കാർഷിക വാർത്തകൾ :ഒക്ടോബർ
Agriculture practices in October by University - karshika vaarthakal - vilaparipaalana vaaarthakal
▪️ഇടയിളക്കണം.
▪️തെങ്ങിന് ചുറ്റും ചാലു കീറി ചകിരിത്തൊണ്ട് മലർത്തിയടുക്കുക.
▪️കൂമ്പു ചീയലിനെതിരെ 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം.
▪️നട്ട് 20 ദിവസം കഴിഞ്ഞ് ഒന്നാം ഗഡു വളം നൽകുക.
▪️ഏക്കറിന് 20 കി.ഗ്രാം യൂറിയ, 10 കി.ഗ്രാം പൊട്ടാഷ്
▪️തണ്ടുതുരപ്പനും ഓലചുരുട്ടിപ്പുഴുവിനും എതിരെ മുട്ടക്കാർഡ് സ്ഥാപിക്കുക.
കശുമാവ്
▪️തേയിലക്കൊതുകിനും കൊമ്പുണക്കത്തിനുമെതിരെ ക്വിനാൽ ഫോസ് 25 EC 2 മില്ലി + മാങ്കോസെബ് 2 ഗ്രാം ചേർത്ത് തളിക്കണം.അല്ലെങ്കിൽ ലാംഡസൈഹാലോത്രിൻ 5 EC (0.6 മി.ലി.) + കോപ്പർ ഓക്സിക്ലോറൈഡ് (2 ഗ്രാം) ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.
കുരുമുളക്
▪️ചെന്തലകൾ താങ്ങു കാലുകളിൽ ചുറ്റിക്കെട്ടണം.
▪️അടി മണ്ണിലെ ഈർപ്പം സംരക്ഷിക്കാൻ മേൽമണ്ണ് ആഴത്തിൽ ഇളക്കരുത്.
▪️നടാനുള്ള സമയമാണിത്.
▪️50 x 50 x 50 സെ.മീ. കുഴികൾ എടുക്കുക.
▪️2 മീറ്റർ അകലം വേണം
▪️ഏക്കറിന് 1000 കന്നുകൾ നടാം.
▪️കുഴി ഒന്നിന് 1 കിലോ കുമ്മായവും 10 കിലോ ജൈവ വളവും നൽകുക.
പച്ചക്കറി: വിളപരിപാലന മുറകൾ
പച്ചക്കറി വിളകളിൽ കാണുന്ന ഇല ചുരുളൽ,മൊസേക്ക് എന്നീ വൈറസ് രോഗങ്ങൾ പരത്തുന്ന ചെറുകീടങ്ങളെ നിയന്ത്രിക്കുന്നതോടൊപ്പം രോഗം ബാധിച്ച ചെടികൾ നീക്കം ചെയ്യുകയും വേണം.
ജൈവ കീടനാശിനികളായ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, ബ്യൂവേറിയ അല്ലെങ്കിൽ വെർട്ടിസീലിയം 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുന്നത് ഇത്തരം ചെറുകീടങ്ങൾക്കെതിരെ ഫലപ്രദമാണ്. പച്ചക്കറികളിൽ ചുർണ്ണ പൂപ്പ് രോഗം കാണാൻ സാധ്യതയുണ്ട്. ഇതിന് മുൻകരുതലായി 20 ഗ്രാം ട്രൈക്കോഡർമ്മ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് കുളിർക്കെ തളിക്കുക.
തയ്യാറാക്കിയത്:
കമ്മ്യൂണിക്കേഷൻ സെന്റർ,മണ്ണുത്തി
ഫോൺ :0487-2370773
07/10/ 2020
വിവരങ്ങൾക്ക് കടപ്പാട്:
കേരള കാർഷിക സർവ്വകലാശാല
www.kau.in
Share your comments