റബർ കൃഷിയിൽ അത്ര എളുപ്പത്തിൽ വിജയിക്കാൻ ആർക്കും സാധിക്കില്ല. എന്നാൽ റബർ കൃഷിയിൽ നിന്ന് മികച്ച ആദായം ലഭ്യമാക്കാൻ ചില സൂത്രവാക്യങ്ങൾ കൃഷിയിടത്തിൽ എഴുതി ചേർക്കാം.
ലാഭം നേടുന്ന വഴികൾ
റബർ തൈ ആയിരിക്കുമ്പോൾ തന്നെ നിരവധി രോഗങ്ങൾ ഇതിനെ ആക്രമിക്കുന്നു. അതിൽ പ്രധാനമാണ് ഇല കരച്ചിലും കൂമ്പുചീയലും. ഇതിനെ പ്രതിരോധിക്കാൻ പ്രധാന ജീവാണുവളമായ സ്യൂഡോമൊണോസ് ഫലപ്രദമാണ്. ഇത് 50 ലിറ്റർ വെള്ളത്തിൽ കലക്കി കൂമ്പിൽ സ്പ്രേ ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: റബര്‍ തൈകള്‍ വേനല്‍ ചൂടില്‍ നിന്ന് സംരക്ഷിക്കാം
മൂന്നുമണി കഴിഞ്ഞ് ഏത് സമയത്തും ഈ രീതി അവലംബിക്കാം. കൂടാതെ ലാഭം നേടുവാൻ ഇടവിളകൃഷിയും മികച്ചതാണ്. റബറിന് ഇടവിള ഒരുക്കുവാൻ പതിമുഖം, കാപ്പി തുടങ്ങിയവ കൃഷി ചെയ്യാവുന്നതാണ് ഇവ രണ്ടും തണലിൽ മികച്ച രീതിയിൽ വളരുന്നവയാണ്. തണലിനെ നല്ല രീതിയിൽ അതിജീവിക്കുന്ന ഇനങ്ങൾ കാപ്പിയിൽ ധാരാളമുണ്ട്. റബർ തോട്ടത്തിന്റെ അതിരുകളിൽ മാത്രം ഇവ കൃഷിയിറക്കിയാലും ലാഭം ഉറപ്പിക്കാവുന്നതാണ്. കച്ചോലം,ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയും ഇടവിളകൃഷിക്ക് മികച്ചത് തന്നെയാണ്. കേരളത്തിൽ ഒരുപാട് കർഷകർ ഞാലിപ്പൂവൻ വാഴ റബ്ബർ കൃഷിക്ക് ഇടവിള എന്ന രീതിയിൽ ചെയ്യുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബറിന് ഇടവിള 'റോയീസ് കാപ്പി'
ചിലയിടങ്ങളിൽ മഞ്ഞളും കച്ചോലവും ഇടകലർത്തി കൃഷി ചെയ്യുന്നവരുമുണ്ട്. ഇടയകലം കൂട്ടി നട്ടിരിക്കുന്ന മഞ്ഞളിന് ഇടയിലാണ് കച്ചോലം നടുന്നത്. ഔഷധ സസ്യമായ ചെങ്ങഴിനീർ കിഴങ്ങ് കൃഷി ഒരുക്കുന്നതും ഉത്തമമാണ്. അതുപോലെതന്നെ വിപണിയിൽ ഏറെ ഡിമാൻഡുള്ള വെള്ളക്കൂവയും ഇടവിള എന്ന രീതിയിൽ കൃഷി ചെയ്യാം. ഇതുകൂടാതെ തുടക്കം മുതൽ മണ്ണിലെ മൂലകങ്ങളുടെ അളവ് കൃത്യമായി പരിശോധിച്ച് കൃത്യമായ രീതിയിൽ വളപ്രയോഗം നടത്തണം. റബർ കൃഷിയിൽ കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കണം. ഇതിനുവേണ്ടി കുഴി എടുക്കുമ്പോൾ തന്നെ രണ്ട് കിലോ കല്ലുപ്പ് വീതം ഓരോ കുഴിയിലും ഇട്ടു നൽകണം. ഇത് റബർ ആരോഗ്യത്തോടെ ഇരിക്കുവാൻ കാരണമാകും. ഇതിൻറെ തായ്‌വേര് വളരെ ആഴത്തിലേക്ക് പോവുകയും, ശക്തമായ കാറ്റിനെ അതിജീവിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ജല സംരക്ഷണത്തിന് വേണ്ടി നീർക്കുഴികൾ ഒരുക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: റബർ ടയറിൽ 100 കിലോ തക്കാളി വിളവെടുക്കാം - കർഷകൻറെ സൂത്രവാക്യങ്ങൾ അറിയാം
നീർക്കുഴികൾ ഒരുക്കുവാൻ ഉണങ്ങി നിൽക്കുന്ന പഴയ മരങ്ങളുടെ കുറ്റികൾ ഉപയോഗപ്രദമാക്കാം. ഇവ ഓരോന്നിന്റെയും മുകളിലായി ഒട്ടുപാൽ കത്തിച്ചു വയ്ക്കും. പുലരുമ്പോഴേക്കും കുറ്റി നിന്നിരുന്ന സ്ഥലത്ത് കുഴി മാത്രമായി തീരും. കാരണം തീ സാവധാനം നീറി താഴേക്ക് കത്തിയിറങ്ങിപ്പോയികൊള്ളും. ഇതുകൂടാതെ റബർ തോട്ടത്തിൽ റബറുകൾ വളവില്ലാതെ നിൽക്കുവാൻ നടീൽ സമയത്ത് ബഡ് കണ്ണ് പുറത്തേക്ക് തിരിഞ്ഞിരിക്കുന്ന വിധത്തിൽ നട്ടാൽ മതിയാകും. ഇത്തരം ചെറിയ കാര്യങ്ങൾ സസൂക്ഷ്മം ശ്രദ്ധിച്ചാൽ റബർ കൃഷിയിൽ വിജയം കൊണ്ടുവരാൻ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?
Share your comments