പ്ലാവ് കൃഷി ചെയ്യുന്ന ഒട്ടേറെപ്പേർ ക്കും അറിയുന്ന പ്ലാവ് ആണ് രുദ്രാക്ഷി. ആർട്ടോ കാർപ്സ് ഹൈറ്റെറോഫില്ലസ് എന്നാണ് പ്ലാവിന്റെ ശാസ്ത്രീയനാമം. ഈ പ്ലാവ് വംശത്തിന് ചക്ക വളരെ വലുതും മുള്ളുകൾ കൂർത്ത് രീതിയിലുമാണ്. ഇതിൻറെ വകഭേദമായ ഒരു പ്ലാവ് ആണ് രുദ്രാക്ഷി. ധാരാളം ചക്ക ഉണ്ടാകുന്ന പ്ലാവിനമാണിത്.

വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കും, വീട്ടുവളപ്പിൽ ഒട്ടു പ്ലാവുകൾ വച്ചുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും, ഒട്ടു പ്ലാവുകൾ ഉൽപ്പാദിപ്പിക്കുന്ന വർക്കും രുദ്രാക്ഷിയിൽ ഒട്ടിച്ച പ്ലാവുകൾ ഗുണം ചെയ്യും. കേരളത്തിൽ പണ്ട് രുദ്രാക്ഷ ഇനത്തിൽപ്പെട്ട പ്ലാവുകൾ സുലഭമായിരുന്നു.
എന്നാൽ ഇന്ന് ഇത് ചില നഴ്സറി കടകളിൽ മാത്രമാണ് ലഭ്യമാകുന്നത്. ഇതിൻറെ നാടൻ ഇനങ്ങൾ ഒട്ടിക്കാൻ സാധിച്ചാൽ അതാണ് ചക്കകൾ കൂടുതൽ ഉണ്ടാകുവാൻ ഏറെ നല്ലത്. ഇതിൻറെ ഹൈബ്രിഡ് പ്ലാവിന് കേരളത്തിലെ കാലാവസ്ഥ അനുയോജ്യം ആയിട്ടല്ല കാണുന്നത്.
ഒട്ടു പ്ലാവുകൾ എപ്പോഴും നല്ല നീർവാർച്ചയുള്ള സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്ത് വേണം നട്ടുപിടിപ്പിക്കാൻ. വേരുപടലവും ഇല ചാർത്തും തുല്യഅളവിൽ ആയാൽ നന്നായി പ്ലാവ് കായ്ക്കും. ഒട്ടു പ്ലാവ് നടുമ്പോൾ നല്ല ആഴത്തിലുള്ള കുഴിയിൽ എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒട്ടിച്ച ഭാഗം മണ്ണിനെ മുകളിൽ ആയിരിക്കണം എപ്പോഴും. തൈ അഞ്ചുമീറ്റർ വളർന്നു കഴിഞ്ഞാൽ തായ് തണ്ട് മുറിച്ച് പാർശ്വഫലങ്ങൾ വളർത്തിയെടുത്താൽ ചക്കകൾ പറിക്കുവാൻ എളുപ്പമാകും.
ഇടയ്ക്ക് കൊമ്പുകോതൽ നടത്തുന്നത് നല്ലതാണ്. മഴക്കാലത്തിന് മുൻപ് തന്നെ ആരോഗ്യകരമല്ലാത്ത ചെറിയ കൊമ്പുകൾ മുറിച്ചു മാറ്റാവുന്നതാണ്. എപ്പോഴും നല്ല ഗുണമേന്മയുള്ള തൈകൾ തരുന്ന നഴ്സറികളിൽ നിന്നും മാത്രം ഒട്ടു പ്ലാവുകൾ വാങ്ങുവാൻ ശ്രദ്ധിക്കുക. രുദ്രാക്ഷി പോലുള്ള നാടൻ ഇനങ്ങൾ ഒട്ടിക്കാൻ തെരഞ്ഞെടുക്കുക.
Share your comments