<
  1. Farm Tips

ഇപ്പോൾ ഇഞ്ചി വിളവെടുപ്പ് കാലം, വിത്തിഞ്ചി സൂക്ഷിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

ഇഞ്ചിയുടെ വിളവെടുപ്പ് കാലമാണ് ഇപ്പോൾ. സാധാരണഗതിയിൽ ഇഞ്ചി വിളവെടുക്കുന്നത് ഡിസംബർ - ജനുവരി മാസങ്ങളിലാണ്. അടുത്ത വിള ഇറക്കേണ്ടത് ഏപ്രിൽ-മെയ് മാസങ്ങളിലും. അതുകൊണ്ടുതന്നെ നാലു മാസത്തിലേറെ വിത്തിഞ്ചി കേടാകാതെ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Priyanka Menon

ഇഞ്ചിയുടെ വിളവെടുപ്പ് കാലമാണ് ഇപ്പോൾ. സാധാരണഗതിയിൽ ഇഞ്ചി വിളവെടുക്കുന്നത് ഡിസംബർ - ജനുവരി മാസങ്ങളിലാണ്. അടുത്ത വിള ഇറക്കേണ്ടത് ഏപ്രിൽ-മെയ് മാസങ്ങളിലും. അതുകൊണ്ടുതന്നെ നാലു മാസത്തിലേറെ വിത്തിഞ്ചി കേടാകാതെ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേക ശ്രദ്ധ ഇല്ലെങ്കിൽ വിത്തിഞ്ചി കേടായി പോവും . സാധാരണഗതിയിൽ വിത്ത് ഉണങ്ങുകയോ അഴുകി പോകുകയോ ചെയ്യുന്നതാണ് പതിവ്.

ഇഞ്ചി വിത്ത് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിത്ത് കുഴികളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. വിളവിന്റെ ഒരുഭാഗം എടുക്കാതെ നല്ല കനത്തിൽ ഉണങ്ങിയ ഇലകൾ കൊണ്ട് മൂടി വയ്ക്കുന്നതും നല്ലതാണ് വീടിനുള്ളിൽ മണലോ ഉമിയോ നിരത്തി അതിന്മേൽ ചെറിയ കൂനകൾ ആക്കി വെക്കുക.

വിത്തിനായി തെരഞ്ഞെടുക്കുബോൾ നല്ല മുഴുത്തതും കീട രോഗം ബാധിക്കാത്തതും തെരഞ്ഞെടുക്കുക. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യം ഇവ കുഴിയിൽ ഇട്ട് സൂക്ഷിക്കുന്നതാണ്. മൂടുചീയൽ രോഗബാധ ഉള്ളത് പ്രത്യേക മാറ്റിവയ്ക്കാൻ ഓർക്കുക. വിത്തിനായി സൂക്ഷിക്കുമ്പോൾ ജൈവ-രാസ കീടനാശിനികളിൽ ഒന്നിൽ അരമണിക്കൂർ നേരം മുക്കിയശേഷംഇവ തണലിൽ നിരത്തിയിട്ട് എടുക്കണം. ഇവയിൽ ജലാംശം പാടില്ല.

വിത്തുകൾ കുഴിയിൽ തന്നെ സൂക്ഷിക്കുന്ന രീതിയാണ് അനുവർത്തിക്കുന്നതെങ്കിൽ നല്ല തണുപ്പുള്ള ഷെഡ്ഡിന് താഴെ 60 സെൻറീമീറ്റർ താഴ്ചയിൽ ആവശ്യമായ നീളത്തിലും വീതിയിലും കുഴി ഉണ്ടാക്കുക. മുകൾപ്പരപ്പിൽ നിന്ന് 10 സെൻറീമീറ്റർ താഴെ വരെ മാത്രമേ വിത്ത് അടുക്കാവൂ. ശേഷം മരപ്പലക കൊണ്ട് വീണ്ടും മൂടുക. മരപ്പലകയിൽ ഏകദേശം മൂന്ന് സെൻറീമീറ്റർ വ്യാസത്തിൽ ദ്വാരമുണ്ടാക്കി ബാക്കിഭാഗം കുഴച്ച മണ്ണ് തേച്ച് അടയ്ക്കണം വായു സഞ്ചാരത്തിനും വേണ്ടിയാണ് ഈ ദ്വാരം ഉണ്ടാക്കുന്നത്.

Now is the time to harvest ginger. Ginger is usually harvested in December-January. The next crop should be planted in April-May. Therefore it is essential to keep the seedlings intact for more than four months.

വേനൽക്കാലത്ത് മഴ ഉണ്ടായാൽ കുഴിയിലേക്ക് വെള്ളം ഇറക്കുന്ന സ്ഥലത്ത് ആകരുത് കുഴി ഉണ്ടാക്കുന്നത്. നടുന്നതിന് വിത്ത് എടുക്കുന്നതിനു മുൻപ് ഏകദേശം 7 ദിവസം മുൻപ് കുഴി തുറന്നിടാം.

English Summary: Now is the time to harvest ginger and things to know when storing ginger

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds