സസ്യ വളർച്ച ത്വരിതപ്പെടുത്തുന്ന പ്രധാനപ്പെട്ട ജീവാണുവളങ്ങളാണ് പിജിപിആറും, വാമും. പിജിപിആർ ബാക്ടീരിയകളുടെ ഒരു കൂട്ടമാണ്. ഇത് ചെടികളുടെ വേരുപടലത്തിന് ചുറ്റും താമസിച്ച് ചെടിക്ക് ഗുണം ചെയ്യുന്നു. ഇത് രോഗങ്ങൾ നിയന്ത്രണ വിധേയമാക്കാനും ധാതു പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുവാനും കാരണമാകുന്നു. വാം (VAM) പ്രാഥമിക മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെയും സൂക്ഷ്മ മൂലകങ്ങളായ സിങ്ക്, കാൽസ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവയുടെയും ലഭ്യത കൂട്ടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഗുണമേന്മയുള്ള ജീവാണു വളങ്ങൾ മണ്ണിനെ ഫലഭൂയിഷ്ടം ആകുന്നു..
ഇത് ജലത്തിന്റെയും ഈർപ്പത്തിന്റെയും ആഗിരണം വർധിപ്പിക്കുന്നതോടൊപ്പം വരൾച്ചയെ തടയുകയും ചെയ്യുന്നു. ഇത് സ്വയം ഒരു ആൻറിബയോട്ടിക് ഉൽപാദിപ്പിച്ച് മണ്ണുജന്യ രോഗകാരികളെ നശിപ്പിക്കുന്നു. വാം ഉപയോഗിക്കുന്ന കൃഷിയിടങ്ങളിൽ നിർദ്ദേശിക്കപ്പെട്ട അളവിൽ നിന്ന് 45% രാസവളം കുറച്ച് ഉപയോഗിച്ചാൽ മതിയാകും.
വാം ഉപയോഗം കൃഷിയിടത്തിൽ
500 ഗ്രാം ജീവാണുവളത്തിന്റെ കൾച്ചർ 2.5 ലിറ്റർ വെള്ളത്തിൽ ചേർത്ത് കുഴമ്പാക്കി തൈകളുടെ വേര് മുക്കി എടുക്കാൻ ഉപയോഗിക്കാവുന്നതാണ്. പറിച്ചു നടുന്ന തൈകളുടെ വേര് ഈ മിശ്രിതത്തിൽ 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ മുക്കി പിന്നീട് നടാൻ ഉപയോഗപ്പെടുത്താം.
PGPR and VAM are important biofertilizers that accelerate plant growth. PGPR is a group of bacteria.
ബന്ധപ്പെട്ട വാർത്തകൾ: ജീവാണു വളങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
25 കിലോഗ്രാം കാലിവളത്തിൽ ഒരു കിലോഗ്രാം കൾച്ചർ മിശ്രണം ചെയ്ത് മണ്ണിൽ നേരിട്ട് ചേർത്തു കൊടുക്കാം. ആറുമാസത്തെ വളർച്ച കാലയളവിൽ ഒരു ഹെക്ടറിന് ഒന്നുമുതൽ രണ്ടു കിലോഗ്രാം എന്നതാണ് നിർദ്ദേശിയ്ക്കപ്പെടുന്ന അളവ്. ആറുമാസത്തിൽ കൂടുതൽ വിളകാലം ഉണ്ടെങ്കിൽ ഇത് രണ്ടു മുതൽ നാലു കിലോഗ്രാം വരെ വർദ്ധിപ്പിക്കാവുന്നതാണ്. ദീർഘകാല വിളയാണെങ്കിൽ 10 മുതൽ 25 ഗ്രാം ജീവാണുവളം ആദ്യവർഷം വേരുപടലത്തിന് ചുറ്റും ഇട്ടു നൽകണം. തുടർന്നു വരുന്ന വർഷങ്ങളിൽ 25 മുതൽ 50 ഗ്രാം ഇട്ടു കൊടുക്കാവുന്നതാണ്.
പി ജി പി ആർ ഉപയോഗം
500ഗ്രാം PGPR കൾച്ചർ രണ്ടര ലിറ്റർ വെള്ളത്തിൽ ചേർത്ത് കുഴമ്പാക്കി തൈകളുടെ വേര് മുക്കി എടുക്കാൻ ഉപയോഗിക്കാം. പറിച്ചു നടുന്ന തൈകളുടെ വേര് മിശ്രിതത്തിൽ 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ മുക്കി നടാൻ ഉപയോഗപ്പെടുത്താം. 25 കിലോഗ്രാം കാലിവളത്തിൽ ഒരു കിലോഗ്രാം കൾച്ചർ മിശ്രണം ചെയ്ത് മണ്ണിൽ നേരിട്ട് ചേർക്കാവുന്നതാണ്. ദീർഘകാല വിള ആണെങ്കിൽ 10 മുതൽ 25 ഗ്രാം PGPR കൾച്ചർ ആദ്യവർഷം വേരുപടലത്തിനുചുറ്റും ഇട്ടു നൽകാം. തുടർന്നു വരുന്ന വർഷങ്ങളിൽ 25 മുതൽ 50 ഗ്രാം ഇട്ടുകൊടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ജീവാണുവളങ്ങൾ ഉപയോഗിക്കുന്നവർ ഈ തെറ്റുകൾ ആവർത്തിക്കരുത്
Share your comments