സുതാര്യമായ അല്ലെങ്കിൽ ഭാഗികമായ സുതാര്യമായ വസ്തുക്കളാൽ പൊതിഞ്ഞ സംരക്ഷിത ഘടനയിൽ വിളകൾ വളർത്തുന്ന സവിശേഷമായ കാർഷിക രീതിയാണ് ഗ്രീൻഹൗസ് കൃഷിരീതി. അനുകൂലമായ വളർച്ചാ സാഹചര്യങ്ങൾ പ്രദാനം ചെയ്യുക, പ്രതികൂല കാലാവസ്ഥയിൽ നിന്നും വിവിധ കീടങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കുക എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇത്തരത്തിലൂള്ള കൃഷി രീതിയിലൂടെ സാധാരണ കൃഷിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടിയോളം അധികം വിളവ് ഉണ്ടാകും.നാഷണൽ ഹോർട്ടികൾച്ചർ ബോർഡാണ് സബ്‍സിഡികൾ നൽകുന്നത്. ഒരു ഗുണഭോക്താവിന് പരമാവധി പരിധി 50 ലക്ഷം വരെ സബ്സിഡി ലഭിക്കും. പദ്ധതി അനുസരിച്ച് പദ്ധതി ചെലവിൻെറ 50 ശതമാനം മുതൽ 75 ശതമാനം വരെ തുക ലഭിക്കും.
ചെറിയ മുതല്‍മുടക്കിൽ നല്ല വരുമാനം നേടാൻ സഹായിക്കുന്ന കൃഷിരീതി: മൈക്രോഗ്രീന്‍സ്
കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ വിളവെടുക്കാൻ ഈ കൃഷിരീതിയിലൂടെ സാധിക്കും. പോളി ഹൗസുകള്‍ എന്നും ഇവ അറിയപ്പെടുന്നു. ചൂട്, മഴ, തണുപ്പ്, വെയില്‍ എന്നിവയില്‍ നിന്നൊക്കെ ചെടിയെ സംരക്ഷ് വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് ഗ്രീന്‍ ഹൗസ് ഫാമിംഗിലൂടെ. ഗ്രീൻ ഹൗസ് ഫാമിങ് പ്രോത്സാഹിപ്പിക്കാൻ സർക്കാർ സബ്‌സിഡിയും ബാങ്ക് ലോണും ഉൾപ്പെടെ ഇപ്പോൾ ലഭ്യമാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവര്‍ക്ക് 50 ശതമാനം മുതൽ 75 ശതമാനം വരെ സബ്സിഡി ലഭിക്കും. കൂടുതൽ സ്ഥലത്തും ഗ്രീൻ ഹൗസ് ഫാമിങ് വികസിപ്പിച്ച് വരുമാനം നേടാം.
സബ്‍സിഡിയെ കുറിച്ച്
400 ചതുരശ്ര മീറ്റര്‍ മുതല്‍ ഒരു ഏക്കര്‍ വരെ സ്ഥാലത്ത് ഗ്രീൻഹൗസ് ഫാമിങ് നടത്താൻ ഉദ്ദേശിക്കുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കും. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും രാഷ്ട്രീയ കൃഷി വികാസ് യോജനയുടെയും പദ്ധതികള്‍ പ്രകാരമാണ് ഹൈടെക് കൃഷിക്ക് സബ്‌സിഡി നല്‍കുന്നത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് സബ്‍സിഡി ലഭ്യമാക്കുന്നത്. പുഷ്പകൃഷിക്കും പച്ചക്കറികൃഷിക്കും സബ്‌സിഡി ലഭിക്കും.സംസ്ഥാന ഗവണ്‍മെൻറിൻെറ വെജിറ്റബിള്‍ ഡെവലപ്‌മെൻറ് സ്‌കീം പ്രകാരം പച്ചക്കറിക്ക് മാത്രമായും സബ്‍സിഡി ലഭ്യമാണ്. നാഷണല്‍ മിഷന്‍ ഓണ്‍ മൈക്രോ ഇറിഗേഷൻ പദ്ധതി പ്രകാരം 90 ശതമാനം വരെ സബ്സിഡി ലഭിക്കും. 10 സെൻറ് വരെയുള്ള പോളിഹൗസുകള്‍ക്ക് 75 ശതമാനം സബ്‌സിഡി ലഭിക്കും. കര്‍ഷകന് മുടക്കേണ്ടി വരുന്നത് 25 ശതമാനം തുക മാത്രമാണ്. ആവശ്യമെങ്കില്‍ ഇത് ബാങ്ക് വായ്പയായി ലഭിക്കും.
വരുമാനം
സാധാരണ കൃഷിയില്‍ 2.5 ഏക്കറില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഗ്രീന്‍ ഹൗസിലെ 25 സെൻറില്‍ നിന്ന് ലഭിക്കും എന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ശരിയായ പരിശീലനം ലഭിച്ചവരുടെ കീഴിൽ വാണിജ്യാടിസ്ഥാനത്തിൽ തന്നെ കൃഷിയാരംഭിക്കാം . ഇപ്പോൾ വിവിധ ബാങ്കുകളും ഗ്രീൻഹൗസ് ഫാമിങ്ങിന് ലോൺ നൽകുന്നുണ്ട്. പക്ഷേ വായ്പ അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടേക്കാം. മോറട്ടോറിയത്തോടെ മൂന്ന് വര്‍ഷം മുതൽ ഏഴ് വര്‍ഷം വരെയുള്ള കാലാവധിയിൽ സെൻട്രൽ ബാങ്ക് ലോൺ നൽകുന്നുണ്ട്. സ്വയം സഹായ സംഘങ്ങൾക്കും പദ്ധതിക്ക് കീഴിൽ വായ്പ ലഭിക്കും. എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളിലും പ്രത്യേക ലോൺ ലഭ്യമാണ്.
Share your comments