കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റിസ് ആൻഡ് ഫാർമേഴ്സ് അതോറിറ്റി നൽകുന്ന പ്ലാന്റ്
ജീനോം സേവിയർ അവാർഡുകൾക്ക് അപേക്ഷിക്കാം. പരമ്പരാഗത സസ്യയിനങ്ങൾ സംരക്ഷിക്കുകയും പുതിയവ ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്ന കർഷകർക്കും കർഷകസമൂഹത്തിനും നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ അംഗീകാരമാണിത്. മൂന്നു വിഭാഗങ്ങളിലാണ് അവാർഡുകൾ.
പ്ലാന്റ് ജീനോം സേവിയർ കമ്യൂണിറ്റി അവാർഡ്: വിളകളുടെ പ്രാദേശികയിനങ്ങളും സാമ്പത്തികമൂല്യമുള്ള വിളകളുടെ വന്യയിനങ്ങൾ സംരക്ഷിക്കുകയും പരിപാലിക്കു
കയും നിർധാരണത്തിലൂടെ പുതിയവ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന ആദിവാസി-ഗോത്ര കർഷകസമൂഹത്തിന് 2022-23 വർഷത്തെ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമെന്റോയുമാണ് അവാർഡ്,
പ്ലാന്റ് ജീനോം സേവിയർ ഫാർമർ പുരസ്കാരം: മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കാണ് ഇതു നൽകുന്നത്. 1.5 ലക്ഷംരൂപ കാഷ് അവാർഡ് പരമാവധി 10 പേർക്ക്.
പ്ലാന്റ് ജീനോം സേവിയർ ഫാർമർ അംഗീകാരം: ഒരു ലക്ഷം രൂപ സമ്മാനത്തുക ഉൾപ്പെട്ട അംഗീകാരം 20 പേർക്ക് നൽകും. അപേക്ഷ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.plantauthority.gov.in
അവസാനതീയതി : ഓഗസ്റ്റ് 16.
Share your comments