്കിൽ, പതി വച്ചത് വിജയം. 
ഇത്, വീണ്ടും പൊതിഞ്ഞ് തന്നെ വയ്ക്കുക. 
പതിവച്ചതിന് താഴെ ഭാഗത്ത്, ആഴ്ചയിലൊരിക്കൽ എന്ന തോതിൽ, അല്പാല്പമായി മുറിച്ച്, മൂന്നാഴചകൊണ്ട് കൊമ്പ് അടർത്തിയെടുക്കുക. ഈ തെെകൾ, ചട്ടിയിലോ, ഗ്രോബാഗിലോ മാററി നടുക. ഒരു മാസത്തേക്ക് തണലത്ത് സൂക്ഷിക്കുക. On the lower part of the stalk, once a week, cut into small pieces and peel off the horns every three weeks. Transplant these seedlings in pots or bags. Keep in the shade for a month.
 
             
    
2.നെല്ലിപുളി:
പതി വയ്ക്കാൻ ഉദ്ദേശിക്കുന്ന കൊമ്പിന്റെ രണ്ടിഞ്ച് നീളത്തിൽ, ചുറ്റുമുള്ള തൊലി നന്നായി ചെത്തിക്കളയുക. തണ്ടിന്, കേടു പററാത്തവിധവു൦, എന്നാൽ തൊലി മുഴുവനായി പോകുവാനും ശ്രദ്ധിക്കുക. Be careful not to damage the stalk, but the skin as a whole.
 
            ഈ ഭാഗം, ചകിരിച്ചോറു൦, മണ്ണു൦ ചേർത്ത് നനച്ച് പ്ലാസ്റ്റിക് പേപ്പർ കൊണ്ട് പൊതിഞ്ഞ് കെട്ടുക. നന്നായി വേരു വരുമ്പോൾ, മുകളിൽ പറഞ്ഞ രീതിയിൽ, മണ്ണിലോ, വലിയ ചട്ടിയിലോ മാററി നടുക
 
            ഇങ്ങനെ ചെയ്തു കഴിഞ്ഞു ആ തൈയിൽ നിന്നുണ്ടാകുന്ന മരത്തിൽ നല്ല കായ്ഫലം ഉള്ളതായി കാണാറുണ്ട്. 
കടപ്പാട് 
ഫേസ്ബുക് കൂട്ടായ്മയിൽ നിന്നും കിട്ടിയത് മികച്ച വിളവിനു ഗ്രാഫ്റ്റ് പച്ചക്കറിത്തൈകൾ
#Farmer#Agri#FTB#Krishi
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments