പച്ചമുളകില്ലാതെ കറിവയ്ക്കുന്നത് കുറവാണ്. ആ കറിക്കൊരു പ്ര്യത്യേക രുചിയുമുണ്ട്.അതുകൊണ്ടുതന്നെ മിക്കവാറും ഇപ്പോൾ വീട്ടിൽ പിടിപ്പിക്കക സ്വാഭ്വികം . എന്നാൽ വീട്ടിൽ മുളകുകൃഷി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രശ്നമാണ് ഇലകൾ മുരടിക്കുക, ചെടിയുടെ വളർച്ച നിലയ്ക്കുക, ഉണ്ടാകുന്ന മുളകുകൾ വികൃതമാകുക,പെട്ടെന്ന് ഒരു കാരണവുമില്ലാതെ മുളക് ചെടി വാടിപ്പോവുക തുടങ്ങിയവ. ഇതുകൊണ്ടു മാത്രം മുളകുവളർത്തുന്നത് നിർത്തുന്നവരും ധാരാളം. ഇലപ്പേൻ, വെള്ളീച്ച, മുഞ്ഞ, മണ്ഡരി തുടങ്ങിയ പ്രാണികളാണ് മുളകിന്റെ ഇലകൾ ചുരുളാനും മുരടിക്കാനും കാരണം. കൂടാതെ വൈറസ്ബാധയും ഇതിനിടയാക്കും. ഷെയർ ചെയ്തു കിട്ടിയ കുറച്ചു നിയന്ത്രണ മാർഗങ്ങൾ പറയാം.
നിയന്ത്രണ മാർഗങ്ങൾ
1. വെർട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവിട്ട് ഇലയുടെ അടിഭാഗത്തായി തളിക്കുക.Mix 20 g of Verticillium in one liter of water and spray on the base of the leaf every two weeks.
2. രണ്ടു ശതമാനം വേപ്പെണ്ണ എമൽഷൻ ആഴ്ചയിലൊരിക്കൽ തളിക്കുക.
Spray 2% neem oil emulsion once a week
3. നിംബിസിഡിൻ 2.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.
Mix 2.5 ml of Nimbicidin in one liter of water and spray.
4. കിരിയാത്ത് ഇടിച്ചുപിഴിഞ്ഞ നീര് സോപ്പുവെള്ളം ചേർത്ത് സ്പ്രേ ചെയ്യുക. അല്ലെങ്കിൽ ഗോമൂത്രം നാലിരട്ടി വെള്ളത്തിൽ നേർപ്പിച്ചു അതിൽ കാന്താരിമുളക്സത്തും സോപ്പുവെള്ളവും ചേർത്ത് തളിക്കണം.
5. ഒരു ലിറ്റർ പുളിച്ചമോരും ഒരു ലിറ്റർ സോപ്പുവെള്ളവും (അഞ്ചു ഗ്രാം സോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത്) ചേർത്ത് ചെടിയിൽ തളിക്കുന്നത് ഫലവത്താണെന്നു കൃഷിയിടനിരീക്ഷണങ്ങൾ തെളിയിക്കുന്നു.
6.CNS സൊല്യൂഷൻ 6 ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക
ഓർക്കുക വീട്ടുകൃഷിയിൽ എപ്പോഴും ജൈവനിയന്ത്രണവിധികൾ തന്നെയാണ് ഉത്തമം.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പയർ കൃഷിയും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും.
#FTB#farmer#agro#agriculture#Krishijagran
Share your comments