ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചർ അസിസ്റ്റന്റ്
കൃഷിഭവൻ
ആനക്കര
Mob:9745632828
വിപണിയിൽ ലഭ്യമായ കറിവേപ്പിലകൾ മാരക വിഷം തളിച്ചതാണന്ന് നമ്മുക്കറിയാം!
അതു കൊണ്ട് തന്നെ ആകെയുള്ള വിട്ടുമുറ്റത്തോ, തൊടിയിലോ, അടുക്കളത്തോട്ടത്തിലോ ഒരു കറിവേപ്പിൻ തൈ വെച്ച് പിടിപ്പിക്കുവാൻ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട്.
എത്ര തന്നെ ശ്രമിച്ചിട്ടും തൈ വളരാതെ, മുരടിച്ച് തന്നെ നിൽക്കുന്നു. അതോടെ പാതിവഴിയിൽ ശ്രമം ഉപേക്ഷിക്കുന്നു,
എന്നാൽ ചില വീടുകളിലും സ്ഥലങ്ങളിലുമൊക്കെ കറിവേപ്പ് നന്നായ് തന്നെ വളർന്ന് നിൽക്കുന്നുണ്ട്.
ഇത് കണ്ട്, വീണ്ടും തൈ വളർത്താൻ ശ്രമിക്കുമ്പോൾ കാര്യങ്ങൾ പഴയപടി തന്നെ.
എന്ത് കൊണ്ടാണ് കറിവേപ്പിൻ തൈ വളരാതെ മുരടിച്ച് നിൽക്കുന്നത്? Why curry leaves growth is stunted
ആദ്യം ശ്രദ്ധിക്കേണ്ടത് വളർത്താനെടുക്കുന്ന കറിവേപ്പിൻ തൈ യുടെ തിരഞ്ഞെടുപ്പ് തന്നെയാണ്.
കിട്ടുന്ന ഏതെങ്കിലും ഒരു തൈ, എങ്ങിനെയെങ്കിലും വെച്ച് പിടിപ്പിച്ച് വെറുതെ സമയം കളയാതെ. ആയതിന്റെ ഗുണനിലവാരവും കൂടി ഉറപ്പ് വരുത്തിയാണ് തിരഞ്ഞെടുക്കേണ്ടത്. Selection of quality seedlings is must
രണ്ട് രീതിയിലാണ് പൊതുവെ കറിവേപ്പിൻ തൈ ഉണ്ടാകുന്നത്. വേരിൽ നിന്നും, കുരുവിൽ നിന്നും. ഇതിൽ വേരിൽ നിന്നും പൊട്ടി മുളച്ച് വരുന്ന കറിവേപ്പിൻ തൈകൾ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം.
മണ്ണിൽ അധികം താഴാതെ ഉപരിതലത്തിൽ സമാന്തരമായ് പോകുന്ന വേരിൽ നിന്നാണ് കറിവേപ്പ് അധികവും പൊട്ടി മുളച്ച് വരുന്നത്.
ഇത്തരത്തിലുണ്ടാകുന്ന തൈകളുടെ വേരുകളിൽ ഭൂരിഭാഗവും മാതൃഗുണത്തോടെ തന്നെ അതേ രീതിയിൽ മണ്ണിനടിയിലേക്ക് പോകാതെ, ഉപരിതല മണ്ണിനടിയിൽ തന്നെ സമാന്തരമായ് വളരുന്നതിനാൽ വളർച്ച മുരടിച്ച് നിൽക്കുകയാണ് പതിവ്. ഇവക്ക് പൊതുവെ നാരായവേരും കാണപ്പെടുകയില്ല.
അതു കൊണ്ട് തന്നെ വിത്തിൽ നിന്നും മുളപ്പിച്ചെടുത്ത തൈകളാണ് വളർത്തുവാൻ ഏറ്റവും ഉത്തമം. Seedlings of curry leaves developed from seeds are best for cultivation
ഇതിന് നാരായവേരുള്ളതിനാൽ മണ്ണിനടിയിലേക്ക് കൃത്യമായ് വളരുകയും ചെയ്യും. മണ്ണിനടിയിലേക്കും മറ്റും നന്നായ് വേരുകൾ ആഴ്ന്നിറങ്ങി പടർന്ന് സഞ്ചരിച്ചാൽ മാത്രമേ ചെടിയും കരുത്തോടെ വളരു.
കറിവേപ്പ് ഈർപ്പം ആവശ്യപ്പെടുന്ന സസ്യമാണങ്കിലും, നന്നായ് വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.
വെള്ളം കെട്ടിനിന്നാൽ കറിവേപ്പിന്റെ വേര് അഴുകി നശിക്കുവാൻ കാരണമാകും. കറിവേപ്പ് വളരാതെ നിൽക്കുന്നതിന്റെ മറ്റൊരു കാരണവും ഇതാണ്.
ചിലർ കറിവേപ്പ് നട്ട് പിറ്റെ ദിവസം തൊട്ടെ, താനും ഒരു കറിവേപ്പിന് ഉടമയായെന്ന സ്വല്പം അഹങ്കാരത്തോടെ തന്നെ അലക്ഷ്യമായ് ഇല നുള്ളാനും തുടങ്ങുന്ന ശീലമുണ്ട്.ഇത് ഒഴിവാക്കണം. Avoid plucking of curry leaves frequently.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ലാഭകരമായ ഒരു ബിസിനസ് വേണോ ?വീടുകളിൽ ചെറു തേനീച്ച വളർത്തൂ.
Share your comments