ജൈവകൃഷിയിൽ കീടങ്ങൾ വരുന്നതുവരെ ഒരിക്കലും കാത്തുനിൽക്കാൻ പാടില്ല, കീടം വരാതിരിക്കാനാണ് പ്രധാനമായും നോക്കേണ്ടത്. ഇത്തരത്തിൽ ഉണ്ടാകുന്ന കീടങ്ങളെ നിയന്ത്രിക്കാനുള്ള ചില മാർഗ്ഗങ്ങൾ.
1, നിമാവിര
മണ്ണിലുണ്ടാകുന്ന ഈ പുഴു പ്രധാനമായും വാഴയുടെ വേരിനെ ആക്രമിക്കുന്ന ഒന്നാണ്. ഇത് വാഴയുടെ വേര് നശിപ്പിക്കുന്നത് വഴി വാഴ കരുത്തില്ലാതെ വളരുന്നതായും ഇലകളുടെ എണ്ണം
കുറയുന്നതായും വാഴക്കുലയുടെ വലിപ്പം കുറയുന്നതായും കാണുന്നു.
നിയന്ത്രണമാർഗ്ഗം.
തൈ തിരെഞ്ഞെടുക്കുമ്പോൾ രോഗം ബാധിക്കാത്ത തൈ എടുക്കുക. അതിന്റെ വേര് ചെത്തി മാറ്റി വൃത്തിയാക്കി വാഴതൈ പരിചരിക്കുക (ചാണകക്കുഴമ്പ് അല്ലെങ്കിൽ സ്യൂഡോമോണാസ്). വാഴ നടുന്നതിനു മുൻപായി കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ഇടുക
ഇത് മണ്ണിലൂടെ ഉണ്ടാവുന്ന രോഗങ്ങളെയും കീടങ്ങളെയും ഒരു വാഴക്കുഷി ജൈവരീതിയിൽ പരിധി വരെ നിയന്ത്രിക്കും. വാഴ നട്ടതിനു ശേഷം ഇടയിൽ ജമന്തി (ജണ്ട് മല്ലി) നടുന്നത് നിമാവിരയെ ഒരുപരിധി വരെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
2. തണ്ട് തുരപ്പൻ (തടപുഴു)
ഇത് വാഴയുടെ തണ്ടിനെയാണ് ബാധിക്കുന്നത്. സാധാരണയായി വാഴ നട്ട് മൂന്നു മാസത്തിനുശേഷമാണ് ഇവ കണ്ടുവരുന്നത്. വണ്ടായി വന്ന് വാഴത്തണ്ടിൽ മുട്ടയിടുകയും വാഴ വളരുന്ന കൂട്ടത്തിൽ ഉള്ളിലെ മുട്ട വളർന്ന് പുഴുവായി മാറുകയും ഇത് വാഴയുടെ ഉൾവശം കഴിക്കുന്നതു വഴി വാഴ ഒടിഞ്ഞു വീഴുകയും ചെയ്യുന്നു. ഈ പുഴുവിന്റെ സാന്നിധ്യം ഉണ്ടാകുന്ന സ്ഥലത്ത് വാഴത്തണ്ടിൽ നിന്നും ഒരു ദ്രാവകം പുറത്തേക്ക് വരാറുണ്ട്. കീടം കൂടുതലായി കാണുന്ന വാഴവെട്ടി തീയിട്ട് നശിപ്പിക്കുക അല്ലാത്തപക്ഷം മറ്റു വാഴയെയും ഇത് ബാധിക്കാം.
നിയന്ത്രണമാർഗ്ഗം
കൃഷിയിടവും വാഴത്തണ്ടും വൃത്തിയായി സൂക്ഷിക്കുക, ഉണങ്ങിയ ഇല വാഴയിൽ നിന്ന് മാറ്റി കമ്പോസ്റ്റ് ചെയ്യുക. മൂന്നുമാസം പ്രായമായ വാഴയ്ക്ക് ചെളിയും ചാരവും കൂട്ടിക്കലർത്തിയ മിശ്രിതം വാഴത്തടയിൽ നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. ഈ മിശ്രിതം ഉണങ്ങുമ്പോൾ കീടത്തിന് വാഴയിൽ വന്നിരുന്ന് മുട്ടയിടാൻ സാധിക്കുകയില്ല. ഈ
മിശ്രിതം വാഴത്തടയിൽ നിന്നും ഇളകി വീഴുന്നതനുസരിച്ച് 2 മുതൽ 3 പ്രാവശ്യം ഈ രീതിയിൽ ചെയ്യുന്നത് നന്നായിരിക്കും.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കി വാഴത്തണ്ടിൽ തളിക്കുന്നതും കീടത്തിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ രീതി 2 ആഴ്ചയിൽ ഒരിക്കൽ ചെയ്യാവുന്നതാണ്.
ബാർ സോപ്പ് വെള്ളത്തിൽ കലക്കി വാഴത്തണ്ടിൽ തളിക്കുന്നത് കീടാക്രമണം കുറയാൻ സഹായിക്കും.
ചാരം തണ്ടിൽ വിതറുന്നതും കീടാക്രമണം നിയന്ത്രിക്കും.
ബാർസോപ്പ് ചെറിയ കഷ്ണങ്ങൾ ആക്കി വാഴ കവിളിൽ വയ്ക്കുന്നത് കീടാക്രമണം കുറയുന്നതിനു സഹായിക്കുന്നു. കുലച്ച വാഴയുടെ തണ്ട് (തടപുഴു ആക്രമണം ഇല്ലാത്തത്)
ഒരടി നീളത്തിൽ വാഴത്തണ്ട് മുറിച്ച് അതിനെ നെടുകെ കീറി വാഴപ്പിണ്ടി പുറത്ത് കാണുന്ന രീതിയിൽ തോട്ടത്തിൽ പല ഭാഗത്തായി വച്ചാൽ ഇതിലേക്ക് കീടം ആകർഷിച്ച് മുട്ട
ഇടുന്നു (ആഴ്ചയിൽ ഒരിക്കൽ ഇവയെ ശേഖരിച്ച് നശിപ്പിക്കുക).
മാണപ്പുഴു
ഇത്തരം പുഴുക്കൾ സാധാരണയായി കാണുന്നത് വാഴയുടെ ചുവട്ടിലെ മാണത്തിലാണ്. ഇവ മാണം തുരന്ന് നശിപ്പിക്കുനതു മൂലം വാഴ നശിച്ചുപോകുന്നു.
നിയന്ത്രണമാർഗ്ഗം
കീടം ബാധിക്കാത്ത തൈ നടാനായി തിരഞ്ഞെടുക്കുക. ഇത്തരത്തിൽ ശേഖരിച്ച തൈയുടെ മാണം (ചുവടുഭാഗം) വൃത്തിയാക്കി വേരുകൾ ചെത്തി മാറ്റി ചാണക കുഴമ്പിൽ
പരിചരിക്കുക, നടുന്ന സമയത്ത് വാഴക്കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ഇട്ട് നടു
ന്നതും ഇവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കീടം ബാധിച്ച വാഴയുടെ മാണം എടുത്ത് നശിപ്പിക്കുക.
മീലിമുട്ട
സാധാരണയായി വാഴയെ അധികം ബാധിക്കാത്ത ഒരു രോഗമാണ് മീലിമൂട്ട. ഇവ വേരിന്റെ ചുറ്റും വെളുത്ത പഞ്ഞിപോലെ പൂറ്റിപ്പിടിച്ചിരിക്കുന്നു. ഇവ വേരിൽനിന്നും നീരുറ്റി കുടിച്ച് വേര് ചീഞ്ഞു പോകുന്നതിനോടൊപ്പം വാഴയുയും നശിപ്പിക്കുന്നു.
ഈ കീടത്തിന്റെ ആക്രമണം മൂലം വാഴയുടെ വളർച്ച മുരടിക്കുന്നു. (വാഴയുടെ ചുറ്റും കൂടുതലായി ഉറുമ്പ് കാണുന്നു എങ്കിൽ ഈ കീടത്തിന്റെ സാന്നിധ്യം ഉണ്ടാകാം) മണ്ണിൽ ചൂട് കൂടുതലായി വരുന്ന സമയത്താണ് ഇതിന്റെ ആക്രമണം കൂടുതലായി
കാണുന്നത്.
നിയന്ത്രണ മാർഗ്ഗം
ഒരു പ്രാവശ്യം വാഴ കൃഷി ചെയ്ത് കീടം ബാധിച്ച സ്ഥലമാണെങ്കിൽ അടുത്ത പ്രാവശ്യം വാഴ നടുന്നതിന് മുമ്പായി മണ്ണ് നന്നായി കിളച്ച് വെയിൽ കൊള്ളിച്ച ശേഷം മാത്രം കൃഷി
ചെയ്യുക.
രോഗം ബാധിക്കാത്ത സ്ഥലത്ത് നിന്നും തൈ ശേഖരിക്കുക.
തൈ പരിചരിക്കുക.
അടുത്ത പ്രാവശ്യം വാഴ നടാതിരിക്കുക, വിള മാറ്റി നടുക.
പനാമാ വാട്ടം
മണ്ണിലൂടെ വാഴയെ ബാധിക്കുന്ന ഒരു കുമിൾ രോഗമാണ് പനാമാ വാട്ടം. വാഴയുടെ വളർച്ചയുടെ ഏത് സമയത്തും ഈ രോഗം പിടിപെടാം. ഇലകൾ മഞ്ഞളിക്കുക, നടുനാമ്പ് ഒഴികെയുള്ള ഇലകൾ ഒടിഞ്ഞു വീഴുക, വാഴത്തണ്ടിൽ ഉണ്ടാകുന്ന നിറവ്യത്യാസം എന്നിവ
യാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.
നിയന്ത്രണ മാർഗ്ഗം
രോഗം ബാധിച്ച വാഴയ ഉടനെ തന്നെ വെട്ടി നശിപ്പിക്കുക.
നേന്ത്രവാഴ, കപ്പ വാഴ തുടങ്ങിയ ഇനത്തിൽ ഇതിന്റെ ആകമണം താരതമ്യേന കുറഞ്ഞു കാണുന്നു. രോഗം ഉള്ള സ്ഥലങ്ങളിൽ ഇത്തരം ഇനം കൂടുതലായി നടുക.
രോഗം ബാധിക്കാത്ത തോട്ടത്തിൽ നിന്നും തൈ ശേഖരിക്കുക.
ശേഖരിച്ച തൈകൾ പരിചരിച്ച ശേഷം മാത്രം കൃഷി ചെയ്യുക.
നടുന്നതിന് മുൻപായി കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ഇട്ട് നടുന്നതും രോഗത്തിനെ ഒരു പരിധി വരെ നിയന്ത്രിക്കാം.
ഈ രോഗം കൂടുതലായി ബാധിച്ചാൽ അടുത്ത തവണ അവിടെ വാഴ നടാതെ മറ്റു പച്ചക്കറികൾ നടുക
Share your comments