<
  1. Farm Tips

വീട്ടിൽ ഉണ്ടാക്കുന്ന കമ്പോസ്റ്റു ഇട്ടാൽ ചെടികൾ തഴച്ചു വളരും.

ആദ്യം തന്നെ ബക്കറ്റിനുള്ളിലേക്ക് കുറച്ച് പേപ്പർ ഇടാം. അധികമായി ജലാംശം തടയാനാണ് പേപ്പർ അല്ലങ്കിൽ ചകിരിച്ചോർ. പിന്നെ നമുക്ക് രണ്ടാമതായി പച്ചക്കറി വേസ്റ്റ് , പഴത്തിന്റെവേസ്റ്റ്, മുട്ടത്തോട്, തേയില ചണ്ടി ഒക്കെ ചേർത്ത് കൊടുക്കാം ഇനി എടുത്തുവച്ചിരിക്കുന്ന കരിയില കൂടിഇട്ടു കൊടുക്കാം.Then secondly we can add vegetable waste, fruit waste tea chunty, egg yolk, etc. and now add the extra charcoal.

K B Bainda
kitchen garden
kitchen garden

അടുക്കള മാലിന്യങ്ങൾ, പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും ഇനി വലിച്ചെറിയേണ്ട. അവ നമുക്ക് അടുക്കള തോട്ടത്തിലെക്കു നല്ല ജൈവ വളമാക്കാം.
ഇങ്ങനെ ഒരു കമ്പോസ്റ്റ് തയാറാക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് ഒരു കണ്ടയിനര്‍ ആണ് .നമ്മൾ കളയാനായി വച്ചിരിക്കുന്ന പെയിന്റ് ബക്കറ്റുകള്‍ പഴയ  ടിന്നുകള്‍ എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാം

.ഏറ്റവും ആദ്യം ചെയ്യേണ്ടത് ബക്കറ്റില്‍ കണ്ടയിനറിന് ഉള്ളില്‍ നല്ല വായൂ സഞ്ചാരം വേണം.അതിനായി കണ്ടയിനറിന് ചുറ്റിലും കുറെ ദ്വാരങ്ങള്‍ ഉണ്ടാക്കുക .അതുപോലെ തന്നെ കണ്ടയിനറിന് അടി ഭാഗത്തും ദ്വാരങ്ങള്‍ ഇടണം .അടിഭാഗത്ത്‌ ദ്വാരങ്ങള്‍ ഇടുന്നത് കമ്പോസ്റ്റിലെ  ഉള്ളിലുള്ള ആവശ്യമില്ലാത്ത ജലാംശവും മറ്റും പുറത്തേക്കു പോകുന്നതിനു സഹായിക്കും.
അതുപോലെ ഒരു മൂടിയും വേണം , അതിലും സുഷിരങ്ങൾ ഇടാവുന്നതാണ്. 

kitchen garden
kitchen garden

ബക്കറ്റ് റെഡിയായി കഴിഞ്ഞാൽ പിന്നെ നമുക്ക്  വേണ്ടത്. അടുക്കളയിലെ എല്ലാത്തരം പച്ചക്കറി,പഴവർഗ്ഗം, തേയിലചണ്ടി,കാപ്പിയുടെ മട്ട് ഇവയെല്ലാം ചേർക്കാം.
അതുപോലെ തൈര് ബാക്കി വന്ന തൈര് ഇവയൊക്കെ ഉപയേഗിക്കാം
അതുപോലെ തന്നെ കമ്പോസ്റ്റിൽ കാത്സ്യം ലഭിക്കാനായി മുട്ടത്തോടും. പച്ചക്കറിവേസ്റ്റും പച്ചിലകളും ഒക്കെ ഇട്ടാൽ അവ  നൈട്രജൻ ലഭിക്കാൻ സഹായിക്കും അതിനാൽ പറമ്പിലെ ചെറിയ കളകളും മറ്റും പറിച്ച് ചേർക്കാവുന്നതാണ്.

kitchen garden
kitchen garden

പിന്നെ കുറച്ച് കരിയിലകൾ വേണം കരിയില ഉപയോഗിക്കുന്നതിലൂടെ  കാർബൺ ന്റെ കുറവ് പരിഹരിക്കാനാകും. വേസ്റ്റിലെ  സൂക്ഷ്‌മണുക്കളുടെ പ്രവർത്തനം കുറച്ച് വേഗത്തിൽ നടക്കാൻ കുറച്ച് പച്ച ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കാം.
പച്ചചാണകം കിട്ടാൻ ബുദ്ധിമുട്ടുള്ളവർ തൈര് ഉപയോഗിച്ചാൽ മതിയാകും.
ഈ വേസ്റ്റ് ബക്കറ്റ് മഴ കൊള്ളാത്ത സ്ഥലത്തു വേണം വയ്ക്കാൻ. അതിനടിയിൽ ഒരു പാത്രം  വച്ചുകൊടുക്കാം. ബക്കറ്റിൽ നിന്നും വരുന്ന ജലാംശം ഈപാത്രത്തിൽ എത്തിയാൽ അത് നമുക്ക് പച്ചക്കറികൾക്ക് തളിക്കാവുന്നതാണ്.


ആദ്യം തന്നെ ബക്കറ്റിനുള്ളിലേക്ക് കുറച്ച് പേപ്പർ ഇടാം. അധികമായി ജലാംശം തടയാനാണ് പേപ്പർ അല്ലങ്കിൽ ചകിരിച്ചോർ. പിന്നെ നമുക്ക്  രണ്ടാമതായി പച്ചക്കറി വേസ്റ്റ് , പഴത്തിന്റെവേസ്റ്റ്, മുട്ടത്തോട്, തേയില ചണ്ടി  ഒക്കെ ചേർത്ത് കൊടുക്കാം ഇനി എടുത്തുവച്ചിരിക്കുന്ന കരിയില കൂടിഇട്ടു കൊടുക്കാം.Then secondly we can add vegetable waste, fruit waste tea chunty, egg yolk, etc. and now add the extra charcoal.
ഇനി നമുക്ക്  പച്ച ചാണകം അതല്ലെങ്കിൽ തൈര് ചേർത്തു കൊടുക്കാവുന്നതാണ്. ഒരുപാട് ഒന്നും വേണ്ട നമ്മുടെ വേസ്റ്റ് നനയാൻ വേണ്ടി മാത്രം.Now we can add green dung or yogurt. No need for a lot just to soak our waste.
ഇനി ബക്കറ്റ്  മൂടിവെയ്ക്കാം അടുത്ത നാല് ദിവസം ഇതേ രീതി തന്നെ തുടരുക. 4 ദിവസം കൂടുമ്പോൾ ഒന്ന് ഇളക്കി കൊടുക്കുക. ബക്കറ്റ് നിറയുമ്പോൾ നന്നായി മൂടി വെച്ച് 4 ദിവസം കൂടി ഇളക്കി കൊടുക്കുക. ഏകദേശം ഒരു മാസം ആകുമ്പോൾ കമ്പോസ്റ്റ് റെഡി ആകുന്നതാണ്.

kitchen garden

 
മിക്സിയിൽ അടിച്ചുണ്ടാക്കുന്ന ജൈവവളം,അടുക്കളയില്‍ ദിവസേന ബാക്കിയാകുന്ന മുട്ട തോട്, പഴത്തൊലി, ചായ പൊടി, പച്ചക്കറിയുടെ തൊലി എന്നിവ നല്ലവണ്ണം മിക്‌സിയില്‍ അടിച്ചു ചെടിയുടെ കടയ്ക്കല്‍ ദ്രാവക രൂപത്തിലാക്കി ഒഴിച്ച് കൊടുക്കുക. ഇവ വേരുകള്‍ക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്നതിനാല്‍ ചെടിയുടെ വളര്‍ച്ച വേഗത്തിലാകുന്നു.
 
വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടിയത് 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:റോസാച്ചെടി തഴച്ചു വളരാൻ  നേന്ത്രപ്പഴത്തൊലി കൊണ്ടു ജൈവ വളം 

#Farmer#FTB#Agriculture#agro#Farm

English Summary: you make homemade compost, the plants will thrive.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds