നമ്മൾ നമ്മളുടെ എല്ലാവരുടെയും വീട്ടിൽ ഒരു പപ്പായ മരം എങ്കിലും ഉണ്ടാവും. പക്ഷേ ഈ പപ്പായ മരത്തിൽനിന്ന് പപ്പായ പറിക്കുവാൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. എന്നാൽ ഈ മരത്തെ ഒരു കുറ്റിച്ചെടിയായി നമ്മുടെ ഗ്രോബാഗിൽ വളർത്തിയാലോ. കയ്യെത്തും ദൂരത്തു നിന്ന് പപ്പായ എല്ലാം പറിച്ചെടുക്കാൻ ഈയൊരു വിദ്യ മാത്രം പ്രയോഗിച്ചാൽ മതി.
We all have at least one papaya tree in our house. But it is very difficult to pluck papaya from this papaya tree. But what if we grow this tree as a shrub in our grobag? All you have to do is apply this technique to pluck all the papaya from within reach
പപ്പായ എയർ ലയറിംഗ് അറിഞ്ഞിരിക്കാം
ആദ്യം കുറ്റിയായി നിങ്ങൾ വളർത്താൻ ഉദ്ദേശിക്കുന്ന മരം തെരഞ്ഞെടുക്കുക. അതിനുശേഷം പൂവുണ്ടാകുന്ന ഭാഗം തെരഞ്ഞെടുത്ത് അതിന്റെ മൃദുലമായ ഭാഗം സ്പോട്ട് ചെയ്യുക. ഇവിടെ നല്ല ആഴമുള്ള കത്തികൊണ്ട് ചരിച്ചു മുറിക്കുക. മരം മുറിഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ഒരു ചെറിയ മരക്കഷ്ണം ഈ മുറിവിലേക്ക് കടത്തി ഇതിൻറെ ആഴം വിപുലപ്പെടുത്താം.
അതിനുശേഷം ചകിരിച്ചോറും ചാണകപ്പൊടിയും സമമായെടുത്ത് വെള്ളം ചേർത്ത് പൊടി പൊടി പോലെ മിക്സ് ചെയ്ത് എടുക്കുക. മിശ്രിതം തയ്യാറാക്കിയതിനുശേഷം നിങ്ങൾ കടയിൽ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് പേപ്പർ പകുതിയായി കീറുക. അതിനുശേഷം ഈ മുറിവ് വരുത്തിയ ഭാഗത്തിന്റെ താഴെ ഒരു നൂൽ ഉപയോഗിച്ച് ഈ പ്ലാസ്റ്റിക് കവർ കെട്ടുക.
അതിനുശേഷം തയ്യാറാക്കിയ ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്തു തയ്യാറാക്കിയ മിശ്രിതം ഈ പ്ലാസ്റ്റിക് കവറിൽ ഇട്ടു ദ്വാരം മുഴുവനായി മൂടത്തക്ക വിധം മിശ്രിതം ഇട്ട് അല്പം മുകളിലേക്ക് ആയി ഉയർത്തി കെട്ടണം. രണ്ടുമാസത്തിനുള്ളിൽ പുതിയ വേരുകൾ പ്രത്യക്ഷപ്പെടുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഇത് നനച്ചു കൊടുക്കേണ്ട കാര്യമൊന്നുമില്ല.
അതിനുശേഷം വേരു വന്ന പോർട്ടിങ് മിശ്രിതത്തിന്റെ താഴെയുള്ള ഭാഗങ്ങൾ നീക്കം ചെയ്യണം. അതിനുശേഷം ഈ പ്ലാസ്റ്റിക് കവറുകൾ നീക്കം ചെയ്തു വേരുപിടിച്ച ഈ മിശ്രിതം ഉൾപ്പെട്ടയുള്ള കുറ്റിച്ചെടി ഗ്രോബാഗിലേക്ക് മാറ്റുക. ചാണക പൊടി, മണ്ണ്,മണൽ തുടങ്ങിയവ ചേർത്ത് വേണം ഗ്രോബാഗ് പോട്ടിംഗ് മിശ്രിതം തയ്യാറാക്കുവാൻ. വേര് നന്നായി പിടിക്കുവാൻ വേണ്ടി തണലുള്ള ഭാഗത്തേക്ക് ഗ്രോബാഗ് വെക്കുവാൻ മറക്കരുത്. നേരിട്ട് മണ്ണിലേക്ക് ഈ ചെടി നടുന്നത് വഴി പെട്ടെന്ന് നാശം സംഭവിക്കും.
വേര് പിടിച്ചതിനു ശേഷം മാത്രമേ മണ്ണിലേക്ക് നടാവൂ. ഗ്രോബാഗിൽ കുറ്റിച്ചെടിയായി വളർത്താൻ ഉദ്ദേശിക്കുന്നത് കൊണ്ട് നടന്ന സമയത്ത് തന്നെ അതിൻറെ മുകളിൽ ഉള്ള വലിയ ഇലകളെല്ലാം നീക്കം ചെയ്യണം. എന്നാലേ ഇതൊരു കുറ്റിച്ചെടിയായി വളരുകയും പൂവ് നന്നായി ഇടുകയും ചെയ്യുകയുള്ളൂ. നടുവാൻ വലിയ ഗ്രോബാഗ് മാത്രം തിരഞ്ഞെടുക്കുക.
Share your comments