<
  1. Farm Tips

മികച്ച വിളവിന് ടിഷ്യുകൾച്ചർ വാഴതൈകൾ തെരഞ്ഞെടുക്കുന്ന രീതിയും, വളപ്രയോഗ രീതികളും

മികച്ച വിളവ് തരുന്നതും, കീട രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ വാഴയുടെ കോശ സമൂഹമോ, മുറിച്ചെടുത്ത ഭാഗങ്ങളോ യോജിച്ച മാധ്യമത്തിൽ വളർത്തിയെടുക്കുന്നത് ടിഷ്യുകൾച്ചർ വാഴ തൈ.

Priyanka Menon
ടിഷ്യുകൾച്ചർ വാഴതൈകൾ
ടിഷ്യുകൾച്ചർ വാഴതൈകൾ

മികച്ച വിളവ് തരുന്നതും, കീട രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ വാഴയുടെ കോശ സമൂഹമോ, മുറിച്ചെടുത്ത ഭാഗങ്ങളോ യോജിച്ച മാധ്യമത്തിൽ വളർത്തിയെടുക്കുന്നത് ടിഷ്യുകൾച്ചർ വാഴ തൈ. തള്ള വാഴയുടെ മേന്മകൾ എല്ലാം ഇതിൽ ഉൾക്കൊണ്ടിരിക്കും. മുകളിൽ പറഞ്ഞ പോലെ രോഗ-കീട സാധ്യതയും കുറയും.

വളർച്ച ഏകദേശം ഒരുപോലെ ആയതിനാൽ ഒരേസമയം വിളവെടുക്കാം എന്നതും മറ്റൊരു പ്രത്യേകതയാണ്. വാഴ കൃഷിയിൽ മികച്ചലാഭം ഉണ്ടാക്കുവാൻ ശാസ്ത്രീയമായി ഉത്പാദിപ്പിച്ച ടിഷ്യുകൾച്ചർ തൈകൾ ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. ടിഷു കൾച്ചർ വാഴകൾ ഏകദേശം 10 മാസം കൊണ്ട് വിളവെടുക്കാവുന്നതാണ്.

എന്നാൽ കൂടുതൽ ആദായം നേടിത്തരുവാൻ നല്ല രീതിയിലുള്ള പരിചരണമുറകൾ അവലംബിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൃഷി ആരംഭിക്കുമ്പോൾ നല്ല വിളവ് തരുന്ന മാതൃ വൃക്ഷങ്ങളുടെ ചുവട്ടിൽ നിന്ന് കരുത്തുള്ളതും കീടരോഗബാധ ഇല്ലാത്തതുമായത് തെരഞ്ഞെടുത്തു നടുകയാണ് നല്ലത്. എന്നാൽ പലപ്പോഴും ഇത്തരം തൈകൾ ലഭ്യമാകാൻ പ്രയാസമായതിനാൽ ടിഷ്യുകൾച്ചർ തൈകൾ പലരും ഉപയോഗപ്പെടുത്തുന്നു. ടിഷ്യുകൾച്ചർ തൈകൾ വാങ്ങുമ്പോൾ മികച്ച സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. വഴിയരികിൽ കാണപ്പെടുന്ന ടിഷ്യുകൾച്ചർ തൈകൾ എത്രത്തോളം ഗുണമേന്മയുള്ളതാണെന്ന് പറയാൻ സാധിക്കില്ല.

Tissue culture banana seedlings are grown in a medium suitable for the cell community or cut parts of the banana which gives good yield and resistance to pests and diseases.

നടീൽ രീതി

തൈകൾ തമ്മിൽ രണ്ടു മീറ്റർ അകലം കിട്ടത്തക്കവിധം 50*50*50 സെൻറീമീറ്റർ വലുപ്പത്തിൽ എടുത്ത കുഴിയിൽ 15 മുതൽ 20 കിലോ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് ചേർത്തു തൈ നടാവുന്നതാണ്. വളം ചേർക്കുന്നതിന് രണ്ടാഴ്ച മുൻപ് 500 ഗ്രാം വീതം കുമ്മായം ഇട്ടു നൽകിയാൽ മണ്ണിൻറെ ഗുണനിലവാരം മെച്ചപ്പെടുന്നു. ഇത് രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വേനൽക്കാലത്ത് നല്ല രീതിയിൽ നനച്ചു കൊടുക്കുവാൻ മറക്കരുത്.

തൈ നട്ട് ഏകദേശം ഒരുമാസം കഴിയുമ്പോൾ 140 ഗ്രാം യൂറിയ, 570 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 170 ഗ്രാം പൊട്ടാഷും തുടങ്ങിയവ ചേർത്ത് നൽകാം. അതിനുശേഷം 4, 5, 6 മാസങ്ങളിൽ യൂറിയ 140 ഗ്രാം പൊട്ടാഷ് 170 ഗ്രാം കലർത്തി ചെടിച്ചുവട്ടിൽ നിന്നും 30 മീറ്റർ അകലത്തിൽ ഇട്ട് ഇളക്കി യോജിപ്പിച്ച് നൽകേണ്ടതാണ്.

English Summary: Tissue culture for best yield Seedling selection and fertilizer application methods

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds