1. Organic Farming

അമൃത കൈരളി വിദ്യാഭവനിൽ ട്രീ പ്ളാൻറിംഗ് ചലഞ്ച്

നെടുമങ്ങാട്: ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് പകരുന്നതിനു വേണ്ടി നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ'ട്രീ പ്ലാൻറിംഗ് ചലഞ്ച് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പരിസ്ഥിതി ദിനത്തിൽ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ വീതം നട്ട് മാതൃകയായി.

Arun T
ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലൂടെ
ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലൂടെ

നെടുമങ്ങാട്: ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് പകരുന്നതിനു വേണ്ടി നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ'ട്രീ പ്ലാൻറിംഗ് ചലഞ്ച് സംഘടിപ്പിച്ചു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പരിസ്ഥിതി (enviornment) ദിനത്തിൽ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ വീതം നട്ട് മാതൃകയായി.

ട്രീ പ്ലാൻ്റിംഗ് ചലഞ്ച് (Tree planting challenge)

'ഒരു തൈ നടൂ
ഒരു തണൽ
നടൂ' എന്ന സാമൂഹിക പ്രതിബദ്ധത നിറഞ്ഞ കർമ്മ പരിപാടിയാണ് ട്രീ പ്ലാൻ്റിംഗ് ചലഞ്ച് . ഇതിനോടനുബന്ധിച്ച് സ്കൂൾ പരിസരത്തും വൃക്ഷതൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ജി.എസ്.സജികുമാർ വൃക്ഷത്തൈ (tree seedlings) നട്ട് നിർവഹിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കൂൾ വളപ്പിൽ തൈകൾ നട്ടത്.

അതോടൊപ്പം മലയാളത്തിന്റെ പ്രിയ കവി ഒ.എൻ .വി. കുറുപ്പിന് വിദ്യാർഥികൾ ആദരമർപ്പിച്ചു. പരിസ്ഥിതി സ്നേഹിയായ അദ്ദേഹത്തിന്റെ 'ഭൂമിക്ക് ഒരു ചരമഗീതം' എന്ന കവിതക്ക് ദൃശ്യാവിഷ്ക്കാരമൊരുക്കിയാണ് കവിക്ക് ആദരമർപ്പിച്ചത്. മനുഷ്യൻ്റെ നിലനിൽപിന് ആധാരമായ ഈ ഭൂമിയെ മനുഷ്യൻ വളരെയധികം ചൂഷണങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു.

അത് മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.അത് കവി മനസിൽ സൃഷ്ടിച്ച ആകുലതകളാണ് ഇതിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.പരിസ്ഥിതി സംരക്ഷണം ഓരോ മനുഷ്യരുടെയും കടമയാണ്. ഈ സന്ദേശമാണ് ദൃശ്യാവിഷ്ക്കാരത്തിലൂടെ നൽകുന്നത്.

സ്കൂൾ മാനേജർ ജി.എസ്.സജികുമാർ, പ്രിൻസിപ്പൽ സിന്ധു എസ് , അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിത്.

English Summary: Amrita tree planning chellenge by kairali vidyabhavan

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds