ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോട് അടുത്തിടെ പ്രചാരത്തിൽ കൊണ്ടുവന്ന ജലസേചന രീതിയാണ് തിരി നന (Wick Irrigation). ഈ രീതി പ്രകാരം ജലം പൈപ്പിലോ, കുപ്പിയിലോ നിറച്ചശേഷം അതിനുമുകളിൽ മണ്ണ് നിറച്ച ഗ്രോബാഗോ/ ചട്ടിയോ വയ്ക്കുക. തുടർന്ന് ഒരു തിരി മുന്നിൽ, ഒരു ഭാഗം ജലത്തിൽ, ബാക്കിയുള്ള ഭാഗം മണ്ണിൽ വരത്തക്ക രീതിയിൽ ഗ്രോ ബാഗ്/ ചട്ടിയുടെ നടുഭാഗത്ത് ഇറക്കി വയ്ക്കണം.
ഈ ഗ്രോബാഗ്/ ചട്ടിയിൽ ചെടി നട്ടാൽ ചെടിയുടെ ആവശ്യാനുസരണം താഴെയുള്ള കുപ്പി / പൈപ്പിൽ നിന്ന് വെള്ളം തിരി വഴി മണ്ണിലേക്ക് വലിച്ചെടുക്കുന്നു. താഴെയുള്ള പൈപ്പ്/ കുപ്പിയിലെ വെള്ളം കയറുന്നത് അനുസരിച്ച് മാത്രം അതിൽ ജലം നിറച്ചാൽ മതി. ഈ രീതി മട്ടുപ്പാവിലെ കൃഷിക്കും അടുക്കളതോട്ടത്തിനും അനുയോജ്യമാണ്.
സാധാരണ കൃഷിയിടത്തിൽ തിരി നന സംവിധാനം ഉപയോഗപ്പെടുത്തുന്നത് എങ്ങനെ?
ഇതിനുവേണ്ടി നാലഞ്ച് വ്യാസമുള്ള പി വി സി (PVC) പൈപ്പുകൾ 30 സെൻറീമീറ്റർ ആഴവും 20 സെൻറീമീറ്റർ വീതിയിലും നീളത്തിലും ഉള്ള കുഴികളെടുത്ത് അതിൽ ഇറക്കി വെക്കുക.
40 സെൻറീമീറ്റർ അകലത്തിൽ പി വി സി പൈപ്പിൽ 16 എംഎം വ്യാസമുള്ള ദ്വാരങ്ങൾ ഇട്ടു വിക്ക് അതിൽ ഘടിപ്പിച്ച്, വിക്ക് കുത്തനെ നിരത്തക്ക രീതിയിൽ മണ്ണിട്ട് മൂടുക. തുടർന്ന് വിക്കിന്റെ മുകളിൽ പച്ചക്കറിതൈ വളർത്തി തിരിനനയിൽ പൈപ്പിലെ വെള്ളം കയറുന്നത് അനുസരിച്ച് മാത്രം വെള്ളം നൽകുക.
Wick Irrigation is a method of irrigation recently introduced by the Water Resources Development and Utilization Center, Kozhikode. According to this method, fill the water in a pipe or bottle and place a clay-filled growbag / pot on top of it. Then place it in front of a wick, one part in the water and the rest in the middle of the grow bag / pan so that it falls to the ground.
ഇത്തരത്തിൽ വഴുതന ചെടിയെ അടിസ്ഥാനപ്പെടുത്തി നിർത്തി നടത്തിയ പരീക്ഷണത്തിൽ സാധാരണ ജലസേചന സംവിധാനത്തെ അപേക്ഷിച്ച് വഴുതനങ്ങ ചെടിയുടെ വളർച്ച തിരിനന സംവിധാനത്തിൽ വേഗത്തിൽ ആണെന്ന് കണ്ടെത്തി. സാധാരണ ജലസേചനത്തിനേക്കാൾ 30 ശതമാനം കുറവ് ജലം മാത്രം ഈ ഉപയോഗ രീതിയിൽ. ഉൽപാദനത്തിൽ 68 ശതമാനം വർധനവും കണ്ടെത്തി.
ദീർഘകാലാടിസ്ഥാനത്തിൽ തിരി നന സംവിധാനം ഉപയോഗപ്പെടുത്തിയാൽ ലാഭം ഇരട്ടിയാക്കാം.
Share your comments