സീറോ ബഡ്ജറ്റ് കൃഷി രീതിയിൽ കർഷകർ ഏറ്റവും കൂടുതൽ അവലംബിക്കുന്ന കീടനിയന്ത്രണ മാർഗങ്ങൾ ആയ ആഗ്നേയ അസ്ത്രവും നീമാസ്ത്രവും നിർമ്മിക്കുന്ന രീതി പരിചയപ്പെടാം.
ആഗ്നേയാസ്ത്രം
ചെലവുരഹിത കൃഷി സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന ഒരു മിശ്രിതമാണ് ആഗ്നേയാസ്ത്രം. കായ്തുരപ്പൻ, തണ്ടുതുരപ്പൻ, ഇലചുരുട്ടി കീടങ്ങൾക്കെതിരെ തളിയിക്കാവുന്ന ഈ മിശ്രിതം കൃഷിയിടത്തിൽ വളരെ ഫലപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ : പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനായി "V-TRAP"
ഒരു പാത്രത്തിൽ 10 ലിറ്റർ ഗോമൂത്രം എടുത്ത് അതിൽ ഒരു കിലോഗ്രാംപുകയില ചേർക്കുക. 500 ഗ്രാം വീതം വെളുത്തുള്ളിയും പച്ചമുളകും ചതച്ച് ചേർക്കുക. അതിലേക്ക് അഞ്ച് കിലോഗ്രാം വേപ്പില സത്ത് ചേർക്കുക. ഈ മിശ്രിതം അഞ്ച് പ്രാവശ്യം തുടർച്ചയായി തിളപ്പിയ്ക്കുക.
ബന്ധപ്പെട്ട വാർത്തകൾ : കീടങ്ങളെ ഇല്ലാതാക്കാൻ നീമാസ്ത്രം പ്രയോഗിക്കാം
24 മണിക്കൂർ കൊണ്ട് ഇത് പുളിക്കും. അതിനുശേഷം ഇത് തുണിയിൽ അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
Zero Budget Farming is one of the most widely used pest control methods by farmers.
നീമാസ്ത്രം
മീലി മുട്ടയ്ക്ക് എതിരെ ഉപയോഗിക്കാവുന്ന കീടനിയന്ത്രണ മാർഗങ്ങൾ പ്രധാനമാണ് നീമാസ്ത്രം. നൂറ് ലിറ്റർ വെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് 5 കിലോഗ്രാം നാടൻ പശുവിന്റെ ചാണകവും മൂത്രവും ചേർക്കുക.
തുടർന്ന് അഞ്ച് കിലോഗ്രാം വേപ്പില ചതച്ചിടുക. 24 മണിക്കൂർ വച്ചാൽ ഈ ദ്രാവകം പുളിയ്ക്കും. ദിവസം രണ്ടു നേരം വെച്ച് ഇത് ഇളക്കിക്കൊടുക്കണം. അതിനുശേഷം ഇത് തുണിയിൽ അരിച്ചെടുത്ത് ഇലകളിൽ തളിച്ച് ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ : ജൈവകൃഷിയിൽ നീമാസ്ത്ര: ഫലപ്രദമായ കീടനാശിനി ഉണ്ടാക്കുന്നതെങ്ങനെ എന്നറിയാം
Share your comments