കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ജീവാണുവളം ആണ് ട്രൈക്കോഡർമ. സസ്യരോഗ നിയന്ത്രണത്തിന് വേണ്ടി വ്യാപകമായി ഇന്ന് കർഷകർ ഈ ജൈവ കുമിൾനാശിനിയെ ആശ്രയിക്കുന്നു. മണ്ണിൽ വളരെ വേഗം പ്രവർത്തിക്കുന്ന ഈ മിത്ര കുമിൾ സസ്യ രോഗങ്ങൾക്ക് കാരണമായ ഫൈറ്റോഫ്, തോറ, പിത്തിയം, ഫ്യൂസേറിയം മുതലായ കുമിളകൾ നശിപ്പിക്കുകയും, മണ്ണ് ജൈവസമ്പുഷ്ടമായ ആക്കുകയും ചെയ്യുന്നു.
ജൈവവസ്തുക്കളുടെ അഴുകൽ പ്രക്രിയ വേഗത്തിലാക്കുന്നതോടൊപ്പം ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും ട്രൈക്കോഡർമ എന്ന ജീവാണുവളം വഴി സാധ്യമാകുന്നു. വിത്തുകളിൽ പുരട്ടിയും മണ്ണിൽ ചേർത്തു ട്രൈക്കോഡർമ ഉപയോഗപ്രദം ആക്കാം. എന്നാൽ ട്രൈക്കോഡർമ ഉപയോഗിക്കുമ്പോൾ രാസ -,കുമിൾനാശിനികൾ, കളനാശിനികൾ എന്നിവയോടൊപ്പം ചേർത്ത് ഉപയോഗിക്കരുത്.
ഇങ്ങനെ ചെയ്താൽ ഗുണത്തെക്കാളേറെ മണ്ണിന് അത് ദോഷമായി ഭവിക്കും. ചാരം കലർത്തിയും ഉപയോഗിക്കരുത്. ട്രൈക്കോഡർമ വെള്ളം ചേർത്ത് ഉപയോഗിച്ചാലും ശ്രദ്ധിക്കേണ്ട കാര്യം അത് കുഴമ്പുരൂപത്തിൽ ആകരുത്. ഇങ്ങനെ ചെയ്യുന്നത് വഴി വായു സഞ്ചാരം ഉള്ളിൽ എത്താതെ വരും. പച്ചക്കറി ഇനങ്ങളിൽ കാണുന്ന വാട്ടരോഗം, അഴുകൽ, വേരുചീയൽ തുടങ്ങി നിരവധി രോഗങ്ങൾക്ക് ട്രൈക്കോഡർമ ഉപയോഗപ്രദമാണ്. ട്രൈക്കോഡർമ ഉത്പാദിപ്പിക്കുന്ന ട്രൈക്കോഡർമിൻ, വിസറിൻ തുടങ്ങിയ ആൻറിബയോട്ടിക്കുകൾ സസ്യ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കാൻ പ്രാപ്തമാണ്.
ട്രൈക്കോഡെർമ ഉപയോഗരീതി
ആദ്യം തണലുള്ള സ്ഥലം തിരഞ്ഞെടുക്കണം. അതിനുശേഷം ഒരു കിലോ ട്രൈക്കോഡർമ, 90 കിലോ ചാണകപ്പൊടിയും, 10 കിലോ വേപ്പിൻപിണ്ണാക്കുമായി ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. അതിനുശേഷം ഇതിലേക്ക് അൽപം വെള്ളം ചേർത്ത് ഇളക്കുക. ശേഷം ഈ മിശ്രിതം കൂനകൂട്ടി നനഞ്ഞ ചാക്ക് കൊണ്ട് മൂടി ഇടുക.
Trichoderma is the most common bacterium in Kerala. Farmers today rely heavily on this organic fungicide for plant disease control. This allied fungus, which acts very quickly on the soil, destroys phytophthora, torah, bile and fusarium bubbles that cause plant diseases and makes the soil bio-rich.
മൂന്ന് ദിവസത്തിന് ശേഷം അൽപം വെള്ളം ചേർത്ത് ഇളക്കി കൂന കൂട്ടുക. നനഞ്ഞ ചാക്ക് കൊണ്ട് മൂടുക വഴി മിശ്രിതത്തിന്റെ ഈർപ്പം നിലനിർത്തുകയും പ്രകാശം നിയന്ത്രിക്കുകയും ചെയ്യുന്നു. ഒന്നര ആഴ്ച ഈ മിശ്രിതം സൂക്ഷിക്കുകയും ഈർപ്പം പരിശോധിക്കുകയും ഇടയ്ക്ക് ഇളക്കി കൊടുക്കുകയും ചെയ്യണം. സാധാരണഗതിയിൽ 12 ദിവസത്തിനുള്ളിൽ ഈ മിശ്രിതത്തിൽ പച്ചനിറത്തിൽ ട്രൈക്കോഡർമ വളർന്നു കഴിഞ്ഞിരിക്കും.
ഈ മിശ്രിതം ഇനി പച്ചക്കറി ചെടികളുടെ താഴെ ഇട്ടു നൽകാം. ഇഞ്ചിലും മഞ്ഞളിലും കാണപ്പെടുന്ന ചീയൽ, കുരുമുളകിൻറെ ദ്രുതവാട്ടം, വാഴയുടെ അഴുകൽ, തെങ്ങിൽ കാണപ്പെടുന്ന ചെന്നിരൊലിപ്പ് തുടങ്ങിയവ പ്രതിരോധിക്കാനും ട്രൈക്കോഡർമ ഫലപ്രദമാണ്.
Share your comments