കാഴ്ചയിൽ മുരിങ്ങപോലെതോന്നിക്കുന്ന ഈ ചെടി വളരെ പോഷക സമ്പുഷ്ടമാണ്. ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെറുമരമാണ് അഗത്തി. സംസ്കൃതത്തിൽ അഗസ്തി, മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നുംഅറിയപ്പെടുന്നു.This plant looks like a coriander and is very nutritious. Agatti is a small tree in the Fabaceae family. Agastya in Sanskrit and also known as "Agasthyar Muringa" in Central Kerala. 6 മീറ്റർ മുതൽ 8 വരെ മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ചെടിയുടെ ജന്മദേശം ഇന്ത്യയോ തെക്കുകിഴക്കൻ ഏഷ്യയോ ആണെന്നു കരുതപ്പെടുന്നു. ആപേക്ഷിക ആർദ്രതയും ചൂടും കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇത് പൊതുവേ വളരുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ ചില പ്രദേശങ്ങളിൽ അകത്തിയുടെ പൂവ്, ഫലം, ഇല എന്നിവ ആഹാരമായി ഉപയോഗിക്കുന്നു. വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. അഗത്തി വീടുകളിലെ തോട്ടങ്ങളിൽ വച്ചുപിടിക്കാവുന്ന ഒരു സസ്യമാണ്. ഇലയും പൂവും കറി വയ്ക്കാൻ ഉപയോഗിക്കുന്നു. മുരിങ്ങക്കായ് പോലുള്ള കായയ്ക്ക് 30 സെ.മീ നീളവും 3-4 മി മീ ഘനവും ഉണ്ടാകും. ഒരു കായയിൽ 15-50 വിത്തുകളുണ്ടാവും. അഗത്തിയുടെ മരത്തൊലിയിൽ ടാനിൻ, രക്തവർണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയിൽ മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങൾ എന്നിവയും പുഷ്പങ്ങളിൽ ബി, സി, ജീവകങ്ങൾ എന്നിവയും വിത്തിൽ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തിൽ നിന്ന് ഒലിയാനോലിക് അമ്‌ളം വേർതിരിച്ചെടുത്തിട്ടുണ്ട്.
തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അഗത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അഗത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽപ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.മുരിങ്ങയോട് സാമ്യമുള്ള ഈ ചീരവൃക്ഷം പത്തടിവരെ ഉയരത്തില്‍ വളരും. മുരിങ്ങയെക്കാള്‍ ശാഖകള്‍ക്ക് ബലവും ഇലകളും പൂക്കളും കൂടുതല്‍ കിട്ടും. അഞ്ചുവര്‍ഷംവരെ ഇതിൽനിന്നും നല്ലവിളവ് ലഭിക്കും
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാരറ്റ്, മുന്തിരി മുതൽ വിളവെടുക്കുന്ന കർഷകൻ വരെ സ്വാതന്ത്രരെ കാത്തിരിക്കുന്ന ചിഹ്നങ്ങൾ
Share your comments